175 KM റേഞ്ചുള്ള സുന്ദരൻ ഇലക്‌ട്രിക് ബൈക്ക് വാങ്ങിനിരുന്നവർക
ഓട്ടോമൊബൈൽസ്
- 1 year, 4 month, 22 days ago
ഇന്നത്തെ പെട്രോൾ വിലയുടെ കാര്യം ഓർക്കുമ്പോൾ തന്നെ പുതിയൊരു ബൈക്ക് വാങ്ങാനുള്ള മൂഡ് തന്നെ പോവും. 106 രൂപയൊക്കെ കൊടുത്ത് ഒരു ലിറ്റർ പെട്രോളടിച്ചാൽ ശരാശരി 30 മുതൽ 45 കിലോമീറ്റർ വരെ മൈലേജ് ആവും പലർക്കും കിട്ടുക. ഇനി 100 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർക്ക് ആണെങ്കിൽ ഏറിയാൽ ഒരു 60 കിലോമീറ്റർ വരെയും കിട്ടിയേക്കും. അങ്ങനെ നോക്കുമ്പോൾ എന്തായാലും ഇലക്‌ട്രിക് വാഹനങ്ങൾ നല്ല ലാഭമാണ്. പോക്കറ്റ് കീറാതെ അന്നന്നത്തെ പരിപാടികൾക്കായി ഓടി നടക്കാൻ ഇവൻമാരാണ് ബെസ്റ്റാണ്.