മുഖം മിനുക്കൽ സർജറിയുമായി ജർമൻ ബ്രാൻഡ്!
ഓട്ടോമൊബൈൽസ്
- 1 year, 2 month, 26 days ago
ബിഎംഡബ്ല്യുവിൻ്റെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണ് എസ്‌യുവി സെഗ്മെൻ്റിലെ X5 എന്നത്. പുത്തൻ ഡിസൈൻ സ്വീകരിക്കുന്നതിൻ്റെ ഭാഗമായിട്ട് ബിഎംഡബ്ല്യു X5-ന് ഒരു പുതിയ മുഖം നൽകാനാണ് കമ്പനിയുടെ തീരുമാനം. പേരിൽ മാറ്റമുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെങ്കിലും പ്ലാറ്റ്ഫോമിൻ്റെ കാര്യത്തിൽ ഒരു മാറ്റവും കാണില്ല. 2026 അവസാനത്തോടെ അവതരിപ്പിക്കുന്ന മോഡൽ ഐസിഇ എഞ്ചിനിലും ഇലക്ട്രിക്കിലും പുറത്തിറക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. പലയിടത്തും വാഹനം ടെസ്റ്റ് റൺ നടത്തുന്നതിൻ്റെ ചിത്രങ്ങൾ വൈറലാണ്. പുതിയ മോഡൽ X5-ൽ ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയും ബിഎംഡബ്ല്യു അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.