കിയയുടെ 7 സീറ്റർ ഇവിയിലെ കിടിലൻ ഫീച്ചറുകൾ!
ഓട്ടോമൊബൈൽസ്
- 1 year, 2 month, 5 days ago
രാജ്യത്ത് 7 സീറ്റർ എംപിവികളോടുളള താൽപ്പര്യം കാലാകാലങ്ങളായിട്ടുളളതാണ്. അത് മുതലെടുക്കാൻ എല്ലാ ബ്രാൻഡുകളും തങ്ങളാൽ കഴിയുന്ന രീതിയിൽ മികച്ച എംപിവികൾ അവതരിപ്പിക്കുന്നുണ്ട്. സമീപകാലത്തായി കിയ തങ്ങളുടെ എംപിവിയുടെ ഇവി വേരിയൻ്റായി കിയ കാരൻസ് ക്ലാവിസ് ഇവി അവതരിപ്പിച്ചിരുന്നു. ക്ലാവിസ് ICE പതിപ്പിന്റെ അതേ സ്റ്റൈലിലാണ് ഇവിയെയും ഒരുക്കിയെടുത്തിരിക്കുന്നത്. കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും, എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് മുൻവശത്തെ ഹൈലൈറ്റുകൾ. മുൻവശത്തുള്ള ആക്ടീവ് ഫ്ലാപ്പുകൾ എംപിവിയുടെ എയറോഡൈനാമിക്സ് കഴിവിനേയും വർധിപ്പിക്കുന്നുണ്ട്. എന്നാൽ ICE എഞ്ചിൻ മോഡലുകളിൽ നിന്ന് ഇവിയിൽ എന്തൊക്കെ ഫീച്ചറുകളാണ് കൂടുതലുളളത് എന്ന് നോക്കിയാലോ.