5.70 ലക്ഷത്തിന്റെ മാരുതി 7-സീറ്റർ ഒറ്റമാസം വാങ്ങിയത് 12,327

ഒരു സെവൻ സീറ്റർ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ടാവും. എന്നാൽ ഇത്തരം വാഹനങ്ങളുടെ വില കേട്ടറിഞ്ഞ പലരും അവരുടെ സ്വപ്‌നം പാതിവഴിക്ക് ഉപേക്ഷിച്ച് പോയിട്ടുമുണ്ടാവും. ഇത്തരക്കാരുടെ സ്വപ്നം പൂവണിയിക്കാൻ ബജറ്റ് കോംപാക്‌ട് എംപിവി സെഗ്മെന്റിൽ റെനോ ട്രൈബർ എന്നൊരു മോഡലുണ്ട്. എന്നാൽ അണ്ടർപവർ ആയിട്ടുള്ള എഞ്ചിനുമായി വരുന്നതിനാൽ പലരും അധികം മൈൻഡ് ചെയ്യാറില്ല. ഇത്തരക്കാർക്ക് അടുത്ത ഓപ്ഷനാണ് മാരുതി എർട്ടിഗ. പക്ഷേ ഇതിന്റെ വില അൽപം കൂടുതലായതിനാൽ 7-സീറ്റർ എന്ന ആഗ്രഹം വേണ്ടെന്ന് വെക്കുകയാണ് പതിപ്. പക്ഷേ വളരെ അണ്ടർറേറ്റഡ് ആയിട്ടുള്ള ഈക്കോ വാൻ അങ്ങനെ ആരും തിരിച്ചറിഞ്ഞിട്ടില്ല.

ആനപ്പാറയെ കീഴടക്കി ഹാരിയർ ഇവി!

എപ്പോഴും പറയാറുള്ള കാര്യമാണ് എതിരാളികളെ ടാറ്റ നേരിടുന്ന രീതി. ഒരു വീഡിയോ അങ്ങ് ഇറക്കി വിട്ട് എതിരാളികളെ മിണ്ടാൻ വയ്യാത്ത അവസ്ഥയിലാക്കും ടാറ്റ മോട്ടോർസ്. അത്തരത്തിലൊരു വീഡിയോ ആണ് ടാറ്റ തങ്ങളുടെ ഒരു ഇവി മോഡൽ അവതരിപ്പിക്കുന്നതിന് മുൻപായി അങ്ങ് ഇറക്കി വിട്ടിരിക്കുന്നത്. ഇന്ന് ടാറ്റ ഹാരിയർ ഇവിയുടെ ലോഞ്ച് നടക്കാൻ പോകുകയാണ്. അതിന് മുൻപായി തങ്ങൾ അവതരിപ്പിക്കുന്ന മോഡൽ അത്ര ചില്ലറക്കാരനല്ല എന്ന് പറയാൻ വേണ്ടി ഒരു പരസ്യവീഡിയോ അങ്ങ് പോസ്റ്റ് ചെയ്തു. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയ കത്തിയെന്ന് തന്നെ പറയണം. അതും കേരളത്തിൽ നിന്നൊരു വീഡിയോ ആരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.

യൂസ്ഡ് സ്വിഫ്റ്റ് വാങ്ങുന്ന പൈസയുണ്ടെങ്കില്‍ ക്രെറ്റ ഇറക്കാം

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് ക്രെറ്റ. ഇത് ഒരു കോംപാക്ട് എസ്‌യുവിയാണ്. വിപണിയില്‍ എത്തിയ അന്ന് മുതല്‍ മികച്ച അഭിപ്രായം നേടിയ ഈ കാര്‍ നിലവില്‍ അതിന്റെ സെഗ്‌മെന്റിലെ നമ്പര്‍ 1 മോഡല്‍ ആണ്. ഒരു എസ്‌യുവി വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരുടെ ആദ്യ ചോയ്‌സ്‌കളില്‍ ഒന്നാണ് ക്രെറ്റ. അതുകൊണ്ട് തന്നെ ഈ കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിന്റെ ലോണ്‍, ഇഎംഐ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ടാകും. ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി 2 ലക്ഷത്തില്‍ താഴെ കൈയ്യില്‍ ഉണ്ടെങ്കില്‍ ഷോറൂമില്‍ നിന്ന് ഇറക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?.

രണ്ടാമനായി മഹീന്ദ്രയുടെ തേരോട്ടം, വിറ്റത് 52,431 എസ്‌യുവികൾ

പണ്ട് പരുക്കൻ വാഹനങ്ങൾ മാത്രം നിർമിക്കുന്നൊരു വാഹന നിർമാതാക്കളായിരുന്നു മഹീന്ദ്രയെങ്കിൽ ഇപ്പോൾ ഇമേജ് എല്ലാം മാറി ഏതൊരാളും മോഹിക്കുന്ന തരത്തിലുള്ള എസ്‌യുവികൾ മാത്രം പുറത്തിറക്കുന്ന ബ്രാൻഡായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാറി (Mahindra And Mahindra). മോഡേൺ ഫീച്ചറുകളും ഗംഭീര യാത്രാസുഖവും അഡാറ് സേഫ്റ്റിയും തരുന്ന മോഡലുകൾ മാത്രമാണ് കമ്പനി ഇപ്പോൾ അവതരിപ്പിക്കുന്നത്. XUV 3XO, ബൊലേറോ, ബൊലേറോ നിയോ, ഥാർ, ഥാർ റോക്‌സ്, സ്കോർപിയോ N, XUV700 അങ്ങനെ ഇടിവെട്ട് മോഡലുകളാൽ സമ്പന്നമാണ് ബ്രാൻഡിന്റെ വാഹന നിര.
Advertisement

തുടര്‍ച്ചയായി രണ്ടാം മാസവും നമ്പര്‍ 1 ആയി ഫാമിലി സ്‌കൂട്ടര്‍

റെക്കോഡ് വില്‍പ്പന നേടിയ 2025 ഏപ്രിലിന് ശേഷം മെയ് മാസത്തിലും ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിന്് മികച്ച മാസമായിരുന്നു. ഏപ്രിലില്‍ 92,345 യൂണിറ്റായിരുന്നു മൊത്തം വില്‍പ്പനയെങ്കില്‍ മെയില്‍ അത് 1,00,266 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ 77,330 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 30% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2025 മെയ് മാസത്തില്‍ 26144 യൂണിറ്റുകള്‍ വിറ്റ് ടിവിഎസ് മോട്ടോര്‍ ഒന്നാം സ്ഥാന നിലനിര്‍ത്തി. തുടര്‍ച്ചയായി രണ്ടാം മാസമാണ് ടിവിഎസ് ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

ഥാർ റോക്സിൻ്റെ കണ്ണുത്തളളിക്കുന്ന മോഡിഫിക്കേഷൻ

മഴക്കാലമായത് കൊണ്ട് ഇപ്പോൾ ഓഫ്റോഡറുമാർക്ക് ചാകരയാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. എവിടെയെങ്കിലും വെളളപ്പൊക്കം വന്നാൽ പിന്നങ്ങോട്ട് ഥാർ, ബൊലേറോ, ടൊയോട്ട ഹൈലക്സ് എന്നിങ്ങനെ ഓഫ്റോഡർ രാജാക്കൻമാരുടെ റീൽസായിരിക്കും സോഷ്യൽ മീഡിയ ഭരിക്കുക. പാലായിൽ വെളളത്തിൽ കൂടെ വരുന്ന ഥാറിനെ കുറിച്ച് വെബ്സൈറ്റിൽ വന്ന വാർത്ത നിങ്ങളെല്ലാവരും വായിച്ചു കാണുമല്ലോ. ഒരു സ്റ്റോക്ക് വണ്ടിയുമായിട്ടാണ് ഡ്രൈവർ വെളളത്തിലൂടെ ഓടിച്ചു പോന്നത്. അപ്പോൾ ഒരു ഓഫ്റോഡ് സ്പെക്ക് നിറച്ച വണ്ടിയാണങ്കിലോ. അത്തരത്തിലൊരു കിടിലൻ ഥാർ റോക്സിൻ്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടേയും കണ്ണുത്തളളിച്ചിരിക്കുകയാണ്.

26.90 KM മൈലേജുള്ള പുത്തൻ കാറിന്റെ ബുക്കിംഗ് തുടങ്ങി ടാറ്റ

ഇന്ത്യൻ വാഹന വിപണിയിൽ വളരെ തിരക്കുപിടിച്ച സമയമാണ് ടാറ്റ മോട്ടോർസിന് ഇപ്പോൾ. നിലവിലുണ്ടായിരുന്ന കാറുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെല്ലാം പുറത്തിറക്കിയ കമ്പനി നാളെ പുതിയ ഹാരിയർ ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഇതിനിടയിൽ അടുത്തിടെ ഇന്ത്യക്കാർക്കായി സമ്മാനിച്ച കാറിന്റെ ഔദ്യോഗിക ബുക്കിംഗും സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ് കമ്പനി. ഏവരേയും മോഹിപ്പിച്ച 5-സ്റ്റാർ സേഫ്റ്റിയുള്ള സാധാരണക്കാരന്റെ പ്രീമീയം ഹാച്ച്ബാക്കായ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗാണ് ബ്രാൻഡ് ആരംഭിച്ചിരിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ടാറ്റ മോട്ടോർസിന്റെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ ഡീലർഷിപ്പിലെത്തിയോ പുതിയ ആൾട്രോസ് ബുക്ക് ചെയ്യാം.

തമിഴ് സിനിമയുടെ ടോം ക്രൂസ്

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ റേസറായ ഒരു നടനുണ്ടോ എന്ന് ചോദിച്ചാൽ അത് തമിഴ് സിനിമയുടെ തലയായ അജിത് മാത്രമേയുളളു. പലരും ഹോബിയായി റേസിങ്ങിനെ കാണുമ്പോൾ അഭിനയം പോലെ തന്നെ തൻ്റെ ജീവാത്മാവും പരമാത്മാവുമായിട്ടാണ് റേസിങ്ങിനെ താരം കാണുന്നത്. അത് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ കഴിഞ്ഞ തവണത്തെ റേസിങ്ങിലെ പ്രകടനം. ഒന്നു രണ്ട് തവണ അദ്ദേഹത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു എങ്കിലും ഗംഭീര തിരിച്ചു വരവാണ് അദ്ദേഹം നടത്തിയത്. സിനിമയിലെ അഭിനയം കണ്ട് ആരാധന തോന്നിയെങ്കിൽ ഇപ്പോൾ യുവാക്കൾ അദ്ദേഹത്തിൻ്റെ റേസിങ്ങ് കണ്ടാണ് ആരാധകരായി മാറുന്നത്.

സെക്‌സ്‌ടോയ് വില്‍പ്പനക്കാരന് BMW സമ്മാനിച്ച് സുഹൃത്ത്

സോഷ്യല്‍ മീഡിയയില്‍ (Social Media) സൗഹൃദങ്ങളെ കുറിച്ചുള്ള ട്രോളുകളും മീമുകളും പലര്‍ക്കും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്താന്‍ സാധിക്കാറുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഒരു ട്രോളില്‍ കണ്ട അത്തരത്തില്‍ ഒരു സംഗതി ഇത് എഴുതുന്ന എന്നിലും ചിരി പടര്‍ത്തി. നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത് വിക്രമാദിത്യനില്‍ ആദിക്ക് ലോകേഷിനെ കിട്ടിയത് പോലെ ഒരു ചങ്ങാതിയെ ആയിരിക്കും എന്നാല്‍ കിട്ടിയതോ വടക്കന്‍ സെല്‍ഫിയില്‍ ഉമേഷിന്റെ ചങ്കായ ഷാജിയെ പോലെ ഒരു കൂട്ടുകാരനെ ആണ് എന്നതായിരുന്നു അതിലെ ഉള്ളടക്കം.

അടുക്കളയ്ക്ക് മുകളിലാണോ ടോയ്‌ലറ്റ്? വേഗം മാറ്റിക്കോ, പണമൊഴുക്ക് അവസാനിക്കും...

ചിന്തനീയമായ ഡിസൈൻ തിരഞ്ഞെടുപ്പുകളിലൂടെ സമൃദ്ധിയും ക്ഷേമവും വർദ്ധിപ്പിക്കുന്ന യോജിപ്പുള്ള ജീവിത ഇടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വാസ്തു ശാസ്ത്ര തത്വങ്ങൾ കണ്ടെത്തൂ.

ഹൈബ്രിഡ് എഞ്ചിനുമായി ഫോർച്യൂണർ വിപണിയിൽ

എല്ലാവർക്കും ഒരുപോലെ ഇഷ്‌ടമുള്ള എസ്‌യുവിയാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner SUV). ഇക്കൂട്ടത്തിൽ ഏറ്റവും ഫാൻസുള്ളത് മലയാളികൾക്കിടയിലാണെന്നതാണ് വേറൊരു സത്യം. വില അൽപം കൂടുതലാണെങ്കിലും പണം മുടക്കി വാങ്ങാൻ ഇവിടെ ആളുണ്ടെന്നതാണ് സത്യം. അധികം വൈകാതെ ഫോർച്യൂണറിന്റെ പുതുതലമുറ ആവർത്തനത്തെ ജാപ്പനീസ് വാഹന നിർമാതാക്കൾ അവതരിപ്പിക്കുമെന്നതും കേട്ട് കൊതിയോടെ കാത്തിരിക്കുകയാണ് വണ്ടിഭ്രാന്തൻമാർ. ഇത്തവണത്തെ വരവിൽ ഇന്നോവ ഹൈക്രോസിലേത് (Innova Hycross) പോലെ ആധുനിക ഫീച്ചറുകളും ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമെല്ലാം ഉണ്ടാവുമെന്ന വാർത്തയാണ് കാത്തിരിപ്പിന് അത്രമേൽ പ്രാധാന്യം നൽകുന്നത്.

ഹോണ്ടയ്ക്ക് മെയ്‌മാസം 'പഞ്ഞ'മായിരുന്നെന്ന് കണക്കുകൾ

ഹോണ്ടയുടെ വാഹനങ്ങൾക്ക് എന്നും ആരാധകരുണ്ട്. വിൽപ്പനയിലും മോഡലുകൾക്ക് ഒരു കുറവും ഇല്ലാത്ത ബ്രാൻഡായി മാറിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ മാസം ഹോണ്ടയ്ക്ക് അത്ര നല്ല കാലം അല്ലായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടെന്ന് കമ്പനിയും വ്യക്തമാക്കുന്നുണ്ട്, എന്നാൽ ഈ കുറവ് താൽക്കാലികം മാത്രമാണെന്നും കമ്പനി മുന്നോട്ട് കുതിക്കുകയാണെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഹോണ്ട ഭാവിയിൽ കൂടുതലായി ഹൈബ്രിഡ് മോഡലുകളിൽ ശ്രദ്ധ ചെലുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹോണ്ടയുടെ വിൽപ്പനയിൽ അൽപ്പം കുറവ് നേരിട്ടിരിക്കുന്നത് ഹോണ്ട സിറ്റിക്കാണ്. സിറ്റിയുടെ മറ്റ് വിശേഷങ്ങളിലേക്ക് കൂടി നോക്കിയാലോ.
Advertisement

ഇന്ത്യയില്‍ മാരുതിയുടെ കച്ചോടം കുറഞ്ഞു!

ഇന്ത്യന്‍ കാര്‍ വിപണി വര്‍ഷങ്ങളായി അടക്കി ഭരിക്കുകയാണ് മാരുതി സുസുക്കി. പതിറ്റാണ്ടുകളായി മാരുതിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. വില്‍പ്പന നമ്പറുകളുടെ കാര്യത്തില്‍ ചില മാസങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ട്. അത് ഉടന്‍ തന്നെ മറ്റ് രീതികളില്‍ കമ്പനി പരിഹരിക്കാറുണ്ട്. ഇപ്പോള്‍ 2025 മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസുക്കി ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. എന്നാല്‍ കയറ്റുമതിയിലെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ഇത് മറികടന്ന് മെത്തം വില്‍പ്പന പോസിറ്റീവാക്കാന്‍ സാധിച്ചു. പോയ മാസത്തെ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ വില്‍പ്പന കണക്കുകള്‍ വിശദമായി നമുക്ക് വിലയിരുത്താം.

ടാറ്റയുടെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി നാളെ എത്തും

ഇലക്‌ട്രിക് വാഹന വിപണിയിൽ എംജിയും ടാറ്റയും തമ്മിലുള്ള പോര് മുറുകുകയാണ്. കോമെറ്റും വിൻഡ്‌സറും പുറത്തിറക്കി ഇവി സെഗ്മെന്റ് കൈയിലെടുത്ത് ചൈനീസ് ബ്രാൻഡ് മുന്നേറുമ്പോൾ പുതിയ പദ്ധതികളുമായി കളംനിറയുകയാണ്. നെക്സോൺ ഇവി, പഞ്ച് ഇവി പോലുള്ള വജ്രായുധങ്ങൾ വിൻഡ്‌സറിന് മുന്നിൽ പതറിയപ്പോൾ അടുത്തതായി ടാറ്റ കണ്ടുവെച്ചിരിക്കുന്നത് ഒറ്റയടിക്ക് വൈദ്യുത വാഹന പ്രേമികളെയെല്ലാം ഷോറൂമിലെത്തിക്കാൻ പോവുന്നൊരു കാറാണ്. മറ്റേതുമല്ല കുറച്ചുനാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഹാരിയർ ഇവിയാണ് മറനീക്കി നാളെ വിപണിയിലേക്ക് എത്താനിരിക്കുന്നത്. ഇതോടെ എംജിയുടെ കഷ്‌ടകാലം നാളെ തുടങ്ങുമെന്നാണ് ടാറ്റ ഫാൻസിന്റെ വിലയിരുത്തൽ.

ഇവിയോട് പ്രിയം കുറയുന്നോ മലയാളികൾക്ക്

രാജ്യമെങ്ങും ഇവി മയത്തിൽ മുങ്ങി നിൽക്കുമ്പോൾ കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ നേരിയ കുറവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം എന്നത് 41,818 വാഹനങ്ങളാണ്. മുൻ സാമ്പത്തിക വർഷത്തിലെ കണക്കുകൾ പരിശോധിച്ചാൽ അത് 81,000 വാഹനങ്ങളായിരുന്നു. 40 ശതമാനത്തിന് മുകളിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരലത്തിലെ കാര്യം മാത്രമല്ല ദേശീയ തലത്തിലും വാഹന രജിസ്ട്രേഷനിൽ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

റേഞ്ച് റോവര്‍ SV മസാര എഡിഷനുമായി കൂടുതല്‍ ദേസിയായി JLR

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) റേഞ്ച് റോവറിന്റെ പുതിയ ഇന്ത്യ-സ്‌പെസിഫിക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ വിപണിയില്‍ എത്തിച്ചു. റേഞ്ച് റോവര്‍ SV രന്തംബോര്‍ എഡിഷന് ശേഷം ഇന്ത്യക്ക് വേണ്ടി ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ ലിമിറ്റഡ് എഡിഷന്‍ റേഞ്ച് റോവറിന് കമ്പനി റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന് 4.99 കോടി രൂപയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് എക്‌സ്-ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല ഈ എസ്‌യുവിയുടെ 12 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിക്കൂ. പുത്തന്‍ കാറിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

1 ലക്ഷം കുടുംബങ്ങളെ പെട്രോൾ മുക്തമാക്കി ഏഥർ റിസ്‌ത

ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന വാക്ക് പോപ്പുലർ ആവുന്നത് ഏഥർ റിസ്‌ത എന്ന മോഡലിന്റെ വരവോടെയാണ്. ഒരു വീട്ടിലെ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന ഇവിയെ ഇന്ത്യക്കാർ വളരെ വേഗം നെഞ്ചോട് ചേർക്കുകയും വിശ്വസിക്കുകയും ചെയ്‌തു. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഓല S1 തുടങ്ങിയ വമ്പൻമാരോട് പടവെട്ടാനിറങ്ങിയപ്പോൾ ചില സവിശേഷമായ കാര്യങ്ങൾ കോർത്തിണക്കിയാണ് റിസ്‌ത പുറത്തിറങ്ങിയത്. ഇഷ്‌ടം പോലെ സ്ഥലം, വലിയ സീറ്റ്, നല്ല റേഞ്ച്, താങ്ങാനാവുന്ന വില എന്നിവയെല്ലാം ഹൈലൈറ്റാക്കിയ ഏഥർ എനർജിയുടെ കുടുംബിനി ഹിറ്റായില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

സീറോ ഡൗൺ പേയ്മെൻ്റിൽ ടാറ്റ പഞ്ച് സ്വന്തമാക്കാം!

സാധാരണക്കാരെ സംബന്ധിച്ച് ഒരു കാർ സ്വന്തമാക്കുക എന്നത് വലിയ ഒരു സ്വപ്നമാണ്. ഏത് കാർ വാങ്ങുമെന്നത് ചിന്തിക്കുന്നതിന് മുൻപ് കൈയിൽ നീക്കിയിരിപ്പ് എന്തൊക്കെ ഉണ്ടെന്നാണ് ആദ്യം നോക്കുക. അപ്പോഴാണല്ലോ ഫൈനാൻസ് കമ്പനികൾ നമ്മുടെ രക്ഷയ്ക്കെത്തുന്നത്. മാസാമാസം ഇഎംഐ അടച്ച് ലോൺ എടുത്ത് വണ്ടിയിറക്കും. എന്നാൽ കാര്യമായ സമ്പാദ്യം കൈയിൽ ഇല്ലെങ്കിൽ പോലും നിങ്ങൾക്ക് ഒരു വാഹനമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുളള സംവിധാനങ്ങൾ ഇന്നുണ്ട്. ആദ്യ വാഹനം പലരും ചെറിയ മോഡലുകളായിരിക്കും വാങ്ങുന്നത്. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ വിപണിയിൽ ഏറ്റവും മികച്ച ചെറുവാഹനമെന്നത് ടാറ്റ പഞ്ചാണ്. പഞ്ചിൻ്റെ ഓൺറോഡ് വിലയും ഇഎംഐ വിശദാംശങ്ങളും അറിഞ്ഞാലോ.

കോഹ്‌ലി കാരണം 'രക്ഷപ്പെട്ട' നടിയുടെ കാറുകൾ

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് പരിചിതമായ പേരാണ് അവനീത് കൗര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഹിന്ദി നടി എന്ന നിലയില്‍ മാത്രം അറിയപ്പെട്ടിരുന്ന അവനീത് കൗര്‍ ഇന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആണ്. അതിന്റെ കാരണം ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലിയുടെ വെരിഫൈഡ് ഇന്‍സ്റ്റ അക്കൗണ്ടില്‍ നിന്ന് വന്ന ഒരു ലൈക്ക് ആണ്. അവനീത് കൗറിന്റെ ഫാന്‍പേജില്‍ വന്ന് ഒരു ഹോട്ട് ഫോട്ടോക്ക് വിരാട് കോഹ്ലിയുടെ ലൈക്ക് വീണതോടെയാണ് സോഷ്യല്‍ മീഡിയ അക്ഷരാര്‍ത്ഥത്തില്‍ കത്തി. മണിക്കൂറുകള്‍ കൊണ്ട് സംഭവം വൈറലാകുകയും പല കിംവദന്തികളും ഉയരുകയും ചെയ്‌തു.

ഗുഡ്ബൈ പറഞ്ഞിറങ്ങി 74 കിലോമീറ്റർ മൈലേജുള്ള ഹോണ്ടയുടെ ബൈക്ക്

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിലെ രാജാക്കൻമാരാണ് ഹീറോ മോട്ടോകോർപ്. ഇവരുടെ ഏറ്റവും വലിയ ശത്രുവാകട്ടെ പണ്ട് ഒന്നിച്ച് പ്രവർത്തിച്ച ഹോണ്ടയെന്ന ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളും. പണ്ട് ഹീറോ ഹോണ്ട ഒറ്റ പേര് മതിയായിരുന്നു എതിരാളികൾ വിറയ്ക്കാൻ. പിന്നീട് വേർപിരിഞ്ഞ് സ്വന്തന്ത്രമായി പ്രവർത്തിക്കാൻ ഹോണ്ട തീരുമാനിച്ചത് മുതൽ ഉന്നംവെച്ചത് ഹീറോയുടെ മാർക്കറ്റായിരുന്നു. ഒരു പരിധി വരെ വിജയം കണ്ട ബ്രാൻഡ് വെന്നിക്കൊടി പാറിച്ചത് ഗിയർലെസ് സ്‌കൂട്ടർ രംഗത്തായിരുന്നു. മറുവശത്ത് കമ്മ്യൂട്ടർ ബൈക്കുകളിലൂടെ ഹീറോയും പണംവാരി. ഇരുകൂട്ടരും അതത് മേഖലകളിലേക്ക് കടന്നുകയറാൻ ശ്രമിച്ചുവെങ്കിലും കാര്യമായി ശോഭിക്കാനായില്ല.
Advertisement

ഇതുവരെ പിഴിഞ്ഞത്(പിരിച്ചത്) 161 കോടിയെന്ന് കണക്കുകൾ

കേരളത്തിലെ എഐ ക്യാമറകൾ സ്ഥാപിച്ചതിൻ്റെ പ്രധാന ഉദ്ദേശം തന്നെ ട്രാഫിക് നിയമലംഘനങ്ങൾ തടയാനും അത് വഴി അപകടനിരക്കും മരണനിരക്കും കുറയ്ക്കുക എന്നതായിരുന്നു. എന്നാൽസർക്കാർ വിചാരിച്ചത് പോലെ എന്തെങ്കിലും നടന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. പുറത്ത് വരുന് കണക്കുകളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ക്യാമറ സ്ഥാപിച്ചത് വഴി അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചില്ല എന്നതാണ്. 2023 -ൽ സ്ഥാപിച്ച ക്യാമറകൾ നിരവധി തവണ തകരാറിലാകുകയും അത് പോലെ തന്നെ കെൽട്രോണിൻ്റെ കുടിശ്ശിക അടയ്ക്കാത്തത് മൂലം പ്രവർത്തിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ എഐ ക്യാമറ സീസൺ 2 ആരംഭിക്കുകയും ചെയ്തിരുന്നു.

ഈ ആക്‌സസറി ഒരിക്കലും കാറില്‍ ഉപയോഗിക്കരുതേ...

ഒരാള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അത് ഏറ്റവും ഭംഗിയിലും വൃത്തിയിലും കാത്തുസൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ വണ്ടി വാങ്ങി കഴിഞ്ഞാല്‍ ചില ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികള്‍ ഉപയോഗിച്ച് അത് കസ്റ്റമൈസ് ചെയ്യുന്ന ശീലം ഉടമകള്‍ക്കുണ്ട്. സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് റാപ്പുകള്‍ മുതല്‍ അലോയ് വീലുകള്‍, എല്‍ഇഡി ലൈറ്റുകള്‍ വരെയുള്ള ആക്‌സസറികള്‍ വാഹനത്തെ കസ്റ്റമൈസ് ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്നു. സാധാരണയായി കാറുകളില്‍ ഉപയോഗിക്കുന്ന ഇത്തരത്തില്‍ ഒരു ആക്‌സസറി അതിന്റെ പ്രായോഗികത കാരണം വ്യാപക പ്രശസ്തി നേടിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം വാഹനത്തിന് ദോഷകരമാണ്. അത് ഏതാണെന്നാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.

പുത്തൻ 300 സിസി സ്പോർട്‌സ് ബൈക്കുമായി കവസാക്കി

ഇന്ത്യൻ വിപണിയിൽ ഏറെ ഫാൻസുള്ള സൂപ്പർബൈക്ക് നിർമാതാക്കളാണ് കവസാക്കി. പണ്ട് ബജാജിന്റെ കൈപിടിച്ച് രാജ്യത്തേക്കെത്തിയ ബ്രാൻഡ് തുടക്കത്തിൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളാണ് നൽകിയിരുന്നതെങ്കിൽ പിന്നീട് സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചത് മുതൽ വില കൂടിയ സ്പോർട്‌സ് ബൈക്കുകളിലാണ് നിക്ഷേപം നടത്തിയത്. അങ്ങനെ ഇരുചക്ര വാഹന പ്രേമികളുടെ ഡ്രീം മോഡലുകളിലൊന്നായ നിഞ്ച പിറവിയെടുക്കുകയും ചെയ്‌തു. 300 സിസി മുതൽ തുടങ്ങുന്ന വിവിധ സെഗ്മെന്റിലാണ് നിഞ്ച പയറ്റാനിറങ്ങുന്നതും. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള നിഞ്ച പുതിയ രൂപത്തിൽ വിപണിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ.

സ്വപ്നവാഹനങ്ങൾ സ്വന്തമാക്കി മലയാളികളുടെ സ്റ്റീവ് ജോബ്സ്!

എല്ലാ ചെറുപ്പക്കാരും സ്വപ്നം കാണുന്ന ഒരു ഗാരേജാണ് സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തിയുടേത്. ലംബോർഗിനി ഉറൂസ് സ്വന്തമാക്കി അതിന് 46 ലക്ഷം രൂപ മുടക്കി ലേലം വിളിച്ച് നമ്പറെടുക്കുക, ഇതിന് ശേഷം വീണ്ടും ഞെട്ടിച്ചത് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II എന്ന ആഡംബര കാർ വീട്ടിലേക്കെത്തിച്ചായിരുന്നു. 10.52 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്‌ജിന് 13.13 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. ഇതോടെ അവസാനിച്ചു എന്ന് വിചാരിക്കുമ്പോഴാണ് വേണു ചേട്ടൻ വക അടുത്ത സർപ്രൈസ് ബോംബ് സോഷ്യൽ മീഡിയയിൽ പൊട്ടിയത്.

തുച്ഛമായ ചെലവില്‍ ജനോപകാരപ്രദമായ പരിപാടിയുമായി യമഹ

ഉപഭോക്തൃ കേന്ദ്രീകൃത പ്രോഗ്രാമുകള്‍ കൊണ്ടുവരുന്നത് ശീലമാക്കിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് യമഹ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യമഹ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും 10 വര്‍ഷത്തെ വാറണ്ടി വാഗ്ദാനം ചെയ്ത് എതിരാളികളെ വരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി 5 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ് (RSA) പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ യമഹ മോട്ടോര്‍സ്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ടൂവീലര്‍ ഉടമകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പ്രോഗ്രാം യമഹ പ്രഖ്യാപിച്ചത്. യമഹ ഉടമകള്‍ക്ക് സമഗ്രമായ ഓണ്‍-റോഡ് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും ആവശ്യമുള്ളപ്പോഴെല്ലാം സഹായം ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ സംരംഭം.