വില്ലീസ് പ്രേമികളെ കോരിത്തരിപ്പിച്ച് റാങ്ലറിന്റെ പുത്തൻ മോഡൽ
ഓട്ടോമൊബൈൽസ്
- 1 year, 5 month, 1 day ago
ജീപ്പ് (Jeep) എന്നാൽ ഇന്ത്യക്കാർക്ക് പണ്ടത്തെ മഹീന്ദ്ര അസംബിൾ ചെയ്‌ത് നിരത്തുകളിൽ കുതിച്ചുപാഞ്ഞിരുന്ന വില്ലീസും കമാന്ററുമെല്ലാമായിരുന്നു. ഇന്നും അതേപടി തുടരുന്നുണ്ടെങ്കിലും പലരും ജീപ്പ് എന്ന് വിളിക്കുന്നത് മഹീന്ദ്ര ഥാറിനെയാണ്. പക്ഷേ ഈ വിളിപ്പേരിന് ശരിക്കുമൊരു ഉടയോനുണ്ടെന്ന് വണ്ടിപ്രേമികൾ പോലും വിസ്‌മരിക്കുന്നുണ്ട്. അങ്ങ് അമേരിക്കയിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന ഒന്നാന്തരം സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ഒറിജിനൽ ജീപ്പാണ് ഈ പേരുകൾക്കെല്ലാം ശരിക്കുള്ള ഉടമ. കോമ്പസിലൂടെ ബ്രാൻഡ് ഇന്ത്യയിൽ അരങ്ങേറ്റം കുറച്ചുവെങ്കിലും ഇന്ന് പ്രതാപം ചെറുതായൊന്ന് മങ്ങിയിട്ടുണ്ട്.