ആരും മോഹിക്കുന്ന അഴകിൽ ജുപ്പിറ്ററിന്റെ സ്പെഷ്യൽ എഡിഷൻ
ഓട്ടോമൊബൈൽസ്
- 1 year, 20 days ago
ഇന്ത്യക്കാരും ഗിയർലെസ് സ്‌കൂട്ടറുകളും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് കാലംകുറേയായി. ബജാജ് സണ്ണി, കൈറ്റിക് DX, ഹോണ്ട ആക്‌ടിവ അങ്ങനെ ഇതിഹാസങ്ങൾ നിറഞ്ഞാടിയ മണ്ണ് ഇപ്പോൾ മോഡേൺ മോഡലുകളാൽ സമ്പന്നമാണ്. ഇതിനിടയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളും വിരാജിക്കുന്നുണ്ടെങ്കിലും പെട്രോൾ വണ്ടികളുടെ അന്തകനാവാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയടക്കിവെച്ചിരിക്കുന്നത് ആക്ടിവയും ടിവിഎസ് ജുപ്പറ്ററുമാണ് (TVS Jupiter). വന്നകാലം മുതൽ ഇന്നു വരെ ഓരോ മാസങ്ങളിലും ലക്ഷക്കണക്കിന് ജുപ്പിറ്ററുകളാണ് വിറ്റഴിയുന്നത്.