വിഷുവിന് പ്രിയപ്പെട്ടവര്‍ സന്ദേശങ്ങള്‍

വിഷു എന്നും മലയാളിക്ക് ഗൃഹാതുരത ഉണര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ വിഷുവിന് പ്രിയപ്പെട്ടവരോടൊപ്പം ഒത്തു ചേരുന്നതിനും ആഘോഷിക്കുന്നതിനും തന്നെയാണ് നാമെല്ലാവരും ആഗ്രഹിക്കുന്നതും. എന്നാല്‍ വിഷുവിന് നമുക്ക് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ചില സന്ദേശങ്ങള്‍ അയക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കൂ.

കിയ സിറോസിന് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ

വാഹനം വാങ്ങാൻ ചെല്ലുമ്പോൾ സേഫ്റ്റിയാണ് എല്ലാവർക്കും മുഖ്യം. ക്രാഷ് ടെസ്റ്റിൽ സ്റ്റാർ റേറ്റിങ്ങ് കിട്ടിയാൽ തന്നെ പകുതി ആശ്വാസമാകും. പല വാഹന നിർമാതാക്കളുടേയും എൻട്രി ലെവൽ മോഡലുകൾക്ക് സേഫ്റ്റി ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. മാരുതി സുസുക്കി തങ്ങളുടെ പല വാഹനങ്ങളിലും എയർബാഗുകളുടെ എണ്ണം വർധിപ്പിക്കുകയും പുതിയതായി ചേർക്കുകയും ചെയ്തു. എന്നാൽ അതിനെയെല്ലാം കടത്തിവെട്ടിക്കൊണ്ട് എല്ലാ ബ്രാനഡുകളുടേയും ചങ്ക് തകർക്കുന്ന നേട്ടവുമായി കിയ സിറോസിന് ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയിരിക്കുകയാണ്. സബ് കോംപാക്ട് എസ്‌യുവി സെഗ്മെൻ്റുകളുടെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കുന്ന ഗംഭീര നേട്ടം തന്നെയാണ് ഇത്.

ചേട്ടനേക്കാള്‍ കുറഞ്ഞ വിലയില്‍ 390 എന്‍ഡ്യൂറോ വിപണിയില്‍

നിങ്ങള്‍ ഒരു പുതിയ ഓഫ്-റോഡര്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിടുന്ന വ്യക്തിയാണെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. മിലാനില്‍ നടന്ന EICMA 2024, ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്ക് എന്നിവയില്‍ വെച്ച് ബൈക്ക് പ്രേമികളുടെ മനംകവര്‍ന്ന കെടിഎം പുതിയ 390 എന്‍ഡ്യൂറോ R ഇന്ത്യന്‍ വിപണിയില്‍ എത്തി. രാജ്യം കാത്തിരുന്ന ബൈക്കിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 3.36 ലക്ഷം രൂപയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയില്‍ പുറത്തിറക്കിയ ബൈക്ക് കെടിഎമ്മിന്റെ ആഗോള വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ബൈക്കില്‍ നിന്ന് വ്യത്യസ്തമാണ് എന്നതാണ്.

സൈബർട്രക്കിനെതിരെ പുതിയ വില്ലൻ്റെ വരവ്

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഭീമനായ ടെസ്‌ലയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് അവരുടെ സൈബർട്രക്ക്. എന്നാൽ അതിനെതിരെ പുതിയ ഒരു എതിരാളി ജന്മം എടുത്തു എന്ന് കേൾക്കുമ്പോൾ ആരായാലും ഒന്ന് ഞെട്ടും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൻ്റെ ഉടമസ്ഥനായ ജെഫ് ബെസോസ് പണം നിക്ഷേപിച്ചിരിക്കുന്ന കമ്പനിയാണ് പുതിയ ട്രക്ക് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഔദ്യോഗികമായി പിക്കപ്പ് ട്രക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഒരു ലോറിയിൽ കയറ്റി കൊണ്ടുപോകുന്ന ഒരു ട്രക്കിൻ്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.
Advertisement

സൗന്ദര്യറാണിയുടെ സഞ്ചാരം ബെൻസിന്റെ പഴയ കാറിൽ

ബോളിവുഡ് നടി സോനാക്ഷി സിൻഹയെ (Sonakshi Sinha) അറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ല. ഹിന്ദിയിലാണ് ചുവടുറപ്പിച്ചിരിക്കുന്നതെങ്കിലും ഇങ്ങ് തെന്നിന്ത്യയിലും ഫാൻസുള്ള താരത്തിന്റെ വിവാഹം സോഷ്യൽ മീഡിയ ലോകം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന താരം സഹീർ ഇക്ബാൽ എന്ന നടനെയാണ് വിവാഹം ചെയ്‌തത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന കല്യാണ വീഡിയോകളും ചിത്രങ്ങളുമെല്ലാം വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. കോടികളുടെ ആസ്‌തിയുണ്ടായിട്ടും വളരെ ലളിതമായി കല്യാണം കഴിച്ച് ബി-ടൌണിലെ പലർക്കും മാതൃതയാവാനും സോനാക്ഷിക്ക് സാധിച്ചിരുന്നു.

6 എയര്‍ബാഗ് ഫ്രീയായി നല്‍കിയെന്ന് കരുതിയോ? വില കൂട്ടി

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു കാര്‍ മോഡലാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. വിശ്വാസ്യതയ്ക്ക് പേരുകേട്ട ഈ കാറിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ചില അപ്‌ഡേറ്റുകള്‍ കമ്പനി സമ്മാനിച്ചിരുന്നു. രാജ്യത്ത് സേഫ്റ്റിയുള്ള വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഗണ്‍ആറിന്റെ 2025 മോഡലില്‍ ഇപ്പോള്‍ വിപുലമായ സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അപ്ഡേറ്റ് കാറിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്നും വില്‍പ്പന കൂട്ടുമെന്നും പ്രതീക്ഷിക്കാം.

റെക്കോർഡ് വേഗത്തിൽ വിറ്റഴിഞ്ഞത് 20,000 എണ്ണം

എംജിയെന്ന് കേട്ടാൽ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന കാറായി മാറിയിട്ടുണ്ട് വിൻഡ്‌സർ ഇവി (MG Windor EV). റോഡിലൂടെ പായുന്നത് കണ്ടാൽ തന്നെ ഒന്ന് കൌതുകത്തോടെ നോക്കി നിൽക്കാൻ ആളുകൾ തുടങ്ങിയിട്ടുമുണ്ട്. ഹെക്‌ടർ എസ്‌യുവിയിലൂടെ ഇന്ത്യക്കാർക്കിടയിൽ ഫാൻസുണ്ടാക്കിയെടുത്തവരാണ് എംജിയെങ്കിലും ഇപ്പോൾ ബ്രാൻഡ് അറിയപ്പെടുന്നത് തന്നെ ഇലക്‌ട്രിക് കാറുകളുടെ അഡ്രസിലാണെന്ന് വേണം പറയാൻ. ഏറെക്കാലം മുമ്പ് തന്നെ പുറത്തിറക്കിയ ZS ഇവിയുടെ സൽപ്പേര് മുതലെടുത്ത് കോമെറ്റ് എന്ന മൈക്രോ ഇലക്ട്രിക് കാർ അവതരിപ്പിച്ചതോടെയാണ് വൈദ്യുത വാഹന രംഗത്ത് കമ്പനിയുടെ യശസ് ഉയർന്നത്.

മഹാറാണി ഉടമ വാങ്ങിയ എസ്‌യുവി കണ്ടോ

മെർസിഡീസ് ബെൻസ് എന്ന ബ്രാൻഡ് രാജ്യത്തുണ്ടാക്കുന്ന ഓളമൊന്നും മറ്റ് ഒരു ആഡംബര ബ്രാൻഡിനും സ്വപ്നം കാണാൻ പോലും സാധിക്കുന്നതല്ല. അത് കൊണ്ട് തന്നെ സെലിബ്രിറ്റികളുടെ ഇടയിലും എല്ലാ വ്യവസായ പ്രമുഖർക്കും പ്രിയപ്പെട്ട ബ്രാൻഡാണ ബെൻസ്. പ്രത്യേകിച്ച് ബെൻസിൻ്റെ എസ്‌യുവി വേരിയൻ്റുകൾ.അതിൽ തന്നെ GLE മോഡലുകളോട് ഉപഭോക്താക്കൾക്ക് പ്രത്യേക ഇഷ്ടമുണ്ട്. രണ്ട് വേരിയന്റുകളിൽ എത്തുന്ന ഈ ലക്ഷ്വറി എസ്‌യുവിക്ക് 96.40 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലുമാണ് മെർസിഡീസ് ബെൻസ് GLE വിപണിയിൽ ലഭ്യമാകുന്നത്.

ഓലയുടെ പെട്രോള്‍ ബൈക്ക് 'അന്തകന്‍' പിറവിയെടുത്തു!

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗം അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് ടൂവീലറുകള്‍ വലിയ രീതിയില്‍ വളര്‍ന്ന് കൊണ്ടിരിക്കുമ്പോഴും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഇനിയും ട്രാക്ഷന്‍ കണ്ടെത്തിയിട്ടില്ല. രാജ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന് പുതു ഊര്‍ജ്ജമേകിക്കൊണ്ട് ഓല ഇലക്ട്രിക് ഏറെ തങ്ങളുടെ റോഡ്‌സ്റ്റര്‍ X മോഡല്‍ പണിതിറക്കി. സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, താങ്ങാനാകുന്ന വില എന്നിവ സമന്വയിക്കുന്ന ഓല റോഡ്‌സ്റ്റര്‍ X എന്ന മോഡലിന്റെ വില വെറും 74999 രൂപയാണ്. അതേസമയം കുറച്ച് കൂടി പ്രീമിയം മോഡലായ റോഡ്‌സ്റ്റര്‍ X+ 1.04 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കുന്നത്.

ഹോണ്ടയുടെ ഈ ബൈക്ക് വാങ്ങിയവർക്ക് ഒരു മെസേജുണ്ട്

ഏതുതരം ഇരുചക്ര വാഹനങ്ങളും നിർമിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ് ഹോണ്ട. ഈ പേര് പറയുമ്പോഴേ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ആക്‌ടിവയും യൂണിക്കോണും ഷൈനും ഡിയോയും പോലുള്ള സാധാരണക്കാരന്റെ വണ്ടികളാവും അല്ലേ. കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ വലിയ ഓഫ്-റോഡ് ആഡംബര മോഡലുകൾ വരെ നിർമിക്കുന്നതിൽ ഹോണ്ടയ്ക്കുള്ള വൈദഗ്ധ്യം ഒന്ന് വേറെ തന്നെയാണ്. കംപ്ലയിന്റ് ഒന്നുമില്ലാതെ ദീർഘകാലം ഓടിക്കാവുന്ന എഞ്ചിൻ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന ശക്തി. പ്രീമിയം മോട്ടോർസൈക്കിളുകളുടെ കമനീയ ശേഖരമുള്ള ബ്രാൻഡ് നിരയിൽ പലർക്കും ഇഷ്‌ടമുള്ളൊരു മോഡലാണ് CB300R.

മിനുക്കുപണി കഴിഞ്ഞ് ഹയബൂസ അവതരിപ്പിച്ച് സുസുക്കി

ഏതൊരു യുവാക്കളുടേയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ബൈക്കുകളുടെ കൂട്ടത്തിൽ ഒരു പേര് ഉറപ്പായിട്ടും കാണും. അത് മറ്റാരുമല്ല സുസുക്കി ഹയബൂസ എന്നതാണ്. ധൂം എന്ന ഒറ്റ ചിത്രത്തിലൂടെ ഏവരുടേയും മനസിൽ കയറികൂടിയ വാഹനമാണിത്. കഴിഞ്ഞ വർഷം ഹയബൂസ അവതരിപ്പിച്ചിട്ട് 25 വർഷം തികഞ്ഞിരുന്നു. 1998 ല്‍ ജര്‍മ്മനിയിലെ ഇന്റര്‍മോട്ട് ഷോയില്‍ വെച്ചാണ് ഈ ബൈക്ക് ആദ്യമായി അവതരിപ്പിച്ചത്.ഇപ്പോഴിതാ 2025 മോഡൽ അൽപ്പം മിനുക്കുപണികളെല്ലാം കഴിഞ്ഞ് ആഗോള വിപണിയിൽ എത്തിച്ചിരിക്കുകയാണ് സുസുക്കി.പ്രധാന മാറ്റമായി എടുത്തു പറയാനാുളളത് കളർ ഓപ്ഷൻ തന്നെയാണ്. പുത്തൻ കളർ ഷേഡുകൾ ബ്രാനഡ് അവതരിപ്പിക്കുന്നുണ്ട്.

പോര്‍ച്ചില്‍ ലംബോര്‍ഗിനിയുണ്ടായിട്ടും യാത്ര ടൊയോട്ട കാറിൽ!

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടുന്നത് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ്. ഇതില്‍ ആദ്യത്തെ കൂട്ടര്‍ എവിടെ പ്രത്യക്ഷപ്പെട്ടാലും അവരുടെ പിറകെ ക്യാമറയും മൈക്കും കാണും. രാജ്യത്തെ പ്രമുഖരായ സെലിബ്രിറ്റികള്‍ സിനിമാ പ്രമോഷനോ, ഡിന്നറിനോ എന്തിന് ജിമ്മില്‍ പോലും പോകുമ്പോള്‍ പാപ്പരാസികള്‍ അവരുടെ പിറകില്‍ കാണും. ഇത്തരത്തില്‍ പുറത്ത് വരുന്ന വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന സംഗതി ഈ നടീ-നടന്‍മാരുടെ വാഹനങ്ങളാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ തങ്ങളുടെ സ്റ്റാറ്റസിന് അനുയോജ്യമായ വില കൂടിയ കാറുകളില്‍ സഞ്ചരിക്കാനാണ് അഭിനേതാക്കള്‍ ശ്രദ്ധിക്കുന്നത്.
Advertisement

ഓലയെ തറപറ്റിച്ച് വീണ്ടും ഒന്നാമനായി ചേതക് ഇവി

നിരത്തുകൾ പതിയെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Electric Scooter) കൈയടക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് വേണം പറയാൻ. അടുത്ത കാലത്തൊന്നും പെട്രോൾ വില കുറയാൻ സാധ്യതയില്ലാത്തതിനാലും പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് കാര്യമായി മൈലേജില്ലാത്തതുമെല്ലാം പലരേയും നിരാശരാക്കുന്ന സംഗതികളാണ്. 100 രൂപയ്ക്ക് 1 ലിറ്റർ പെട്രോൾ പോലും കിട്ടാനില്ലെന്നത് കണക്കിലെടുക്കുമ്പോൾ ആരായാലും മറ്റ് ബദൽ മാർഗങ്ങളെ കുറിച്ച് ചിന്തിക്കുന്നുണ്ടാവും. അവിടെയാണ് ഇവികളുടെ സാധ്യത തെളിഞ്ഞുവന്നതും ഇവ ഹിറ്റായതും. ഇലക്‌ട്രിക് സ്‌കൂട്ടർ ഒരെണ്ണാം വാങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇപ്പോഴുണ്ടാവില്ലെന്ന് വേണം പറയാൻ.

ഈ ചൂടത്ത് നിങ്ങളുടെ വണ്ടിയെ കൂളാക്കാം

എല്ലാ ദിവസവും നിങ്ങളുടെ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിലെ കൂളൻ്റ് നില പരിശോധിക്കേണ്ടത്. കാരണം നിങ്ങളുടെ വാഹനത്തിലെ കൂളൻ്റ് കുറവാണെങ്കിൽ വാഹനത്തിൻ്റെ എഞ്ചിൻ ഓട്ടത്തിൽ അമതിമായി ചൂടാകുകയും അത് വാഹനത്തിന് മറ്റ് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. കൂളൻ്റ് സത്യത്തിൽ വാഹനത്തിൻ്റെ എഞ്ചിനെ തണുപ്പിക്കുകയാണ്. ഏതൊരു വാഹനത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് പ്രവർത്തനക്ഷമമായ ഒരു റേഡിയേറ്റർ അത്യാവശമാണ്. എഞ്ചിൻ തണുപ്പിക്കാനുള്ള കഴിവില്ലാതായാൽ എഞ്ചിൻ അമിതമായി ചൂടാകുന്നതിന് ഇടയാക്കും,എഞ്ചിന് ഗുരുതരമായ കേടുപാടുകൾ വരുത്താനും കാരണമാകും.

399km റേഞ്ചുള്ള വിയറ്റ്‌നാമീസ് ഇവി കുറഞ്ഞ വിലയില്‍?

കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസിന് ഇന്ത്യയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവാദം കൊടുക്കാത്തതും അതേസമയം അമേരിക്കന്‍ കമ്പനിയായ ടെസ്‌ലയ്ക്കായി ഇറക്കുമതി തീരുവ വരെ കുറയ്ക്കാനൊരുങ്ങുന്നതുമെല്ലാമാണ് ഇപ്പോള്‍ വാഹന ലോകത്തെ പ്രധാന ചര്‍ച്ച. ഇതിനിടെ വിയ്റ്റ്‌നാമീസ് ബ്രാനഡ് ആയ വിന്‍ഫാസ്റ്റ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വമ്പന്‍ വാഹന നിര്‍മാണശാല പടുത്തുയര്‍ത്തുന്ന തിരക്കിലാണ്. ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് മുമ്പേ കളംനിറയാനാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്‍. 2025 ജനുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി തങ്ങളുടെ ഇലക്ട്രിക് കാറുകളും ഇലക്ട്രിക് ടൂവീലറുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യത്തെ വിന്‍ഫാസ്റ്റ് ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ബസാൾട്ടിന് പിന്നാലെ കറുപ്പണിയാൻ ടാറ്റയുടെ സ്റ്റൈലൻ എസ്‌യുവി

സ്പെഷ്യൽ എഡിഷൻ മോഡലുകളിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണമുണ്ടാക്കിയവരാണ് ടാറ്റ മോട്ടോർസ് (Tata Motors). കാസിരംഗ, ജെറ്റ്, ബ്ലാക്ക് എന്നിങ്ങനെ പലതരത്തിലുള്ള ലിമിറ്റഡ് എഡിഷനുകളിൽ വിജയം കണ്ടിട്ടുള്ള ബ്രാൻഡ് ഇപ്പോഴിതാ തങ്ങളുടെ നിരയിലെ ഏറ്റവും സ്റ്റൈലൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലേക്ക് ഡാർക്ക് എഡിഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മറ്റേതുമല്ല, ലംബോർഗിനി ഉറൂസിന്റെ സ്റ്റൈൽ പിടിച്ചെത്തിയ കർവ് കൂപ്പെ എസ്‌യുവിയാണ് (Tata Curvv Coupe SUV) കമ്പനി കറുപ്പിൽ കുളിപ്പിച്ച് എടുക്കുന്നത്. അടുത്ത ഏതാനും ആഴ്ച്ചകൾക്കുള്ളിൽ മോഡൽ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് വിവരം.

ഡിഫൻഡർ വാങ്ങുന്നത് ഇനി സ്വപ്നമല്ല

ഒരു ഡിഫൻഡർ സ്വന്തമാക്കുക എന്ന സ്വപ്നം കാണാത്തതായി ആരും തന്നെ കാണില്ല, അമിതമായ വില കാരണം പലരുടേയും മനസിൽ അതെരു സ്വപ്നമായി തന്നെ തുടരുന്നു. എന്നാൽ ചെറിയൊരു സന്തോഷവാർത്ത ബ്രാൻഡ് പുറത്ത് വിട്ടിരിക്കുകയാണ്. തങ്ങളൊരു ബേബി ഡിഫൻഡർ പുറത്തിറക്കാൻ ആലോചിക്കുന്നതായി ജാഗ്വർ ലാൻഡ് റോവർ സിഇഒ അറിയിച്ചിരിക്കുകയാണ്. ഡിഫൻഡർ സ്പോർട് അല്ലെങ്കിൽ ഡിഫൻഡർ 80 എന്ന് പേരിടാനാണ് സാധ്യത.അവതരിപ്പിക്കുമ്പോൾ ഇലക്ട്രിക് വാഹനമായി ഇറക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇവിയിലേക്ക് മാറിയെന്ന് കരുതി ഡിഫൻഡറിൻ്റെ കരുത്തിനും ലുക്കിനും ഒരു കുറവും വരുത്തില്ല എന്ന കാര്യം ഉറപ്പാണ്.

10-20 ലക്ഷം ബജറ്റില്‍ വാങ്ങാനാകുന്ന മികച്ച കാറുകള്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായി വളര്‍ന്ന ഇന്ത്യയില്‍ ഇന്ന് ഒരാള്‍ കാര്‍ വാങ്ങാന്‍ തുനിഞ്ഞാല്‍ കടലോളം ഓപ്ഷനുകള്‍ മുന്നില്‍ തെളിഞ്ഞ് വരും. വിവിധ സെഗ്മെന്റുകളിലും വ്യത്യസ്ത വില നിലവാരത്തിലുമായി വിരലില്‍ എണ്ണാന്‍ പറ്റാത്ത അത്രയും കാര്‍ മോഡലുകള്‍ ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ 10 ലക്ഷം രൂപയില്‍ താഴെ വിലയുണ്ടായിരുന്ന കാറുകള്‍ ആയിരുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയെല്ലാം മാറി.

നയൻതാരയുമായി കൊമ്പുകോർത്ത കോളിവുഡിലെ ബ്രൂസ്‌ലി

തമിഴ് സിനിമയിലെ പ്രധാന സംസാരവിഷയമായിരുന്നു ധനുഷ്-നയൻതാര കൊമ്പുകോർക്കൽ. ഇപ്പോൾ വിവാദങ്ങളെല്ലാ കെട്ടടങ്ങിയെങ്കിലും അങ്ങിങ്ങായി ചെറിയ പൊട്ടലും ചീറ്റലും കേൾക്കുന്നുണ്ട്. ഇതിനിടയ്ക്ക് ധനുഷ് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ധനുഷിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രജനീകാന്തിൻ്റെ മരുമകനായതോടെ താരം കൂടുതൽ പ്രശസ്തനായി. അതിനുശേഷം അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളും ഹിറ്റായതോടെ ജനമനസിൽ വലിയ സ്ഥാനം നേടി കൊടുത്തു. ഹിന്ദി സിനിമയിലും അത് പോലെ തന്നെ ഹോളിവുഡ് സിനിമകളിലും ധനുഷ് അഭിനയിച്ചിട്ടുണ്ട്. താരം വന്നിറങ്ങിയ മെർസിഡീസ് ബെൻസിൻ്റെ എസ്‌യുവിയെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.

ആഡംബര ബൈക്ക് വാങ്ങി 2 ഭാര്യമാരുള്ള മലയാളി വ്ലോഗർ

മലയാളികള്‍ക്ക് ഏറെ പരിചിതമായ വ്ലോഗറാണ് (Vlogger) ബഷീര്‍ ബഷി (Basheer Bashi). ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് (Bigg Boss) ബഷീര്‍ ബഷിയെ മലയാളികള്‍ ആദ്യം അടുത്തറിയുന്നത്. സുഹാന, മഷൂറ എന്നീ രണ്ട് ഭാര്യമാർക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ കുടുംബ ജീവിതം ആദ്യം പലർക്കും അത്ഭുതമായി തോന്നിയെങ്കിലും പിന്നീട് വീഡിയോകളിലൂടെ മൂവരേയും കേരളക്കര നെഞ്ചിലേറ്റി. ആദ്യ ഭാര്യ സുഹാനയ്ക്കൊപ്പമുള്ള വിവാഹ ജീവിതം മുന്നോട്ട് പോകവെയാണ് മഷൂറയുമായി ബഷീർ അടുപ്പത്തിലാവുന്നത്. പിന്നീട് രണ്ടാമതും കല്യാണം കഴിക്കാൻ ബഷീർ തീരുമാനിക്കുകയായിരുന്നു.
Advertisement

35km മൈലേജുള്ള കാറിന് കച്ചോടം കുറവ്, കാരണം അറിയാമോ?

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി സാധാരണക്കാരായ ആളുകള്‍ക്ക് പറ്റിയ നിരവധി കാറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മിഡില്‍ക്ലാസ് കുടുംബങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോ പരിഗണിക്കുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ഒന്ന് അത് താങ്ങാനാകുന്ന വിലയാണ്. രണ്ടാമത്തേത് ലിറ്ററിന് എന്ത് മൈലേജ് തരുമെന്നതും. കുറഞ്ഞ വിലയില്‍ നല്ല മൈലേജും വാഗ്ദാനം ചെയ്യുന്ന ഈ പറഞ്ഞ സംഗതികള്‍ ഒത്തുചേരുന്ന മാരുതി കാറാണ് സെലേറിയോ. എന്നിരുന്നാലും മാരുതി സുസുക്കി സെലേറിയോയുടെ വില്‍പ്പന ഇപ്പോള്‍ മന്ദഗതിയിലാണ്. ഹാച്ച്ബാക്ക്, സെഡാന്‍ കാറുകള്‍ക്ക് ഇപ്പോള്‍ പൊതുവേ കഷ്ടകാലമാണെങ്കിലും അത് കൂടുതല്‍ ബാധിച്ച മോഡലുകളില്‍ ഒന്നാണ് സെലേറിയോ.

സെലിബ്രിറ്റികൾക്ക് മുന്നേ സ്വന്തമാക്കിയ മിടുക്കൻ

ബിഎംഡബ്ല്യുവിന് കേരളത്തിൽ ഫാൻസ് ഒരുപാടുണ്ട്. സെലിബ്രിറ്റികളുടേയും വ്യവസായികളുടേയും പ്രിയപ്പെട്ട ബ്രാൻഡായി മാറാൻ ബിഎംഡബ്ല്യുവിന് അധികസമയം വേണ്ടി വന്നില്ല. പെർഫോമൻസിനെ ഇഷ്ടപ്പെടുന്നവരുടെ സ്വപ്ന വാഹനമാണ് ബിഎംഡബ്ല്യു. ബ്രാൻഡിൻ്റെ പെർഫോമൻസ് സെഗ്മെൻ്റിലെ വില്ലാളി വീരനാണ് M2 എന്ന മോഡൽ. മുന്നിലും പിന്നിലും ബിഎംഡബ്ല്യു എം2 ലോഗോ കറുപ്പിൽ സിൽവർ സറൗണ്ടുകളും കിഡ്‌നി ഗ്രിൽ മുകളിലേക്ക് തിരശ്ചീന ഘടകങ്ങളും കാണാം. M2-ന് മുന്നിലും പിന്നിലും യഥാക്രമം 19 ഇഞ്ച്, 20 ഇഞ്ച് സിൽവർ അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. ബ്രേക്ക് കാലിപ്പറുകൾ നീല മെറ്റാലിക് ഷേഡിൽ സ്റ്റാൻഡേർഡായി പൂർത്തിയാക്കിയിട്ടുണ്ട്, കൂടാതെ ഓപ്ഷണൽ റെഡ് ഫിനിഷിലും ലഭിക്കുകയും ചെയ്യും.

ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ നേടി ഈ ഇലക്ട്രിക് കാര്‍

ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയിലാണ് ചൈനീസ് ബ്രാന്‍ഡ് ആയ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബിവൈഡി) തങ്ങളുടെ നാലാമത്തെ മോഡല്‍ ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. തൊട്ടടുത്ത മാസം കാറിന്റെ വിലയും പ്രഖ്യാപിച്ചു. പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സീലയണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില. ഇവിയുടെ ടോപ്-സ്പെക്ക് വേരിയന്റിന് 54.9 ലക്ഷം രൂപ വരെയാണ് വില. ഇന്ത്യയുടെ സ്വന്തം ഭാരത് ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍ (BNCAP) ഇതുവരെ പരീക്ഷിക്കപ്പെട്ടില്ലെങ്കിലും ഇവി മറ്റൊരു ഇടിക്കൂട്ടില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.

ഫുൾടാങ്ക് പെട്രോളിൽ 686 കി.മീ. മൈലേജുള്ള പുത്തൻ സ്പ്ലെൻഡർ

ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളാണ് ഹീറോ സ്പ്ലെൻഡർ (Hero Splendor). ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത ഇതിഹാസം ആധുനിക കാലത്തിനൊത്ത് രൂപവും ഭാവവും മാറാൻ ശ്രമിക്കാനും മറക്കാറില്ല. ഓഫീസിലേക്കുള്ള യാത്രക്കായാലും നാട്ടിലൂടെ കറങ്ങാനായാലും ബെസ്റ്റാണ് സ്പ്ലെൻഡർ. കുറഞ്ഞ വിലയും പോക്കറ്റിൽ ഒതുങ്ങുന്ന മെയിന്റനെൻസും ഉയർന്ന മൈലേജുമെല്ലാം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ വരെ നാണിപ്പിക്കുന്നതാണ്. ഇപ്പോഴിതാ കമ്മ്യൂട്ടർ ബൈക്കിന്റെ (Commuter Motorcycle) പുതിയ 2025 മോഡൽ പുറത്തിറക്കി എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കൾ.

ഇത്രയും കുറഞ്ഞ വിലയില്‍ 6 എയര്‍ബാഗും ക്യാപ്റ്റന്‍ സീറ്റും

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) അടുത്ത കാലത്തായി തങ്ങളുടെ കാറുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന തിരക്കിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ന്യൂ ജെന്‍ ഡിസയറിലൂടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി മാരുതി ഒരു സിഗ്‌നല്‍ തന്നിരുന്നെങ്കിലും പലരും അത് ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളായ ആള്‍ട്ടോ K10, സെലേറിയോ എന്നിവയുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ നല്‍കിക്കൊണ്ടായിരുന്നു മാരുതി ഏവരെയും ഞെട്ടിച്ചത്.