ഓഫർ എന്ന് കേട്ടാൽ ഏതൊരാളും അറിയാതെ നോക്കി പോകും. വാഹനങ്ങൾ വാങ്ങാൻ പോകുമ്പോൾ ആദ്യം ചോദിക്കുന്നത് തന്നെ എത്ര ഓഫറുണ്ടെന്നാണല്ലോ. അതാണല്ലോ ശീലം. രണ്ടോ മൂന്നോ മോഡൽ വച്ച് ഇന്ത്യൻ വിപണിയിൽ തട്ടിയും മുട്ടിയും പോകുന്ന ബ്രാൻഡുകളുടെ ആകെയുള്ള തുറുപ്പുചീട്ടാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകുക എന്നത്. അത് എല്ലാ മാസവും മുറയ്ക്ക് നടത്തുന്ന ഒരു ബ്രാൻഡാണ് റെനോ എന്നത് പറയാതിരിക്കാൻ കഴിയില്ല.റെനോ ക്വിഡ്, കൈഗർ, ട്രൈബർ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് റെനോയുടെ ലൈനപ്പിലുളളത്. ഇനി ഡസ്റ്ററിൻ്റെ പുതിയ തലമുറ മോഡൽ വന്നാലേ കളം കൊഴുക്കു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഹാരിയര്‍ ഇവിയേക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ ടെസ്‌ലകൾ
ഹാരിയര്‍ ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങിയതോടെ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ടാറ്റ മോട്ടോര്‍സും മഹീന്ദ്രയും തമ്മില്‍ തുറന്ന യുദ്ധത്തിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. 2025 ജൂലൈ രണ്ടിന് ഹാരിയര്‍ ഇവിയുടെ ബുക്കിംഗ് ടാറ്റ ആരംഭിച്ചിരുന്നു. ബേസ് വേരിയന്റ് വരെ സുസജ്ജമാക്കി ഇറക്കിയ ഹാരിയറിനോട് കട്ടക്ക് നില്‍ക്കാനായി മഹീന്ദ്ര തങ്ങളുടെ BE 6, XEV 9e എന്നീ മോഡലുകള്‍ ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. ഇലക്ട്രിക് എസ്‌യുവികളുടെ പായ്ക്ക് 2 ട്രിമ്മിന്റെ വിലയും ഡെലിവറി ടൈംലൈനും മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുകയാണ്. അതിനെ കുറിച്ച് താഴെ വിശദമായി വായിക്കാം.
ഏതൊരു നടൻ്റേയും ആഗ്രഹമാണ് ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കുക എന്നുളളത്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ലോക പ്രശസ്തിയിലേക്ക് എത്തിയ നടനാണ് യാഷ്. പാൻ ഇന്ത്യ ലെവലിൽ വലിയ ആരാധക നിരയുള്ള ഈ സൂപ്പർസ്റ്റാറിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങൾ രാമായണം, ടോക്സിക് എന്നിവയൊക്കെയാണ്. ഷൂട്ടിങ്ങിൻ്റെ തിരക്കുകളിലായി താരം മുംബൈയിൽ സജീവമാണ്. സൂപ്പർസ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു തികഞ്ഞ വാഹനപ്രേമി കൂടിയാണ്. താരത്തിൻ്റെ ഗാരേജിൽ റേഞ്ച് റോവർ, വെൽഫയർ എന്നിങ്ങനെ ആഡംബര വാഹനങ്ങളുണ്ട്. ആഡംബര ഗാരേജിലേക്ക് പുതിയ ഒരു കരുത്തൻ എംപിവിയെ എത്തിച്ചിരിക്കുകയാണ്.
Advertisement
കാറിന് 1.20 കോടി രൂപ പിഴയിട്ട് പൊലീസ്, അടയ്ക്കാമെന്ന് ഉടമ
മലയാളികളുടെ ഏറ്റവും ഇഷ്‌ടപ്പെട്ട നഗരങ്ങളിൽ ഒന്നാണ് കർണാടകയിലെ ബെംഗളൂരു. പക്ഷേ ഇവിടുത്തെ ഏറ്റവും വലിയ തലവേദന എന്താണെന്ന് ചോദിച്ചാൽ പലരും ആദ്യം പറയുക ഗതാഗതക്കുരുക്ക് തന്നെയാവുമല്ലേ. അതുപോലെ തന്നെയാണ് അവിടുത്തെ ട്രാഫിക് പൊലീസിന്റെ പെരുമാറ്റവും അത്ര സുഖകരമായി അന്യനാട്ടുകാർക്ക് തോന്നിയേക്കില്ല. കേരള രജിസ്ട്രേഷൻ വണ്ടികളെല്ലാം തിരഞ്ഞുപിടിച്ച് പിഴയിടുന്നതെല്ലാം അവിടുത്തെ പതിവ് കാഴ്ച്ചകളാണ്. അത്തരത്തിലൊരു വാർത്തയാണ് വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. കോടികൾ വില വരുന്ന ഫെറാറി SF90 സ്ട്രഡെയ്ൽ സൂപ്പർകാറിന് 1.42 കോടി രൂപ പിഴയിട്ടിരിക്കുകയാണ് അവിടുത്തെ ട്രാഫിക് പൊലീസ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ കാര്‍ വിപണിയുടെ നട്ടെല്ല് തന്നെ ചെറുകാറുകള്‍ ആയിരുന്നു. ഇന്ന് പക്ഷേ ആ സ്ഥാനം കൈയ്യാളുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) ആണ്. ബജറ്റ് വിലയിലുള്ള ഹാച്ച്ബാക്കുകളുമായി ഇന്ത്യന്‍ വിപണി കീഴടക്കിയ മാരുതി സുസുക്കിയാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. നിലവില്‍ മാരുതിയുടെ കുറഞ്ഞ വിലയുള്ള കാറുകളുടെ വില്‍പ്പന നന്നേ കുറവാണ്. അക്കൂട്ടത്തില്‍ ഒന്നാണ് മാരുതി സുസുക്കി എസ്-പ്രെസോ. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് മാരുതി എസ്‌പ്രെസോയുടെ സ്ഥാനം.
സേഫ്റ്റി എന്നൊരു കാര്യം മാത്രം മുൻനിർത്തി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ ഒരാളായി ഉയർന്നുവന്ന ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. ഒരിടയ്ക്ക് വിൽപ്പനയുടെ കാര്യത്തിൽ സാക്ഷാൽ മാരുതിയെ വരെ വെല്ലുവിളിച്ച് രണ്ടാംസ്ഥാനം വരെ എത്തിപ്പിടിക്കാനും രത്തൻ ടാറ്റയുടെ വണ്ടിക്കമ്പനിക്കായിരുന്നു. എന്നാൽ ഇന്ന് മഹീന്ദ്രയ്ക്കും ഹ്യുണ്ടായിക്കും പിന്നിലേക്ക് മാറിനിൽക്കാൻ വിധിക്കപ്പെട്ടവരാണ് ടാറ്റ. സർവീസും ക്വാളിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കാം ഇതിനെല്ലാം കാരണമെന്നാണ് പലരും വിശ്വസിക്കുന്നത്. ഇപ്പോഴിതാ 2025 ജൂൺ മാസത്തെ ടാറ്റ മോട്ടോർസിന്റെ വാഹന വിൽപ്പനയിലും കാര്യമായ നഷ്‌ടം സംഭവിച്ചിരിക്കുകയാണ്.
മിനി കൂപ്പർ പാർക്ക് ചെയ്യുന്ന ദുൽഖറിൻ്റെ കട്ട ചങ്ക്!
തീയേറ്ററിൽ പരാജയമായിട്ട് പിന്നീട് ജനങ്ങൾക്ക് ഇഷ്ടപ്പെട്ട നിരവധി മലയാള സിനിമകളുണ്ട്. എന്നാൽ തീയേറ്ററിൽ പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി ജനങ്ങൾ മുറവിളി കൂട്ടിയിട്ടുള്ളത് വളരെ ചുരുക്കം സിനമകൾ മാത്രമേയുളളു എന്ന് വേണം പറയാൻ.അത്തരത്തിലൊരു ചിത്രമാണ് ജയസൂര്യ നായകനായ ആട്. ആട് 2 തീയേറ്ററുകളിൽ ഗംഭീര വിജയമാണ് നേടിയത്. അതിലെ കഥാപാത്രങ്ങൾ ഇപ്പോഴും മീമുകളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്നുണ്ട്. അതിലെ സാത്താൻ സേവ്യർ എന്ന കഥാപാത്രം അഭിനയിച്ച സണ്ണി വെയ്നെ ആരും തന്നെ മറക്കില്ല. അത്രയ്ക്ക് തന്മയത്വത്തോടെയാണ് അദ്ദേഹം ആ റോൾ കൈകാര്യം ചെയ്തത്. ഇൻ്റർവ്യൂകളിലും ആഘോഷപരിപാടികളിലൊന്നും ഈ നടനെ അധികം കാണാൻ സാധിക്കാറില്ല.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന ലോകപ്രശസ്തമായ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്റെ ആറാമത്തെ സീസണ്‍ കണ്ടവര്‍ ആരും അസി റോക്കിയെന്ന (Asi Rocky) മത്സരാര്‍ത്ഥിയെ മറക്കാന്‍ ഇടയില്ല. ഷോയുടെ വിജയിയോ എന്തിന് ഫൈനല്‍ ഫൈവില്‍ പോലും എത്തിയില്ലെങ്കിലും ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്ന സമയത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചയാളായിരുന്നു അസി റോക്കി. ഷോയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി സഹമത്സരാര്‍ത്ഥിയെ ഇടിച്ചതിനെ തുടര്‍ന്ന് അസി റോക്കിയെ പുറത്താക്കുകയായിരുന്നു. ബിഗ് ബോസിനുള്ളില്‍ തന്റെ ആഡംബര ജീവിതത്തെക്കുറിച്ച് അസി റോക്കി തുറന്ന് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടൂറിംഗിന്റെ കാര്യത്തിൽ റോയൽ എൻഫീൽഡിനെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട മോട്ടോർസൈക്കിളായിരുന്നു ബജാജ് ഡൊമിനാർ. ആദ്യ പരസ്യത്തിൽ തന്നെ ബുള്ളറ്റിനിട്ട് കൊട്ടുകൊടുത്തുകൊണ്ടാണ് രാജ്യത്തെ ബജറ്റ് ഫ്രണ്ട്ലി സ്പോർട് ടൂറർ വിഭാഗത്തിലേക്ക് ഡൊമി എത്തുന്നത്. തുടക്കകാലത്ത് വലിയ തരംഗമാവാനും സാധിച്ചിരുന്നുവെങ്കിലും കാലംമാറിയപ്പോൾ ബുള്ളറ്റിന്റെ വിപണി കുതിച്ചുയർന്നതല്ലാതെ ഡൊമിനാറിന് കാര്യമായ ചലനങ്ങളൊന്നും സൃഷ്‌ടിക്കാനായില്ലെന്നതാണ് സത്യം. പിന്നെ മോഡേൺ ബൈക്കുകളുടെ വരവോടെ ഡൊമിയുടെ പ്രതാപമെല്ലാം നഷ്‌ടപ്പെടുകയും ചെയ്‌തു. ഇപ്പോഴിതാ വീണ്ടും യൂത്തൻമാർക്കിടയിൽ ട്രെൻഡാവാനായി ഡൊമിനാറിന്റെ പുതിയ മോഡലുമായി എത്തുകയാണ് പൾസർ മുതലാളിയായ ബജാജ്.
വാഹനപ്രേമി എന്ന് പറയുമ്പോൾ അതിൽ കാറും ബൈക്കും മാത്രമല്ല ലോറിയും ഉൾപ്പെടും. ലോറിക്ക് കേരളത്തിൽ ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട് എന്ന് വേണം പറയാൻ. ടാറ്റ, അശോക് ലെയ്‌ലാൻഡ് എന്നിങ്ങനെ ലോറി പ്രേമികളുടെ പ്രിയപ്പെട്ട രണ്ട് ബ്രാൻഡുകൾ അരങ്ങ് വാഴുമ്പോഴാണ് ഡൈമ്‌ലർ ട്രക്ക്സിൻ്റെ ഭാരത് ബെൻസ് രാജ്യത്തേക്ക് എത്തുന്നത്. അതിന് ശേഷം ഇപ്പോൾ എങ്ങോട്ട് നോക്കിയാലും ഈ ഭീമനെയെ കാണാനുളളു. നിർമാണ മേഖലയിലും,മൈനിങ്ങിലും എല്ലാം മുന്നിൽ തന്നെയുണ്ട് ഇവൻ. ഇപ്പോഴിതാ തങ്ങളുടെ പുതിയ രണ്ട് മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. പൂർണമായും മൈനിങ്ങ് ആൻ്റ് കൺസ്ട്രക്ഷൻ മേഖലകൾക്ക് വേണ്ടിയാണ് പുതിയ മോഡലുകൾ.
എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്കിൽ നിക്ഷേപമുണ്ടോ? എഫ്ഡിയാണോ അതോ ബാങ്ക് ഓഹരികളാണോ ബെസ്റ്റ്?
2025 ജൂണിൽ എസ്‌ബിഐയുടെയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും ഏറ്റവും പുതിയ സ്ഥിര നിക്ഷേപ നിരക്കുകൾ കണ്ടെത്തൂ. പലിശ നിരക്കുകൾ താരതമ്യം ചെയ്ത് നിക്ഷേപ സാധ്യത മനസ്സിലാക്കൂ.
Advertisement
മാരുതിയുടെ തന്ത്രം പ്രയോഗിച്ച സ്‌കോഡക്ക് വെച്ചടി കയറ്റം
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ചെക്ക് റിപബ്ലിക്കന്‍ കാര്‍ ബ്രാന്‍ഡ് ആണ് സ്‌കോഡ. കള്‍ട്ട് സ്റ്റാറ്റസുള്ള നിരവധി മോഡലുകള്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അവരുടെ രാശി ശരിക്കും തെളിഞ്ഞത് ഇന്ത്യന്‍ വിപണി മുന്നില്‍വെച്ചുള്ള പുതിയ പ്ലാറ്റ്‌ഫോമിന്റെ അവതരണത്തോടെയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്‌കോഡ് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയെന്ന വിശേഷണത്തോടെ കൈലാക്ക് പുറത്തിറക്കിയത്. മലയാളിയായ കാസര്‍ഗോഡ് സ്വദേശി സിയാദ് പേരിട്ടിരിക്കുന്ന ഈ കാര്‍ വന്ന ശേഷം സ്‌കോഡക്ക് വെച്ചടി വെച്ചടി കയറ്റമാണ്. കഴിഞ്ഞ 6 മാസത്തിനുള്ളില്‍ സ്‌കോഡ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
നല്ല മൈലേജുള്ള സിഎൻജി എസ്‌യുവി കൂടുതൽ പേർക്ക് വാങ്ങാം
കുഞ്ഞൻ എസ്‌യുവി സെഗ്മെന്റിൽ വിപ്ലവം തീർത്ത മോഡലാണ് നിസാൻ മാഗ്നൈറ്റ്. ഹാച്ച്ബാക്കിന്റെ വിലയിൽ 2020 ഡിസംബറിൽ അവതരിച്ച വാഹനം കമ്പനിക്ക് ഇന്ത്യയിൽ പുതുജീവൻ നൽകുകയുണ്ടായി. ഇന്നും ഈ കോംപാക്‌ട് എസ്‌യുവിയുടെ കരുത്തിലാണ് നിസാൻ പിടിച്ചുനിൽക്കുന്നത് എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല. മോഡേൺ കാറുകൾക്കിടയിലും തരക്കേടില്ലാത്ത കച്ചോടവുമായി മാഗ്നൈറ്റ് കളംനിറയുമ്പോൾ എതിരാളികൾക്കൊരു ഭീഷണി തന്നെയാണ്. അടുത്തിടെ സിഎൻജി കരുത്തിലും വാഹനത്തെ അവതരിപ്പിച്ച് നിസാൻ വാർത്തകളിൽ ഇടംനേടിയിരുന്നു. ഫാക്‌ടറി ഫിറ്റഡിന് പകരം റിട്രോ ഫിറ്റഡ് സിഎൻജി കിറ്റ് ഘടിപ്പിക്കുന്ന വിധമാണ് ജാപ്പനീസ് ബ്രാൻഡ് സ്വീകരിച്ചിരിക്കുന്നത്.
ഇന്ധന നിരോധന നിയമം പിൻവലിച്ച് സർക്കാർ, കാരണമിതാണ്
സർക്കാർ നിശ്ചയിക്കുന്ന ആയുസ്സ് കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധന നിരോധനം പ്രഖ്യാപിച്ചതോടെ ദില്ലിയിൽ സർക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയായിരുന്നു. ജൂലൈ 1 മുതൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കുമുളള ഇന്ധന വിൽപ്പന നിരോധിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവിട്ടത്. അതിൻ്റെ ഭാഗമായി തലസ്ഥാനത്ത് പല വാഹനങ്ങളും പിടിച്ചെടുക്കുന്ന പ്രക്രിയ ആരംഭിച്ചിരുന്നു.ഇന്ധന വിൽപ്പന നിരോധന നിയമം പലവാഹനപ്രേമികൾക്കും അത് പോലെ തന്നെ പഴയ വാഹനം ഇപ്പോഴും വളരെ വൃത്തിയായി സൂക്ഷിക്കുന്നവർക്കുമുളള വലിയ തിരിച്ചടിയായിരുന്നു. എന്തായാലും വലി ജനരോഷം കണക്കിലെടുത്ത് തൽക്കാലം ഇന്ധന നിരോധന പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.
നിഫ്റ്റി, ബാങ്ക് നിഫ്റ്റി ട്രെൻഡുകളുടെ വിദഗ്ദ്ധ വിശകലനം
ഫലപ്രദമായി വിപണിയെ നയിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കുള്ള ഓഹരി ശുപാർശകൾ ഉൾപ്പെടെ, 2023 ജൂലൈയിലെ നിഫ്റ്റി, ബാങ്ക് നിഫ്റ്റി വിശകലനം പര്യവേക്ഷണം ചെയ്യുക.
നീന്തൽ നേരംപോക്കല്ല, ഹൃദയാരോഗ്യം, ഓർമ്മശക്തി, ഉറക്കം.. അങ്ങനെ നീന്തലിന് ഗുണങ്ങൾ അനവധി
ക്രെഡിറ്റ് അപകടസാധ്യതകളും ഇപിഎസ് വളർച്ചാ ആശങ്കകളും കണക്കിലെടുത്ത് ഗോൾഡ്മാൻ സാച്ച്സ് എസ്‌ബിഐ കാർഡ്‌സിന്റെ റേറ്റിംഗ് ന്യൂട്രലായി പരിഷ്കരിച്ചു, വില ലക്ഷ്യം 1,006 രൂപയായി പ്രവചിക്കുന്നു.
2.50 ലക്ഷം വരെ ഓഫറുമായി മാടിവിളിച്ച് ഫോക്‌സ്‌വാഗണ്‍
ഗോള്‍ഫ് GTI എന്ന ഐതിഹാസിക മോഡലിന്റെ അവതരണത്തിലൂടെ ഇപ്പോള്‍ ഇന്ത്യയില്‍ സ്റ്റാറായി നില്‍ക്കുകയാണ് ഫോക്‌സ്‌വാഗണ്‍. പണമുള്ളത് കൊണ്ട് മാത്രം എല്ലാവര്‍ക്കും ഗോള്‍ഫ് വാങ്ങാന്‍ പറ്റില്ല. കാരണം പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറിന്റെ മുഴുവന്‍ യൂണിറ്റും ഇതിനോടകം വിറ്റുപോയിട്ടുണ്ട്. ഗോള്‍ഫ് അല്ലാതെ ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്ന് ഒരു കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ പറ്റിയ സമയമാണ്. നിലവില്‍ കാര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവര്‍ ആണെങ്കില്‍ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമായി. ഉപഭോക്താക്കള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഓട്ടോഫെസ്റ്റ് ദി നാഷനല്‍ എക്‌സ്‌ചേഞ്ച് കാര്‍ണിവല്‍ തിരിച്ചെത്തിയിരിക്കുകയാണ്.
പെട്രോൾ വണ്ടി മുതലാവില്ല, അത് കൊണ്ട് ഇവി വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ മനസ് അറിഞ്ഞ് മോഡലുകൾ ഇറക്കാൻ ടാറ്റ മോട്ടോർസ് ശപഥം എടുത്തിരിക്കുകയാണ് എന്ന് തോന്നിപോകും.അത് പോലെയാണല്ലോ ടാറ്റ തങ്ങളുടെ ഓരോ ഇവിയും അവതരിപ്പിക്കുന്നത്. ഇപ്പോൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഹാരിയർ ഇവിയുടെ ബുക്കിങ്ങ് ജൂലൈ രണ്ടിന് ആരംഭിച്ചിരുന്നു. 21000 രൂപയാണ് ബുക്കിങ്ങ് തുക. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ നിലവിൽ ടാറ്റ ഇവി ഉടമകൾക്ക് ഒരു ലക്ഷം രൂപ വരെ ലോയൽറ്റി ബോണസും ടാറ്റ നൽകുന്നുണ്ട്.
ശ്രീലങ്കൻ ക്രിക്കറ്റ് ടീമെന്ന് കേട്ടാൽ ഇന്നത്തെ തലമുറയ്ക്ക് കോമഡിയായി തോന്നുമെങ്കിലും ഒരുകാലത്ത് സാക്ഷാൽ ഓസ്ട്രേലിയയുടെ വരെ പേടിസ്വപ്‌നമായിരുന്നു ഈ നീലപ്പട. സനത് ജയസൂര്യ, മഹേള ജയവർധനെ, കുമാർ സംഗക്കാര, അരവിന്ദ ഡിസില്‍വ, സനത് ജയസൂര്യ, ചാമിന്ദ വാസ്, ഉപുല്‍ ചന്ദന, മുത്തയ്യ മുരളീധരൻ അങ്ങനെ നീളുന്ന ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെയായിരുന്നു ലങ്കൻ ടീമിന്റെ കരുത്ത്. ഇക്കൂട്ടത്തിൽ വെടിക്കെട്ട് വീരനായ ജയസൂര്യ (Sanath Jayasuriya) ഇന്ത്യക്കാരുടെ വരെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഫോമായാൽ സാക്ഷാൽ വിരേന്ദർ സേവാഗിനേക്കാൾ അപകടകാരിയായിരുന്നു കക്ഷി.
പാന്‍ ഇന്ത്യ ലെവലില്‍ ഹിറ്റായ കന്നഡ സിനിമയാണ് കെജിഎഫ്. യാഷ് നായകനായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പല സീനുകളും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്. കെജിഎഫ് ചാപ്റ്റര്‍ വണില്‍ അമ്മയുടെ കഷ്ടപ്പാടിനെയും ധീരതയെയും വരച്ച് കാണിക്കുന്ന ഒരു രംഗമുണ്ട്. നിലത്ത് വീണ ബണ്‍ എടുക്കാനായി കഷ്ടപ്പെടുന്ന ഒരു അമ്മയെ സഹായിക്കാനായി റോഡ് ബ്ലോക്കിട്ട് കാറിന്റെ ഡോറിന് വെളിയിലേക്ക് തോക്ക് ചൂണ്ടി ട്രാഫിക് കണ്‍ട്രോളിലാക്കുന്ന രംഗം ആരാധകരില്‍ കോരിത്തരിപ്പുണ്ടാക്കിയിരുന്നു. റോക്കി ഭായിയുടെ സീനും അതിലെ ഡയലോഗുകളും ഇന്നും സ്റ്റാറ്റസുകളും റീലുകളും ഭരിക്കുന്നുണ്ട്.
ഇലക്‌ട്രിക് സ്‌കൂട്ടറിന് 75,000 കിലോമീറ്റർ വാറണ്ടി കിട്ടും
ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ ജനകീയരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളാണ് ആംപിയർ. ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനി ലോ-സ്പീഡ്, ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്. അടുത്തിടെ ഏഥർ റിസ്‌ത, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഓല S1 തുടങ്ങിയ ഇവികളോട് മത്സരിക്കാൻ ബ്രാൻഡ് നെക്‌സസ് എന്നൊരു ഫാമിലി സ്‌കൂട്ടറിന് രൂപംകൊടുക്കുകയുണ്ടായി. മോഹവിലയും കിടിലൻ റേഞ്ചുമായി വരവറിയിച്ച നെക്‌സസ് തരംഗമാവുകയും ചെയ്‌തു.
മൺസൂൺ കാലത്ത് മഴവെള്ളം ഒക്കെ തെറിപ്പിച്ച് വാഹനമോടിക്കാൻ പ്രത്യേക ഒരു ഫീലാണെങ്കിലും അത് വാഹനത്തിന് അത്ര നല്ലതല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ യാത്ര ചെയ്യാതിരിക്കാൻ സാധിക്കില്ലല്ലോ. അത് കൊണ്ട് തന്നെ മഴക്കാല പരിചരണം വളരെ ആവശ്യമാണ്. അല്ലെങ്കിൽ മഴക്കാലത്ത് വാഹനങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ വഴിയിൽ കിടക്കേണ്ടി വരും. വാഹനങ്ങളുടെ സർവീസിങ്ങിൻ്റെ കാര്യത്തിൽ വേറെ ലെവലാണ് ടൊയോട്ട. ഏത് കാലാവസ്ഥയാണെങ്കിലും അതിനോടനുബന്ധിച്ച് തങ്ങളുടെ കസ്റ്റമേഴ്സിന് വേണ്ടി ക്യാമ്പ് ആരംഭിക്കാൻ ടൊയോട്ടയെ കഴിഞ്ഞിട്ടേ വേറെ ബ്രാൻഡുളളു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
മമ്മൂട്ടിയെ പോലെ എന്നും ചെറുപ്പക്കാരനായിരിക്കണോ? യുവത്വം നിലനിർത്താൻ 7 എളുപ്പ വഴികൾ ഇതാ