യാത്രകൾക്ക് കൂട്ടായി പുതിയൊരാളെ ഒപ്പംകൂട്ടി സൂഫി ഗായിക

സൂഫി ഗായകരായ നൂറാൻ സഹോദരിമാരെ കുറിച്ച് കേൾക്കാത്ത സംഗീതപ്രേമികളുണ്ടാവില്ല അല്ലേ. ഇനി ഇവരുടെ പേര് കേട്ടിട്ട് മനസിലാകാത്തവരുണ്ടെങ്കിൽ യൂട്യൂബിൽ പോയി ഈ പേര് സെർച്ച് ചെയ്‌ത് നോക്കിയാൽ ഇവർ പാടിയപാട്ടുകളെല്ലാം എത്രത്തോളം തരംഗം സൃഷ്‌ടിച്ചിട്ടുണ്ടെന്ന് മനസിലാവും. ഹൈവേയിലെ പതക്ക ഗുഡിയെ തുടങ്ങിയ ഹിറ്റ് പാട്ടുകൾക്ക് പിന്നിലുള്ള ശബ്‌ദവും നൂറാൻ സിസ്റ്റേഴ്‌സിന്റേതാണ്. ഇവരിൽ ജ്യോതി നൂറാണ് ഏറ്റവും പ്രശസ്‌ത. നിലവിൽ ബോളിവുഡിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പാട്ടുകാരികൂടിയാണ് കക്ഷി കേട്ടോ. ജീവിതം സംഗീതത്തിനായി ഉഴിഞ്ഞുവെച്ചിരിക്കുന്ന ജ്യോതി തന്റെ ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുതിയൊരു ആളെക്കൂടി ഒപ്പംകൂട്ടിയിരിക്കുകയാണ്.

2025 അപ്പാച്ചെ RTR 160 വില അറിയാം

ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡ് ആയ ടിവിഎസ് മോട്ടോറിന്റെ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ റേഞ്ചാണ് അപ്പാച്ചെ. അപ്പാച്ചെ സീരീസില്‍ വരുന്ന ബൈക്കുകള്‍ കമ്പനി ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി 2025 അപ്പാച്ചെ RTR 160 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1,34,320 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറക്കിയ പുതിയതിന് പഴയ മോഡലിന്റെ ടോപ്പ്-എന്‍ഡ് റേസിംഗ് എഡിഷനേക്കാള്‍ ഏകദേശം 4,000 രൂപ കൂടുതല്‍ മുടക്കണം.160 സിസി പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്കിടയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ലക്ഷ്യമിടുന്ന പുത്തന്‍ ബൈക്കിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

5 ലക്ഷം രൂപയ്ക്ക് ഹോണ്ടയുടെ 'വിമതനെ' സ്വന്തമാക്കാം!

ഹോണ്ടയുടെ ടൂവീലറിന് ലോകത്ത് ആരാധകർക്ക് ഒട്ടും തന്നെ കുറവില്ല, വിൽപ്പനയുടെ കാര്യത്തിലാണെങ്കിലും ഹോണ്ട എന്നും മുന്നിൽ തന്നെയാണ്. ഹോണ്ടയുടെ പ്രീമിയം ക്രൂയിസർ ബൈക്കായ റെബൽ 500 ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇത് കേട്ട് കാശുമായി നേരെ ഹോണ്ടയുടെ ബിഗ്‌വിംഗിലേക്ക് ഓടിയിട്ട് കാര്യമില്ല കേട്ടോ. സംഭവം എന്താണെന്ന് വച്ചാൽ ആദ്യം ഡെലിവറി ആരംഭിച്ചിരിക്കുന്നത് ഗുരുഗ്രാം, ഇൻഡോർ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് തങ്ങളുടെ റെബൽ 500 പ്രീമിയം ക്രൂയിസർ വിതരണം ആരംഭിച്ചിരിക്കുന്നത്. ബൈക്കിൻ്റെ വില ആരംഭിക്കുന്നത് 512 ലക്ഷം രൂപയിലാണ്. ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റെബൽ 500 അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

ഇന്നോവ വാങ്ങുന്ന പൈസ പോലുമാവില്ല! സ്കോർപിയോയിൽ ADAS

മഹീന്ദ്രയ്ക്ക് മുഖംസമ്മാനിച്ച സ്കോർപിയോ (Mahindra Scorpio N) വിപണിയിൽ ആറാടുകയാണ്. രണ്ട് തലമുറ ആവർത്തനങ്ങളിലായി ലക്ഷക്കണക്കിന് സ്കോർപിയോകളാണ് ഇന്ന് നമ്മുടെ നിരത്തുകളിൽ വാഴുന്നത്. കാലത്തിനൊത്ത് മാറാൻ എസ്‌യുവിക്ക് സാധിക്കുന്നതിനാലാണ് ഇന്നും ചൂടപ്പം പോലെ വിറ്റഴിയുന്നതിന് കാരണം. ഇപ്പോഴിതാ ലെവൽ 2 ADAS സേഫ്റ്റി ഫീച്ചറുകൾ കോർത്തിണക്കി സ്കോർപിയോ N വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. Z8L വേരിയന്റിൽ പുറത്തിറക്കിയ എസ്‌യുവിക്ക് 21.35 ലക്ഷം മുതൽ 25.42 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
Advertisement

'ഇന്ത്യന്‍' പേരില്‍ മാത്രമുള്ള കമ്പനി!

നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ പോകുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് ഇന്ത്യ തന്നെ മതിയെന്ന് വാദിച്ചവര്‍ ഒത്തിരിയാണ്. ഇന്ത്യ എന്ന പേരില്‍ അഭിമാനം കൊള്ളുന്ന നിരവധിയാളുകള്‍ ഉണ്ട്. കമ്പനികളും സ്ഥാപനങ്ങളും തുടങ്ങുമ്പോള്‍ ഇന്ത്യ വെച്ചുള്ള പേരുകള്‍ നല്‍കിയവര്‍ ഒത്തിരിയാണ്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ എന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പേരില്‍ മാത്രം ഇന്ത്യനുള്ള ഇത് ഒരു അമേരിക്കന്‍ കമ്പനിയാണ്. അമേരിക്കയിലെ തദ്ദേശീയരായിരുന്ന റെഡ് ഇന്ത്യന്‍സിനെ കുറിച്ച് നിങ്ങള്‍ പാഠപുസ്തകങ്ങളില്‍ വായിച്ചിട്ടുണ്ടാകും.

ലാൻഡ് ക്രൂയിസർ മാറി നിൽക്കുന്ന നിസാന്റെ യമണ്ടൻ പട്രോൾ

ഇന്ത്യയിൽ നിസാൻ (Nissan) എന്നാൽ സാധാരണക്കാരോട് ചേർന്നുനിൽക്കുന്ന വാഹനങ്ങൾ മാത്രം നിർമിക്കുന്നവരാണ്. എന്നാൽ വിദേശ വിപണികളിലെ ബ്രാൻഡിന്റെ കാറുകൾ കണ്ടാൽ ആരായാലും ഒന്ന് കൊതിയോടെ നോക്കിനിൽക്കുമെന്നതാണ് സത്യം. ഇവിടെയൊരു മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ബലത്തിൽ മാത്രമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ പിടിച്ചുനിൽക്കുന്നതെങ്കിലും ഭാവിയിൽ ചില കിടിലൻ വണ്ടികളെ രാജ്യത്ത് എത്തിക്കാനുള്ള പദ്ധതികളെല്ലാം കമ്പനി ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഇതിന്റെ ആദ്യപടിയെന്ന പോലെ അടുത്തിടെ X-ട്രെയിൽ എന്ന മിടുക്കനെ അവതരിപ്പിച്ച് നിസാൻ ഗിയർമാറ്റിയിരുന്നു. പക്ഷേ സംഭവം ക്ലച്ചുപിടിച്ചില്ലെന്നതാണ് സത്യം.

പട്ടിണി കിടന്ന് മെലിഞ്ഞു പോയ കാറോ! സിംഗിൾസിന് പറ്റിയ വണ്ടി

പലതരം കാറുകളുടെ കൺവേർഷൻ വീഡിയോകളും ചിത്രങ്ങളും എല്ലാം നിങ്ങൾ കണ്ടിട്ടുണ്ടാകാം. പലരും വാഹനത്തിൻ്റെ വലിപ്പം വർധിപ്പിക്കാൻ നോക്കുമ്പോൾ ഇറ്റലിയിലുള്ള ഒരു യുവാവ് ഫിയറ്റ് പാൻഡ എന്ന വാഹനത്തിൻ്റെ വലിപ്പം കുറച്ച് ലോകത്തിലെ തന്നെ ഏറ്റവും മെലിഞ്ഞ കാറാക്കി മാറ്റിയിരിക്കുകയാണ്. കഷ്ടിച്ച് ഒരാൾക്ക് മാത്രമാണ് ഇരിക്കാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. റോഡിലൂടെ ഓടിക്കുന്നതിന് പകരം ഡ്രൈവർ നടപ്പാതയിലൂടെയാണ് വാഹനമോടിക്കുന്നത്. മുന്നിൽ ഹെഡ്‌ലൈറ്റും ഹോണും ഇൻഡിക്കേറ്ററുമെല്ലാം നൽകിയിട്ടുണ്ട്. മെലിഞ്ഞുവെങ്കിലും വീലുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല.

വേദാന്ത ലിമിറ്റഡ് ഓഹരികൾ കുതിച്ചുയരുന്നു, ഓഹരി ഉടമകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; വാങ്ങുന്നുണ്ടോ?

വേദാന്ത ലിമിറ്റഡിന്റെ ഓഹരി പ്രകടനം, വരാനിരിക്കുന്ന ഓഹരി വിഭജനം, നിക്ഷേപകർക്ക് പ്രയോജനപ്പെടുന്ന കടം മാനേജ്മെന്റ് തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് അറിയുക.

മഹീന്ദ്രയുടെ 'പെരിയ സംഭവം' ലോഡിംഗ്!

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഹീന്ദ്രയുടെ നിരവധി വാഹനങ്ങള്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നത് നാം കണ്ടു. XUV700 ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ തലമുറ ബെലേറോ എന്നിവ ടെസ്റ്റിംഗിനിടെ ക്യാമറയില്‍ പതിഞ്ഞതിനാല്‍ ഇവ അധികം വൈകാതെ പുറത്തിറങ്ങുമെന്ന് നമുക്ക് മനസിലായി. എന്നാല്‍ ഇതൊന്നുമല്ലാതെ അല്‍പ്പം വലിയ സംഗതി അണിയറയില്‍ പ്ലാന്‍ ചെയ്യുകയായിരുന്നു മഹീന്ദ്ര. ബ്രാന്‍ഡിന്റെ ഭാവി ഉല്‍പ്പന്നങ്ങള്‍ക്ക് അടിത്തറയാകാന്‍ പോകുന്ന പുത്തന്‍ പ്ലാറ്റ്‌ഫോമിന്റെ വരവുറപ്പിച്ച് കമ്പനി ടീസര്‍ പുറത്തുവിട്ടു. 2025 ഓഗസ്റ്റ് 15-ന്, അതായത് നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ കമ്പനി 'NFA' (ന്യൂ ഫെ്‌ലക്‌സിബിള്‍ ആര്‍ക്കിടെക്ചര്‍) എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന തങ്ങളുടെ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കും.

റെയിൽവേ ട്രാക്കിൽ കാറുമായി 'പെൺ പാമ്പ്'

റോഡിലൂടെ ഓടിക്കേണ്ട വാഹനം റെയിൽ പാളത്തിലൂടെ ഓടിച്ചാൽ എങ്ങനെ ശരിയാകാനാണ്. ബോധമുളള ആരും ചെയ്യുന്ന കാര്യമല്ലാത്തത് കൊണ്ട് തന്നെ മദ്യപിച്ച് റെയിൽവേ ട്രാക്കിലൂടെ തൻ്റെ കിയ സോനറ്റ് ഓടിച്ച യുവതി പിടിയിലായിരിക്കുകയാണ്. അടിച്ചു പൂസായി യുവതി കാട്ടിക്കൂട്ടിയ കോപ്രായം കാരണം 15 ട്രെയിനുകളാണ് റദ്ദാക്കിയത്. വൈറൽ വീഡിയോയിലുളളത് ഉത്തർപ്രദേശിൽ നിന്നുള്ള 34 വയസുളള യുവതിയാണ്. തെലങ്കാനയിലെ ശങ്കർപ്പളളിയിലെ റെയിൽവേ ട്രാക്കിലേക്കാണ് യുവതി തൻ്റെ കിയ സോനറ്റ് കാർ ഓടിച്ചു കയറ്റിയത്. നിമിഷനേരം കൊണ്ട് തന്നെ യുവതി വൈറലായി.

ഇന്ത്യയുമായി ഉടൻ തന്നെ ഒരു പ്രധാന വ്യാപാര കരാർ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

ചൈനയുമായുള്ള സമീപകാല വ്യാപാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, ഇന്ത്യയുമായി ഒരു സുപ്രധാന വ്യാപാര കരാർ വരാനിരിക്കുന്നതായി പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചു.

16 ലക്ഷത്തിന്റെ 7-സീറ്റർ ഇലക്‌ട്രിക് എംപിവിയുമായി കിയ

ഇലക്‌ട്രിക് വാഹനങ്ങൾ നമ്മുടെ നിരത്തുകൾക്ക് സുപരിചിതമായിക്കഴിഞ്ഞു. പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് നിശബ്‌ദമായി ചീറിപ്പായുന്ന ഇവികൾ പ്രകൃതിക്ക് മാത്രമല്ല, നമ്മുടെ പോക്കറ്റിനും ഒരു വരദാനമാണെന്ന് വേണം പറയാൻ. പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്നും വൈദ്യുത കാറുകളിലേക്ക് മാറാൻ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് മലയാളികളാണ്. ടിയാഗോ ഇവിയും കോമെറ്റ് ഇവിയുമെല്ലാം നഗരവീഥികൾ കീഴടക്കി മുന്നേറുന്നത് കാണുമ്പോൾ നമുക്കും ഒരു വൈദ്യുത കാർ വാങ്ങിയാലെന്താണെന്ന് ആലോചിക്കുന്നവരുടെ എണ്ണവും ഇപ്പോൾ കൂടുതലായിരിക്കും. എന്നാൽ ഇതെല്ലാം 5-സീറ്റർ ഗണത്തിൽ പെടുന്നതിനാൽ എർട്ടിഗ പോലുള്ള 7 സീറ്റർ ഫാമിലി കാറുകൾ വാങ്ങുന്നവർക്ക് അധികം ഓപ്ഷനുകളൊന്നുമില്ലാത്തത് നിരാശപ്പെടുത്തുന്ന കാര്യമാണ്.
Advertisement

369 ഗരാജിലെ പുത്തന്‍ പോക്കറ്റ് റോക്കറ്റ് ദേ കാണ്...

മലയാള സിനിമ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന വ്യക്തി ആരെന്ന് ചോദിച്ചാല്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി എന്ന ഒറ്റ ഉത്തരം മാത്രമേയുള്ളൂ. ആരോഗ്യപരമായ കാര്യങ്ങളാല്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂക്ക പൊതുമധ്യത്തില്‍ നിന്ന് അപ്രത്യക്ഷനായിട്ട് ഏതാനും മാസങ്ങളായി. എന്നിരുന്നാലും താരവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും വാര്‍ത്തകളും സ്ഥിരമായി പുറത്തുവരുന്നു. ഇപ്പോള്‍ ഇന്ത്യയൊട്ടാകെ പ്രത്യേകിച്ച് കേരളത്തില്‍ തരംഗമായി മാറിയ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI ഹോട്ട് ഹാച്ചിന്റെ ആദ്യ ഉടമകളില്‍ ഒരാള്‍ മമ്മൂട്ടിയാണെന്ന് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇപ്പോള്‍ 369 ഗരാജിലെത്താന്‍ പോകുന്ന പുതിയ ഗോള്‍ഫിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

പൂമുത്തോളേ നിന്റെ സേഫ്റ്റി മുഖ്യം!

ഏതൊരു മേഖലയിൽ ആണെങ്കിൽ ചിലപ്പോൾ ചില സംഭവങ്ങൾ ജീവിതത്തിലെ വലിയ വഴിത്തിരിവുകളായിരിക്കും. ഞാൻ കോടീശ്വരനിൽ സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ, ഒരൊറ്റ ചോദ്യം മതി ജീവിതം മാറി മറിയാൻ എന്നത് പോലെ ഒരു സിനിമ മതി അഭിനേതാക്കളുടെ ആണെങ്കിലും സംഗീത സംവിധായകരുടേയും ഗായകരുടേയും ഒക്കെ ജീവിതം മാറി മറിയാൻ. അങ്ങനെ ഒറ്റ സിനിമ കൊണ്ട് ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടായ ഒരു സംഗീത സംവിധായകനാണ് 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെ പൂമുത്തോളെ എന്ന ഗാനം സമ്മാനിച്ച രഞ്ജിൻ രാജ്.

കൊറിയൻ സിനിമയിൽ വരെ പിടിപാടുളള ബാൽവീർ സുന്ദരി

ബോളിവുഡിലേക്കുളള ചവിട്ടുപടിയാണല്ലോ ഹിന്ദി സീരിയലുകൾ, പല പ്രശസ്ത താരങ്ങളും ടെലിവിഷൻ സീരിയലുകളിൽ നിന്ന് ബോളിവുഡിലേക്ക് എത്തി പ്രശസ്തരായിട്ടുണ്ട്, ചെറുപ്പം തൊട്ട് സീരിയലിൽ അഭിനയിച്ച് ഇപ്പോൾ ബോളിവുഡും കടന്ന കൊറിയൻ സിനിമയി വരെ അഭിനയിക്കാൻ സാധിച്ച സുന്ദരിയുണ്ട്. അതാണ് അനുഷ്ക സെൻ. ബാലവീർ എന്ന ഹിന്ദി പരമ്പര കണ്ടിട്ടുളളവർക്ക് ഏറെ സുപരിചിതയാണ് ഈ സുന്ദരി. 23 വയസിൽ താരം എത്തി നിൽക്കുന്നത് വലിയ നേട്ടങ്ങൾ കൈയിലൊതുക്കിയാണ്. ബാൽവീർ, ഝാൻസി കി റാണി, ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 11, ദിൽ ദോസ്തി ഡിലമ എന്നിവയൊക്കെയാണ് അനുഷ്കയുടെ പ്രധാന പരമ്പരകളും സിനിമകളും.

ഇരുചക്ര വാഹനങ്ങൾക്കും ഇനി ടോൾ കൊടുക്കണോ?

ഫാസ്‌ടാഗും (Fastag) ടോൾ പിരിവും എല്ലാം അടുത്തിടെയായി വാർത്തകളിൽ നിറയുന്നൊരു സംഭവമാണല്ലോ. ഇതുവരെ കാർ മുതൽ അങ്ങോട്ട് വലിപ്പമുള്ള വാഹനങ്ങൾക്ക് മാത്രമായിരുന്നു ഇന്ത്യയിൽ ടോളുകളിൽ പണം അടയ്ക്കേണ്ട അവസ്ഥയുണ്ടായിരുന്നുള്ളൂ. വലിയ ക്യൂവിലൊക്കെ പെട്ട് കിടക്കുമ്പോൾ ബൈക്കുകാർ അനായാസം പോവുന്നത് കണ്ട് കാറിലുള്ളവരെല്ലാം കൊതിച്ചിട്ടുണ്ടാവും. ഇന്നാൽ ഇനി ടോൾബൂത്തുകൾ ഇരുചക്ര വാഹനങ്ങളുടേയും പേടിസ്വപ്നമാവാൻ പോവുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇനി മുതൽ ടൂവീലറുകളിൽ നിന്നും ടോൾ പിരിക്കാനുള്ള സുപ്രധാനമായ തീരുമാനവുമായി കേന്ദ്ര സർക്കാർ മുമ്പോട്ട് പോവുകയാണെന്നായിരുന്നു അഭ്യൂഹം.

48-ാം വയസ്സിലും ഉടയാത്ത ശരീരമുള്ള നായികയുടെ കരുത്തുറ്റ കാര്‍

ഇന്ത്യയില്‍ സ്വന്തം മാതൃഭാഷയിലല്ലാതെ അനയഭാഷകളില്‍ പോയി കഴിവുതെളിയിച്ച ഒത്തിരി നടിമാരുണ്ട്. മലയാളത്തിലേക്ക് വന്നാല്‍ നയന്‍താര, അസിന്‍, പ്രിയാമണി എന്നിവര്‍ അതിന് ഉദാഹരണമാണ്. ഏറ്റവും പുതിയ തലമുറയില്‍ അനുപമ പരമേശ്വരന്‍, മമിത ബൈജു എന്നിവരും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പേരെടുക്കുന്നു. ഇവര്‍ക്കെല്ലാം മുമ്പേ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ ഹിന്ദിക്കാരിയായിരുന്നു ഇഷ കോപ്പിക്കര്‍ (Isha Koppikar). തമിഴ്, കന്നഡ, തെലുഗു, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ഇഷ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ചില ജനപ്രിയ കോളിവുഡ്, ബോളിവുഡ് പടങ്ങളിലൂടെ അവര്‍ മലയാളികള്‍ക്കും പ്രിയങ്കരിയാണ്.

ഡിഫൻഡർ എന്ന സ്വപ്നം ഇനി വിദൂരമല്ല

ഏതൊരു വാഹനപ്രേമിയുടേയും പ്രിയപ്പെട്ട വാഹനമാണ് ലാൻഡ് റോവർ ഡിഫൻഡർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎൽആർ രാജ്യത്തെ ഒരു സംസ്ഥാനത്ത് നിന്ന് കൂടി വാഹനം നിർമിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. ഏത് സംസ്ഥാനത്തിനാണ് ലോട്ടറി അടിച്ചിരിക്കുന്നതെന്ന് അറിയണ്ടേ. അതിന് മുൻപ് കുറച്ച് കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പണ്ട് മുതലേ സികെഡി കിറ്റുകളിൽ നിന്നുള്ള വാഹനങ്ങൾ ജെ‌എൽ‌ആർ പ്രാദേശികമായി തന്നെ നിർമ്മിക്കുന്നുണ്ട്. റേഞ്ച് റോവർ ഇവോക്ക്, റേഞ്ച് റോവർ വെലാർ എന്നിവയ്ക്ക് പുറമേ, റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട് പോലുള്ള മുൻനിര എസ്‌യുവികളെല്ലാം തന്നെ പൂനെയിലുള്ള ടാറ്റ ഫാക്ടറിയിലാണ് നിർമിക്കുന്നത്.

10.21 കോടിയുടെ ലംബോർഗിനി വാങ്ങി യുവസംരംഭകൻ

ആഡംബര കാറുകൾ വാങ്ങാൻ സാമ്പത്തികമില്ലാത്തവരായിരിക്കും നമ്മളിൽ പലരുമെങ്കിലും വലിയ വ്യവസായികളും സിനിമ താരങ്ങളുമെല്ലാം ഇത്തരത്തിലുള്ള വാഹനങ്ങൾ സ്വന്തമാക്കുന്ന വാർത്തകൾ അറിയാനും വായിക്കാനുമെല്ലാം മലയാളികൾക്ക് ഏറെ താത്പര്യമുള്ള കാര്യമാണ്. നമുക്ക് അടുത്തറിയാവുന്ന ഒരാൾ കാർ വാങ്ങിയ സന്തോഷമാണ് ഇതുവായിക്കുമ്പോൾ പലർക്കും ഫീൽ ചെയ്യുന്നത്. അടുത്തിടെ മലയാളിയായ വേണു ഗോപാലകൃഷ്‌ണൻ ആളുകൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയതും ഇത്തരത്തിൽ വലിയ ആഡംബര കാറുകൾ വാങ്ങിയാണ്. സംരംഭകർ പോലും ഇത്തരത്തിൽ അവരവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കുന്നത് കാണുമ്പോൾ എന്തെങ്കിലുമൊക്കെ ആയിത്തീരാൻ നമുക്കും ഒരു പ്രചോദനം ലഭിക്കുകയും ചെയ്യും.

ഹാരിയര്‍ ഇവി AWD വിലയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

ജൂണ്‍ ആദ്യ വാരമാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ കരുത്തുറ്റ ഇലക്ട്രിക് എസ്‌യുവിയായ ഹാരിയര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ലോഞ്ച് ഇവന്റില്‍ പ്രാരംഭ വില പ്രഖ്യാപിച്ച കമ്പനി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റുകളുടെ വില പ്രഖ്യാപിച്ചിരുന്നു. ഓള്‍ വീല്‍ ഡ്രൈവ് (AWD) പതിപ്പിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹാരിയര്‍ ഇവി ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റുകളുടെ വില നാളെ (2025 ജൂണ്‍ 27) ടാറ്റ പുറത്തുവിടുമെന്ന് കരുതുന്നു. ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷന്‍ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ.
Advertisement

ഥാർ റോക്സ് ഉടമകൾക്ക് ഇത് ഉപകാരപ്പെടും!

മഹീന്ദ്രയുടെ ഷോറൂമുകളിലേക്ക് ആളുകളെ ഇരച്ചെത്തിച്ച മോഡലാണ് ഥാർ. വാഹനപ്രേമിയല്ലാത്ത ഒരാളാണെങ്കിൽ ഥാറിൻ്റെ അഴകിൽ മയങ്ങി വീഴാത്തവരായിട്ടാരും തന്നെയില്ല. 2010-ലാണ് മഹീന്ദ്ര ആദ്യമായി ഥാർ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ജീപ്പ് പ്രേമികളുടെ പ്രിയപ്പെട്ട മോഡലായിരുന്ന മഹീന്ദ്ര മേജർ തിരിച്ചുവിളിച്ചിട്ടാണ് ഥാർ അവതരിപ്പിച്ചത്. ഏതൊരു പരുക്കൻ പ്രദേശങ്ങളിലൂടേയും തികഞ്ഞ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ഥാർ കൊണ്ടുപോകാൻ പാകത്തിന് ഓഫ്റോഡ് വാഹനമായിട്ടായിരുന്നു മഹീന്ദ്ര ഇതിനെ ഡിസൈൻ ചെയ്തത്. 2020-ലാണ് രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചത്. അടിമുടി മാറ്റങ്ങളോടെയാണ് പുതിയ ഥാർ എത്തിയത്.

സണ്‍റൂഫ് ബെഡ്‌റൂം ബാല്‍ക്കണിയാക്കി കപ്പിള്‍സ്!

വാഹനം അത് ബൈക്കോ കാറോ ആയിക്കോട്ടെ അത് ഒരു യാത്രാ മാര്‍ഗമായാണ് നമ്മള്‍ ഉപയോഗിക്കാറുളളത്. എന്നാല്‍ അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങളില്‍ പരസ്യമായി സ്‌നേഹപ്രകടനം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കാണാം. വാഹനങ്ങള്‍ കിടപ്പുമുറികളാക്കി മാറ്റുന്ന ഇക്കൂട്ടര്‍ ഇതിന് പിന്നിലുള്ള അപകടങ്ങള്‍ മദനസ്സിലാക്കാതെയാണോ അതോ അവ മനപ്പൂര്‍വം തിരസ്‌കരിക്കുന്നതാണോ എന്ന കാര്യം അറിയില്ല. ഏതായാലും കമിതാക്കള്‍ ഓടുന്ന വാഹനങ്ങളില്‍ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു ഇത് മറ്റ് യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയിലേക്ക് നീങ്ങുന്നുവെന്ന് വിമര്‍ശനമുണ്ട്.

ഇന്നോവയെ നാണിപ്പിക്കുന്ന ഫീച്ചറുകളുമായി മഹീന്ദ്ര എസ്‌യുവി

ഇന്ത്യക്കാരുടെ ഇഷ്‌ടപ്പെട്ട എസ്‌യുവിയായി മഹീന്ദ്ര സ്കോർപിയോ (Mahindra Scorpio) അരങ്ങുവാഴാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിന് മുകളിലായി. ഇന്ന് ക്ലാസിക് (Scorpio Classic), N (Scorpio N) എന്നിങ്ങനെ രണ്ട് മോഡലുകളിലായി വിറ്റഴിക്കുന്ന മോഡലുകൾ സ്വന്തമാക്കാൻ ഓരോ മാസവും ഷോറൂമുകളിൽ എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. രണ്ടാംതമലുറയിലെത്തിയപ്പോൾ സ്കോർപിയോയിൽ ഇല്ലാത്തതായിട്ട് അങ്ങനെ ആളുകളൊന്നും കണ്ടെത്തിയിരുന്നുമില്ല. കുലുക്കമൊന്നുമില്ലാതെ യാത്ര ചെയ്യാൻ മാത്രമല്ല, സേഫ്റ്റിയുടെ കാര്യത്തിലും 5-സ്റ്റാർ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ആശാൻ കളത്തിലെത്തിയത്. ഒപ്പം ആരുകണ്ടാലും മോഹിച്ചുപോവുന്ന രൂപവും ഭാവവും കൂടിയായപ്പോൾ കച്ചോടം പൊടിപൊടിക്കുകയും ചെയ്‌തു.

റോബോ ടാക്സിയുടെ തുടക്കം തന്നെ എട്ടിൻ്റെ പണി

ലോകത്തിലെ ഇവി ഭീമനായ ടെസ്‌ല ഓരോ ദിവസവു പുതിയ പുതിയ കണ്ടുപിടിത്തങ്ങളുമായിട്ടാണ് വരുന്നത്, അതിൽ ഇപ്പോൾ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈവറില്ലാതെ ഓടുന്ന റോബോ ടാക്സികൾ. കഴിഞ്ഞ ദിവസം റോബോ ടാക്സികൾ സർവീസ് ആരംഭിച്ചിരിക്കുകയാണ്. എന്നാൽ മേലെപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിൽ മഹാനാടൻ നരേന്ദ്ര പ്രസാദ് പറയുന്ന ഒരു ഡയലോഗുണ്ട് ഞാൻ ഒന്ന് ഇഷ്ടപ്പെട്ട് വരികയായിരുന്നു എന്ന്. അത് പോലെയാണ് റോബോ ടാക്സിയുടെ കാര്യവും. റോബോ ടാക്സി നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയെന്ന് കാട്ടി കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ.