എസ്‌യുവി 3 ലക്ഷം രൂപ വിലക്കുറച്ച് തരാമെന്ന് ഫോക്‌സ്‌വാഗൺ

ഗോൾഫ് ജിടിഐ വിപണിയിൽ അവതരിപ്പിച്ചതോടെ പണം കൊട്ടക്കണക്കിന് വാരി ജർമനിയിൽ എത്തിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. കമ്പനി സ്വപ്നം പോലും കാണാത്തത്ര സ്വീകാര്യത ലഭിച്ചതോടെ ബ്രാൻഡിന്റെ ഇമേജും വളർന്നിട്ടുണ്ട്. അതും ഫോക്‌സിയുടെ ബജറ്റ് ഫ്രണ്ട്ലി മോഡലുകൾക്കൊന്നും ഇതുവരെ നേടിയെടുക്കാനാവാത്ത സൗഭാഗ്യങ്ങളാണ് ഗോൾഫ് ആഡംബര ഹാച്ച്ബാക്ക് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത്. ഇന്ത്യയിൽ കൊണ്ടുവന്ന ആദ്യ ബാച്ച് പൂർണമായും വിറ്റഴിക്കാനും ഫോക്‌സ്‌വാഗണ് സാധിച്ചു. എന്നാൽ ഇതുപോലെ തന്നെ വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്‌ത ടിഗുവാൻ R-ലൈൻ എന്ന എസ്‌യുവിക്ക് കാര്യമായി കച്ചോടം പിടിക്കാനുമായില്ലെന്നത് കമ്പനിക്ക് നിരാശ നൽകുന്ന കാര്യമാണ്.

പിറന്നാളിന് പുതിയ കാര്‍ വാങ്ങുകയാണോ നടന്‍?

ബോളിവുഡിന്റെ ഓരേ ഒരു ബാബ സഞ്ജയ് ദത്ത് ഇന്ന് 66-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇതിഹാസ താരങ്ങളായ സുനില്‍ ദത്തിന്റെയും നര്‍ഗീസ് ദത്തിന്റെയും മകനായ സഞ്ജയ് ദത്ത് (Sanjay Dutt) വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് ഇന്നും ഇന്ത്യന്‍ സിനിമാ ലോകത്തെ എണ്ണം പറഞ്ഞ നടന്‍മാരില്‍ ഒരാളായി തലയെടുപ്പോടെ നില്‍ക്കുകയാണ്. 62-കാരിയായ ഒരു ആരാധിക മരണത്തിന് മുമ്പ് തന്റെ 72 കോടിയുടെ സ്വത്ത് സഞ്ജു ഭായിയുടെ പേരില്‍ എഴുതിവെച്ചുവെന്ന് കേട്ടാല്‍ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് നമുക്ക് മനസ്സിലാകും.

കിയയുടെ 7 സീറ്റർ ഇവിയിലെ കിടിലൻ ഫീച്ചറുകൾ!

രാജ്യത്ത് 7 സീറ്റർ എംപിവികളോടുളള താൽപ്പര്യം കാലാകാലങ്ങളായിട്ടുളളതാണ്. അത് മുതലെടുക്കാൻ എല്ലാ ബ്രാൻഡുകളും തങ്ങളാൽ കഴിയുന്ന രീതിയിൽ മികച്ച എംപിവികൾ അവതരിപ്പിക്കുന്നുണ്ട്. സമീപകാലത്തായി കിയ തങ്ങളുടെ എംപിവിയുടെ ഇവി വേരിയൻ്റായി കിയ കാരൻസ് ക്ലാവിസ് ഇവി അവതരിപ്പിച്ചിരുന്നു. ക്ലാവിസ് ICE പതിപ്പിന്റെ അതേ സ്റ്റൈലിലാണ് ഇവിയെയും ഒരുക്കിയെടുത്തിരിക്കുന്നത്. കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും, എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് മുൻവശത്തെ ഹൈലൈറ്റുകൾ. മുൻവശത്തുള്ള ആക്ടീവ് ഫ്ലാപ്പുകൾ എംപിവിയുടെ എയറോഡൈനാമിക്സ് കഴിവിനേയും വർധിപ്പിക്കുന്നുണ്ട്. എന്നാൽ ICE എഞ്ചിൻ മോഡലുകളിൽ നിന്ന് ഇവിയിൽ എന്തൊക്കെ ഫീച്ചറുകളാണ് കൂടുതലുളളത് എന്ന് നോക്കിയാലോ.

കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കാൻ BYD

രാജ്യത്തെ ഇലക്‌ട്രിക് കാർ വിപണിയിലെ പ്രമുഖരായി മാറിയിരിക്കുകയാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. ആഗോളതലത്തിൽ ടെസ്‌ലയോട് ഏറ്റുമുട്ടുന്ന ബ്രാൻഡിന് തലവേദനയായി എലോൺ മസ്‌ക്കിന്റെ ഇവി കമ്പനി രാജ്യത്ത് എത്തുകയുണ്ടായി. മത്സരം കടുപ്പിക്കാനായി കൂടുതൽ മോഡലുകളെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബിവൈഡി. നിലവിൽ അറ്റോ 3, സീൽ, ഇമാക്സ് 7, സീലയൺ 7 തുടങ്ങിയ മോഡലുകളുള്ള തങ്ങളുടെ ഇന്ത്യൻ നിരയിലേക്ക് മറ്റൊരു ഇലക്ട്രിക് കാർ കൂടി ചേർക്കാനുള്ള പദ്ധതി ബിവൈഡി ആവിഷ്ക്കരിച്ചിട്ടുണ്ട്.
Advertisement

കൈനറ്റിക് DX Vs ചേതക്; ബജാജിന് വെല്ലുവിളിയാകുമോ കൈനറ്റിക്?

ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് മത്സരം കൊഴുപ്പിച്ച് കഴിഞ്ഞ ദിവസം ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിഭാഗം അടക്കി ഭരിച്ചിരുന്നു കൈനറ്റിക് DX എന്ന മോഡലാണ് വൈദ്യുത അവതാരത്തില്‍ പുനര്‍ജനിച്ചിരിക്കുന്നത്. 1980-90 കാലഘട്ടത്തില്‍ കൈനെറ്റിക് എഞ്ചിനീയറിംഗ് നേരിട്ട് നിര്‍മ്മിച്ച് വിറ്റിരുന്ന സ്‌കൂട്ടറാണ് DX. . എന്നാല്‍ പുതിയ DX ഇലക്ട്രിക് സ്‌കൂട്ടര്‍ (Kinetic DX EV) വിപണിയിലെത്തിക്കുന്നത് കൈനെറ്റിക് വാട്ട്‌സ് ആന്‍ഡ് വോള്‍ട്ട്‌സ് എന്ന കൈനറ്റിക് ഗ്രൂപ്പിന്റെ തന്നെ ഉപസ്ഥാപനമാണ്.

കൊലകൊമ്പൻ 7-സീറ്റർ എസ്‌യുവി പുറത്തിറക്കാൻ സമയം കുറിച്ച് എംജി

ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് നമ്മുടെ സ്വന്തം എംജി മോട്ടോർസ്. ഹെക്‌ടർ, ഗ്ലോസ്റ്റർ, ആസ്റ്റർ തുടങ്ങിയ പെട്രോൾ, ഡീസൽ കാറുകളേക്കാൾ വിൽപ്പനയുമായി കുതിക്കുമ്പോൾ കമ്പനി നല്ലതുപോലെ പണംവാരുന്നുമുണ്ട്. അടുത്തിടെ എംജി M9 ആഡംബര എംപിവി, സൈബർസ്റ്റർ സ്പോർട്‌സ് കാർ എന്നിങ്ങനെ രണ്ട് മോഡലുകളും ബ്രാൻഡ് പുറത്തിറക്കിയിരുന്നു. ഇവികളിലേക്ക് കൂടുതൽ ശ്രദ്ധകൊടുക്കുന്നുണ്ടെങ്കിലും ICE എഞ്ചിൻ കാറുകൾ അങ്ങനെയൊന്നും ഒഴിവാക്കാനും എംജി തയാറല്ല. അടുത്തതായി വലിയൊരു ഡീസൽ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് എംജി മോട്ടോർ. അതും ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി നിരയിലേക്കാണ് പുതുമോഡലിന്റെ വരവ്.

ഡിഫെന്‍ഡര്‍ വാങ്ങണമെന്ന്; മുന്‍ മുഖ്യമന്ത്രിയുടെ മറുപടി

രാജസ്ഥാന്‍ രാഷ്ട്രീയത്തിലെ ചാണക്യനാണ് അശോക് ഗെഹ്‌ലോട്ട്. മൂന്ന് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന ഗെഹ്‌ലോട്ട് മൂന്ന് കേന്ദ്രമന്ത്രിഭകളില്‍ അംഗവും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അടിതെറ്റിയെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാണ് ഗെഹ്‌ലോട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പലപ്പോഴും സാധാരണക്കാരോടുള്ള തന്റെ ഇടപെടലിന്റെയും ലാളിത്യത്തിന്റെയും പേരില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ അശോക് ഗെഹ്ലോട്ടിന്റെ വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി അനുയായികൡ ഒരാള്‍ നടത്തിയ അസാധാരണമായ ഒരു അഭ്യര്‍ത്ഥനയും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെട്രോള്‍ എസ്‌യുവിയായി കൊഡിയാക്

വാഹനങ്ങള്‍ നമ്മെ ലക്ഷ്യസ്ഥാനത്തെത്തിക്കുക മാത്രമല്ല, ചില യാത്രകള്‍ ചിലപ്പോള്‍ ചരിത്രമായി മാറാറുണ്ട്. അത്തരത്തില്‍ ചെക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡ പുറത്തിറക്കുന്ന കൊഡിയാക് എസ്‌യുവി ഇപ്പോള്‍ ഒരു അസുലഭ നേട്ടം കൈവരിച്ചിരിക്കുകയാണ്. കൊഡിയാക് എസ്‌യുവി എവറസ്റ്റ് കൊടുമുടിയുടെ നോര്‍ത്ത് ഫേസ് ബേസ് ക്യാമ്പില്‍ എത്തിച്ചാണ് സ്‌കോഡ ഓട്ടോ ഇന്ത്യ ചരിത്രം കുറിച്ചത്. എവറസ്റ്റ് കൊടുമുടിയുടെ നോര്‍ത്ത് ഫേസ് ബേസ് ക്യാമ്പിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പെട്രോള്‍ എസ്‌യുവിയാണ് സ്‌കോഡ കൊഡിയാക്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചു.

1.83 കോടിയുടെ ആഡംബര എസ്‌യുവിയുടെ വാങ്ങാനെത്തി നിർമാതാവ്

അംബാനിയാവാൻ എല്ലാർക്കും പറ്റില്ലല്ലോ, പക്ഷേ അംബാനിയേപ്പോലെയാവാൻ എല്ലാർക്കും ശ്രമിക്കാം. പണമുണ്ടാക്കാൻ മാത്രമല്ല, സുരക്ഷക്കായി അംഗരക്ഷകരേയും നിയമിച്ച് ഉലകം ചുറ്റാൻ ചിലരെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവാം അല്ലേ. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മെർസിഡീസ് ബെൻസ് GLS 450d എഎംജി ലൈൻ സ്വന്തമാക്കാൻ വ്യവസായിയും നിർമാതാവുമായ അംജത് കെപി (Amjath KP) കൊച്ചി ഷോറൂമിൽ എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. അതും അംബാനിയെ പോലെ ബോഡിഗാർഡുകളെയെല്ലാം കൂട്ടി സുരക്ഷയിലാണ് അംജത് എത്തിയിരിക്കുന്നത്.

80-കളില്‍ കൊതിക്കാത്തവരില്ല, 1.11 ലക്ഷത്തിന് വാങ്ങാം

കാര്‍ ആയാലും ടൂവീലര്‍ ആയാലും ഐതിഹാസിക നെയിംപ്ലേറ്റുകള്‍ തിരികെ കൊണ്ടുവരുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ടാറ്റ സഫാരിക്ക് പിന്നാലെ ഉടന്‍ തന്നെ സിയറ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. ഇരുചക്ര വാഹനങ്ങളിലേക്ക് വന്നാല്‍ ബജാജ് ഇലക്ട്രിക് കുപ്പായമണിയിച്ച് ചേതക്കിനെ പുനരുജ്ജീവിപ്പിച്ചു. ഇനി കൈനറ്റിക് DX എന്ന ഐതിഹാസിക സ്‌കൂട്ടറിന്റെ ഊഴമാണ്. ഇപ്പോള്‍ കൈനറ്റിക്ക് എഞ്ചിനിയറിംഗ് ലിമിറ്റഡ് തങ്ങളുടെ അനുബന്ധ സ്ഥാപനമായ കൈനറ്റിക്‌ വാറ്റ്‌സ് ആന്‍ഡ് വോള്‍ട്ടസ് ലിമിറ്റഡിന് കീഴില്‍ തിങ്കളാഴ്ച (28 ജൂലൈ 2025) പുതിയ കൈനറ്റിഡ് DX ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുകയാണ്.

വിൻഡ്‌സർ ഇവിയുടെ ഈ വേരിയന്റ് വാങ്ങണേൽ വില കൂടുതൽ കൊടുക്കണം

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന ഇലക്‌ട്രിക് കാർ എന്ന പദവി അലങ്കരിച്ചിരുന്ന ടാറ്റ നെക്സോൺ ഇവിയെ വെട്ടിവീഴ്ത്തി ഒന്നാമനായ മോഡലാണ് എംജി വിൻഡ്‌സർ. ഇവിയുടെ 20,000 യൂണിറ്റുകൾ റെക്കോർഡ് വേഗത്തിൽ വിറ്റഴിഞ്ഞതെല്ലാം വാഹന പ്രേമികൾ ഇന്നും ഓർമിക്കുന്നുണ്ടാവും. വിപണിയിൽ അവതരിപ്പിച്ച് വെറും 6 മാസത്തിനുള്ളിലാണ് ഈയൊരു നേട്ടം വിൻഡ്‌സർ ഇവി കൈവരിച്ചത്. വാഹനം വാങ്ങുന്ന ആദ്യ ഉടമയ്ക്ക് ബാറ്ററിയുടെ ലൈഫ് ടൈം വാറണ്ടിയും രണ്ടാമത്തെ ഉടമയ്ക്ക് മുതൽ 8 വർഷവും 1,60,000 കിലോമീറ്ററും വാറണ്ടിയും നൽകിയാണ് ആളുകളെ എംജി ചാക്കിലാക്കിയത്.

ഇലക്‌ട്രിക് കരുത്തിൽ തിരിച്ചെത്തി കൈനറ്റിക് DX

ഗിയർലെസ് സ്‌കൂട്ടറുകൾ എന്നാൽ ഇന്ത്യക്കാർക്ക് ഹോണ്ട ആക്‌ടിവയാണ്. പക്ഷേ ഇതിന് മുമ്പേ വിപ്ലവം തീർത്ത ഇതിഹാസം ഒന്നുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത്രകണ്ട് പരിചയമില്ലെങ്കിലും 90 കിഡ്‌സിനെല്ലാം കൈനറ്റിക് DX എന്ന പൊന്നോമനയെ നന്നായി ഓർമയുണ്ടാവും. അതിന്റെ ശബ്‌ദവും രൂപവുമെല്ലാം വേറിട്ടതായിരുന്നു. ഇടയ്ക്കുവെച്ച് വിപണിയിൽ നിന്നും കൈനറ്റിക് അപ്രത്യക്ഷമായതോടെ ആക്‌ടിവയാണ് സ്‌കൂട്ടറുകളുടെ അവസാനവാക്കായി മാറി. അടുത്തിടെ കൈറ്റിക് എന്ന ബ്രാൻഡ് ഇലക്ട്രിക് ലൂണയെ വിപണിയിൽ അവതരിപ്പിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ കാലത്തിന് അനുസരിച്ച് കോലം മാറിയ ഐക്കണിക് കൈനറ്റിക് ഹോണ്ട DX വിപണിയിൽ പുനരവതരിപ്പിച്ചിരിക്കുകയാണ്.
Advertisement

ദുല്‍ഖറിന്റെ ഗരാജ് അടുത്തറിയാം...

മോളിവുഡിലെ യുവ സൂപ്പര്‍ താരവും പാന്‍ ഇന്ത്യ ലെവലില്‍ മലയാള സിനിമയുടെ ഐക്കണുകളില്‍ ഒരാളും കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് 42-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ ഏതുമില്ലാതെ സിനിമാ ലോകത്ത് തന്റെ കഴിവും അര്‍പ്പണബോധവും നിമിത്തം സ്വന്തമായി ഒരിടം സൃഷ്ടിച്ച നടന്‍ ഇന്ന് തെലുങ്ക്, തമിഴ് അടക്കമുള്ള അന്യഭാഷകളിലും സൂപ്പര്‍ ഹിറ്റുകളുമായി മുന്നേറുകയാണ്. ഒരു മാസ്റ്റര്‍ എന്റര്‍ടെയ്നര്‍ എന്നതിലുപരി ദുല്‍ഖറിന്റെ വാഹനപ്രേമവും പ്രശസ്തമാണ്. നടന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നിരവധി അപ്‌ഡേറ്റുകള്‍ പുറത്തുവരുന്നുണ്ട്. ഒരു വണ്ടിപ്രാന്തന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ വാഹന ശേഖരം പരിചയപ്പെടുത്തുകയാണെല്ലോ ഞങ്ങളുടെ ധര്‍മം.

ഫ്രോങ്ക്സ് പാഞ്ഞത് 200 കിലോമീറ്റർ വേഗതയിൽ

നാഷണൽ ഹൈവേകളിൽ ആഡംബര വാഹനങ്ങൾ റേസിങ്ങ് നടത്തുന്നത് പലതും കാണാൻ സാധിക്കും, ബിഎംഡബ്ല്യു, ജാഗ്വർ, ബെൻസ്, ഔഡി എന്നിവരൊക്കെയാണ് റോഡിലെ വേഗരാജാക്കൻമാർ. എന്നാൽ മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് 200 കിലോമീറ്റർ വേഗതയിൽ പാഞ്ഞുപോയാൽ എങ്ങനെയിരിക്കും. ഇപ്പേആൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ ഫ്രോങ്ക്സിൻ്റെ ടർബോ പെട്രോൾ വേരിയൻ്റ് ദേശീയപാതയിൽ ഒരു ബിഎംഡബ്ല്യു 3 സീരിസും ജാഗ്വറുമായി മത്സരിക്കുന്നതാണ്. മാരുതിയെ കൊണ്ട് ഇതൊക്കെ പറ്റുമോ എന്നാണ് പലരും കമൻ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ ഡ്രൈവർ തന്നെ മറികടന്ന് പോകുന്ന ബിഎംഡബ്ല്യു 3 സീരീസ് ജിടിയെ കണ്ടതോടെ അതിന് വേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ബെർത്ത്ഡേയ്ക്ക് സ്വന്തമായി വാങ്ങിയത് 6 കോടിയുടെ സൂപ്പർകാർ

റീഇൻഷുറൻസ് ബ്രോക്കിംഗ് ബിസിനസിലെ പേരുകേട്ട കമ്പനിയാണ് ജെബി ബോഡ ഗ്രൂപ്പ്. ഈയൊരു പേര് അധികമാരും അങ്ങനെ കേട്ടിട്ടുണ്ടാവില്ലെങ്കിലും ഇതിന്റെ ഡയറക്‌ടറായ രോഹിത് ബോഡയെ പലർക്കും അറിയാമായിരിക്കും. സംരംഭകൻ എന്നതിലുപരി വലിയൊരു വണ്ടിഭ്രാന്തനായി അറിയപ്പെടുന്ന ഇദ്ദേഹം പലർക്കും വലിയൊരു പ്രചോദനം കൂടിയാണ്. കോടിക്കണക്കിന് രൂപയുടെ കാറുകൾ സ്വന്തമായി വാങ്ങിക്കൂട്ടിയാണ് ഇദ്ദേഹം പലതവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. ലംബോർഗിനി ഹുറാക്കൻ സ്പൈഡർ, ജീപ്പ് റാങ്‌ലർ റൂബിക്കോൺ, ബിഎംഡബ്ല്യു iX, മെർസിഡീസ് മെയ്ബാക്ക് എസ്-ക്ലാസ്, ഫെറാറി 296 ജിടിഎസ് എന്നിവ പോലുള്ള അത്യാഡംബര വാഹനങ്ങളാണ് രോഹിത്തിന്റെ ഗരാജിലുള്ളത്.

ഇന്ത്യന്‍ ടെസ്‌ലകളില്‍ ആ മാറ്റം നടപ്പാക്കാന്‍ മഹീന്ദ്ര

ഇന്ത്യയിലെ നമ്പര്‍ 1 സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) നിര്‍മാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയ ഏറ്റവും പുതിയ ഇലക്ട്രിക് കാര്‍ മോഡലുകള്‍ ആണ് BE 6, XEV 9e എന്നിവ. കാറുകള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇവി ഇരട്ടകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ടാറ്റ ഹാരിയര്‍ ഇവി അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു. മാരുതിയുടെ കന്നി ഇവിയടക്കം ലോഞ്ച് കാത്തിരിക്കുന്ന അവസരത്തില്‍ തങ്ങളുടെ BE 6, XEV 9e ഇലക്ട്രിക് കാറുകള്‍ക്ക് പുതിയ വേരിയന്റുകള്‍ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. ഇതുമായി ബന്ധപ്പെട്ട ഹോമോലോഗേഷന്‍ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

ഈ 7-സീറ്റർ ഫാമിലി കാർ പോയമാസം വാങ്ങിയത് 7,921 ആളുകൾ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ കസിൻ ബ്രാൻഡാണ് കിയ. ഇന്ത്യയിലെത്തി അതിവേഗം വളർന്ന ബ്രാൻഡ് ഇന്ന് പലരുടേയും ഇഷ്‌ട കാർ നിർമാതാക്കളിൽ ഒരാൾ കൂടിയാണ്. നല്ല ഫീച്ചറുകൾ, മോഡേൺ ഡിസൈൻ നല്ല എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകി ആളുകളെ ചാക്കിലാക്കാനും കിയക്ക് സാധിച്ചു. കമ്പനിയുടെ പേര് പറയുമ്പോഴേക്കും ഏവരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് സെൽറ്റോസ് എന്ന എസ്‌യുവിയായിരിക്കും. ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ ഇതാണെന്നായിരിക്കും പലരുടേയും വിചാരം. എന്നാൽ നിലവിൽ കിയയുടെ ടോപ്പ് സെല്ലിംഗ് വാഹനം വേറൊന്നാണ് എന്നതാണ് സത്യം.

ഈച്ചയിലെ വില്ലൻ്റെ ആഡംബര എംപിവി കണ്ടോ

ഈച്ച എന്ന ഒറ്റ ചിത്രത്തിലൂടെ വില്ലൻ പരിവേഷത്തെ വേറെ ലെവലിൽ എത്തിച്ച നടനാണ് സോനു സൂദ്. സോനു സൂദ് ഒരു നടന്‍ മാത്രമല്ല, ബോളിവുഡിലെ ഒരു നിര്‍മ്മാതാവ് കൂടിയാണ്. താരം വിമാനത്താവളത്തിൽ തൻ്റെ ആഡംബര എംപിവിയായ ടൊയോട്ട വെൽഫയറിൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയിൽ വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ അദ്ദേഹം ഒരുപാട് നന്മ നിറഞ്ഞ വ്യക്തിത്വമാണ് എന്നതാണ് പ്രത്യേകത. ഇന്ത്യന്‍ സിനിമാ മേഖലയിലെ മറ്റ് പല അഭിനേതാക്കളെപ്പോലെ സോനു സൂദിന് ആഡംബര കാറുകളുടെ വലിയ ശേഖരമില്ല എങ്കിലും താരത്തിൻ്റെ പക്കൽ ഒരു ആഡംബര എംപിവിയുണ്ട്.

ഐഫോണിന്റെ വിലയില്ലാഞ്ഞിട്ട് പോലും ഈ ബൈക്കിന് പഴയ കച്ചോടമില്ല

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യയെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. വികസ്വര രാജ്യമായ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും ഇന്നും കാര്‍ എന്നത് ഒരു സ്വപ്നമാണ്. ഇന്നും നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ ഒരു ബൈക്കില്‍ അച്ഛനും അമ്മയും അവരുടെ കുഞ്ഞുങ്ങളും ചേര്‍ന്ന് പോകുന്ന കാഴ്ചകള്‍ നമുക്ക് കാണാം. നമ്മുടെ രാജ്യത്ത് സമ്പന്നരായവര്‍ ഒത്തിരി ഉണ്ടെങ്കിലും സാധാരണക്കാരും ഇടത്തരക്കാരുമാണ് എണ്ണത്തില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ മികച്ച മൈലേജും താങ്ങാനാവുന്ന വിലയുമുള്ള ബൈക്കുകള്‍ക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. ഇടത്തരം വരുമാനമുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് കമ്മ്യൂട്ടര്‍ ബൈക്കുകളാണ് എല്ലാകാലത്തും ആശ്വാസം.

നായിക എയർപോർട്ടിൽ വന്നിറങ്ങിയത് ബെൻസിന്റെ എസ്‌യുവിയിൽ

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് എന്ന പേര് കേൾക്കാത്തവരായിട്ട് ആരും തന്നെയുണ്ടാവില്ല. പലർക്കും ലക്ഷ്വറി കാറുകളുടെ അവസാനവാക്കും ഈ ത്രീസ്റ്റാർ ലോഗോയുള്ള ബ്രാൻഡിന്റേതാവും. അതിനാൽ തന്നെ രാജ്യത്തെ സെലിബ്രിറ്റികളും ഏറ്റവും കൂടുതൽ വാങ്ങുന്നത് ബെൻസ് മോഡലുകളാണെന്ന് പറയാം. അതും അവരുടെ മെയ്ബാക്ക് പതിപ്പുകളോടാണ് സിനിമാ താരങ്ങൾക്ക് ഏറെ പ്രിയം. മെര്‍സിഡീസ് തങ്ങളുടെ അള്‍ട്രാ ലക്ഷ്വറി കാറുകള്‍ മെയ്ബാക്ക് എന്ന ബ്രാന്‍ഡിന് കീഴിലാണ് പുറത്തിറക്കുന്നത്. ലക്ഷ്വറിയുടെ പരകോടിയെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന വാഹനങ്ങൾ അത്രയേറെ യാത്രാസുഖവും സുരക്ഷയുമാണ് സമ്മാനിക്കുന്നത്.
Advertisement

100 കോടി വിലയുളള നിറം മാറും കാർ നിത അംബാനി വാങ്ങിയോ

രാജ്യം എപ്പോഴും ഉറ്റുനോക്കുന്ന കുടുംബമാണ് അംബാനി കുടുംബം. അവിടെ എന്ത് നടന്നാലും അത് വാർത്തയാണല്ലോ, ചിലതൊക്കെ സത്യമായിരിക്കും, ചിലത് വെറുതേ റീച്ച് കൂട്ടാനും ലൈക്കും കമൻ്റിനും വേണ്ടി പാപ്പരാസികളുടെ സൃഷ്ടിയും. കോടികൾ വിലയുള്ള കാറുകളാണ് അംബാനി കുടുംബത്തിൻ്റെ ഗാരേജിൽ കിടക്കുന്നത്. ഏറ്റവും പുത്തൻ ആഡംബര വാഹനങ്ങൾ വരെ അംബാനിയുടെ ഗാരേജിൽ നിങ്ങൾക്ക് കാണാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും പല വാർത്ത വെബ്സൈറ്റുകളിലും നിത അംബാനി 100 കോടി രൂപ വിലയുള്ള പുതിയ കാർ സ്വന്തമാക്കി എന്ന വാർത്ത് വരുന്നുണ്ട്. അംബാനി കുടുംബമല്ലേ ഇതൊക്ക സാധാരണമാണല്ലോ എന്ന് പലരും പറഞ്ഞേക്കാം. എന്നാൽ ഇതിനെ പറ്റി ഔദ്യോഗികമായി ഒരു പ്രതികരണവും അംബാനി കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

ഡിഫെന്‍ഡര്‍ ഇന്ത്യയിലെ സ്‌റ്റോക്ക് വീഡിയോ

എസ്‌യുവികള്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു രാജ്യത്ത്, വാഹന പ്രേമികളുടെ ഹൃദയം കവര്‍ന്ന ഒരു യഥാര്‍ത്ഥ ഐക്കണ്‍ ആണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. തിരക്കേറിയ നഗരവീഥികള്‍ മാത്രമല്ല ഹിമാലയം കീഴടക്കാന്‍ വരെ പോന്ന ഡിഫെന്‍ഡര്‍ കരുത്തിന്റെയും ആഡംബരത്തിന്റെയും സംയോജനം വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഇന്ത്യന്‍ റോഡുകളിലെ സാഹസികതയുടെയും പദവിയുടെയും പ്രതീകമായി ഈ ബ്രിട്ടീഷ് എസ്‌യുവി മാറിയിരിക്കുകയാണ്. ഐതിഹാസികമായ ഓഫ്-റോഡ് കഴിവുകളെ ആധുനിക ആഡംബരവും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ചുകൊണ്ട്, ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ സ്വന്തമായി ഒരു ഇടം നേടിയിട്ടുണ്ട്, ഇന്ത്യയിലെ സെലിബ്രിറ്റികള്‍ ഈ കാര്‍ വാങ്ങാനായി മത്സരിക്കുകയാണ്.

കഴിഞ്ഞമാസം ഈ ബൈക്ക് വാങ്ങിയത് 3.31 ലക്ഷത്തിലധികം ആളുകൾ

ഇലക്‌ട്രിക് സ്‌കൂട്ടറുകളും മോട്ടോർസൈക്കിളുകളുമെല്ലാം രാജ്യത്ത് സജീവമായതോടെ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് ചരമവാർത്ത എഴുതിയവരാണ് പലരും. എന്നാൽ ഇത്തരം പ്രവചനങ്ങളെ എല്ലാം കാറ്റിൽപ്പറത്തുകയാണ് ഓരോ മാസത്തെയും ഇരുചക്ര വാഹന വിൽപ്പന കണക്കുകൾ. ചെലവ് കുറഞ്ഞ യാത്രാമാർഗമായി ഇവികളാണ് ബെസ്റ്റ് എങ്കിലും ചില ശീലങ്ങൾ മാറ്റാൻ ഇന്ത്യക്കാർ അത്രവേഗം തയാറാവില്ല. ഇന്ധനവില എത്ര ഉയർന്നാലും നല്ല മൈലേജുള്ള മോട്ടോർസൈക്കിളുകൾ ഉള്ളപ്പോൾ വിശ്വസിച്ച് വാങ്ങാല്ലോ. പ്രത്യേകിച്ച് ഹീറോ സ്പ്ലെൻഡർ. പെട്രോൾ ബൈക്കുകൾക്ക് അന്ത്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സ്പ്ലെൻഡർ കഴിഞ്ഞ മാസം വാങ്ങിയത് 3.31 ലക്ഷത്തിന് മുകളിൽ ആളുകളാണ്.

റെനോ ട്രൈബറിന് ടർബോ പെട്രോൾ എഞ്ചിൻ നൽകാത്തതെന്ത്

നാട്ടിൽ ഒരു സംഭവമുണ്ടായാൽ അതിൻ്റെ ഗുണവും ദോഷവും അത് പോലെ തന്നെ വിദഗ്ദ അഭിപ്രായം അറിയണമെങ്കിൽ ഒരു നാടൻ ചായക്കടയിൽ കയറിയാൽ മതി, പ്രാദേശികം മുതൽ അന്താരാഷ്ട്ര കാര്യങ്ങൾ അവിടെ ചർച്ചയാകും. അത് പോലെ തന്നെയാണ് ഒരു വാഹനം അവതരിപ്പിച്ചതിന് ശേഷം ഏറ്റവും കൂടുതൽ അതിനെ പറ്റി സംസാരിക്കുന്നത് ചെറുപ്പക്കാരായിരിക്കും. അളിയാ റെനോ ട്രൈബർ പുതിയ ലുക്ക് കൊളളാമല്ലേ. 7 സീറ്ററാണെങ്കിലും ഒരു ടർബോ പെട്രോൾ എഞ്ചിൻ കൂടെ കൊടുത്തിരുന്നുവെങ്കിൽ സാധനം അടിപൊളിയായിരുന്നു എന്നൊരു സംസാരം ഒരു കൂട്ടം ചെറുപ്പക്കാർക്കിടയിൽ ഉണ്ടാകുന്നു.

മതിലില്‍ 'പാര്‍ക്ക്' ചെയ്ത ആള്‍ട്രോസിന്റെ വീഡിയോ വൈറല്‍!

സോഷ്യല്‍ മീഡിയയുടെ വരവോടെ ലോകത്തിന്റെ ഏത് മുക്കിലും മൂലയിലുമുള്ള കാര്യങ്ങള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ വരെ വൈറലാകുന്നു. അതില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ ഉണ്ടാകാറുണ്ട്. പഞ്ചാബില്‍ ഒരാള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട മഹീന്ദ്ര സ്‌കോര്‍പിയോ പോര്‍ച്ചില്‍ നിര്‍ത്താതെ ഒന്നാം നിലയിലും മറ്റും പാര്‍ക്ക് ചെയ്ത ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. അതുപോലെ ചിലര്‍ കാറിന്റെ അതേ മാതൃകയിലുള്ള വാട്ടര്‍ടാങ്കുകളും മറ്റും നിര്‍മിച്ചും ഇന്റനെറ്റില്‍ താരങ്ങളാകുന്നു. ചില വീഡിയോസ് കണ്ടാല്‍ ഇതെങ്ങിനെ സംഭവിച്ചു എന്ന ചിന്തയായിരിക്കും നമ്മില്‍ ഉണരുക. അത്തരത്തില്‍ ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.