വണ്ടിപ്രാന്തൻമാർ ഈ സർക്കാരിൻ്റെ ഐശ്വര്യം!
ഓട്ടോമൊബൈൽസ്
- 1 year, 2 month, 24 days ago
കേരളത്തിൽ ഇപ്പോൾ രണ്ടാം പിണറായി സർക്കാർ തങ്ങളുടെ മികച്ച ഭരണവുമായി മുന്നോട്ട് പോകുകയാണ്. ഏത് സർക്കാരായാലും ഖജനാവിലേക്ക് കൂടുതൽ വരുമാനം ലഭിക്കാനുള്ള വഴികളാണല്ലോ തേടുന്നത്. ഏതൊക്കെ സർക്കാർ വന്നാലും ഗവൺമെൻ്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വകുപ്പ് ബിവറേജസ് കോർപ്പറേഷൻ വഴിയാണ്. എന്നാൽ ഇപ്പോൾ വിവരാവകാശ നിയമം വഴി വരുന്ന വിവരങ്ങൾ അനുസരിച്ച് ഗതാഗത വകുപ്പ് വഴി പരത്യേകിച്ച് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലൂടെ ഖജനാവിന് ലഭിച്ചത് 68000 കോടി രൂപയാണ്. അതിൽ തന്നെ ഫാൻസി നമ്പർ ലേലത്തിലൂടേയും ബുക്കിങ്ങിലൂടേയും ലഭിച്ചത് 500 കോടിക്ക് മുകളിലാണ്.