കോഴിക്കോട് വരെ പോകാൻ 15 മിനിറ്റിൻ്റെ ചാർജിങ്ങ്
ഓട്ടോമൊബൈൽസ്
- 1 year, 2 month, 19 days ago
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലോകത്തെ ഏറ്റവും വലിയ ഇവി ഭീമനായ ടെസ്‌ല ഇന്ത്യൻ മണ്ണിൽ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ചിരിക്കുകയാണ്. നിരവധി നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും കിംവദന്തികൾക്കും ശേഷമാണ് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിൽ ടെസ്‌ല തങ്ങളുടെ ആദ്യത്തെ ഷോറൂം തുടങ്ങിയത്. ഏത് കൊടികെട്ടിയ ഭീമൻ ബ്രാഡിൻ്റെ മോഡലായാലും അവനെ കേരളത്തിലെ റോഡുകളിലേക്ക് എത്തിക്കാനുളള ചങ്കൂറ്റം മലയാളികൾക്കുണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുളളതാണല്ലോ. അത് കൊണ്ട് തന്നെ KL രജിസ്ട്രേഷൻ ടെസ്‌ലയും ഇനി കാണാൻ അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ടെസ്‌ലയുടെ വരവോടെ കേരളത്തിലെ ഇവി വിപണിയുടെ കാര്യം എന്താകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.