പണ്ട് തെന്നിന്ത്യയെ മയക്കിയ സുന്ദരിയുടെ യാത്ര ടാക്സിയിൽ
ഓട്ടോമൊബൈൽസ്
- 1 year, 6 month, 7 days ago
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. പുതിയ തലമുറ ഇന്നോവ പുറത്തിറങ്ങിയിട്ടും ക്രിസ്റ്റ ടൊയോട്ട വിപണിയില്‍ നിന്ന് പിന്‍വലിക്കാത്തത് അതിന്റെ ജനപ്രീതി ഒന്ന് കൊണ്ട് മാത്രമാണ്. സ്വകാര്യ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല ടാക്സിക്കാര്‍ക്കും ക്രിസ്റ്റ ഭയങ്കര ഇഷ്ടമാണ്. ഈ മള്‍ട്ടി പര്‍പ്പസ് വാഹനം 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. അതുകൊണ്ടാണ് ധാരാളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ കാര്‍ ഫ്ലീറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായത്. ഇന്ത്യയില്‍ പ്രീമിയം ടാക്സികളായി ഉപയോഗിക്കാന്‍ വളരെ അനുയോജ്യമായ കാറുകളില്‍ ഒന്നായാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കണക്കാക്കപ്പെടുന്നത്.