7 പേര്‍ക്ക് പോകാവുന്ന 6 ലക്ഷത്തിന്റെ കാര്‍!
ഓട്ടോമൊബൈൽസ്
- 1 year, 4 month, 7 days ago
പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ നിലവില്‍ രണ്ട് കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. സബ് കോംപാക്ട് എസ്യുവിയായ മാഗ്നൈറ്റും ഫുള്‍സൈസ് എസ്യുവിയായ X-ട്രെയിലുമാണവ. ഇതില്‍ മാഗ്നൈറ്റ് മാത്രമാണ് കമ്പനിക്ക് വില്‍പ്പനയില്‍ കാര്യമായ സംഭാവന ചെയ്യുന്നത്. മുഴുവനായി ഇറക്കുമതി ചെയ്യുന്ന X-ട്രെയിലിന്റെ വില കൂടുതലായതിനാല്‍ ഷോറൂമില്‍ ആളെ കയറ്റാനാകുന്നില്ല. എന്നാല്‍ ഉടന്‍ തന്നെ കമ്പനി ഇന്ത്യയിലെ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കാന്‍ പോകുകയാണ്. ഉടന്‍ തന്നെ രണ്ട് പുത്തന്‍ കാറുകള്‍ വിപണിയില്‍ എത്തിക്കുമെന്ന സൂചന നല്‍കിക്കൊണ്ട് പുത്തന്‍ ടീസര്‍ ചിത്രങ്ങള്‍ നിസാന്‍ പുറത്തുവിട്ടു. അതിനെ കുറിച്ച് വിശദമായി വായിക്കാം.