ഗീതു മോഹൻദാസിൻ്റെ അടുത്ത നായകൻ
ഓട്ടോമൊബൈൽസ്
- 1 year, 6 month, 11 days ago
എതൊരു സെലിബ്രിറ്റികളുടേയും പ്രിയപ്പെട്ട ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. എൻട്രി ലെവൽ മോഡലുകൾ മുതൽ കോടികൾ വിലയുളള വാഹനങ്ങൾ വരെ സിനിമ ലോകത്ത് സർവ്വസാധാരണമാണ്. അത്തരത്തിലൊരു മോഡലാണ് മെർസിഡീസ് ബെൻസ് ജിഎൽഎസ്. 2020 മുതലാണ് മെർസിഡീസ് ബെൻസ് GLS 400d നിർമിക്കാൻ തുടങ്ങിയത്. പിന്നീട് മൂന്ന് വർഷങ്ങൾക്കിപ്പുറം 2023-ൽ എസ്‌യുവിക്ക് ശ്രദ്ധേയമായ മുഖംമിനുക്കലും ലഭിച്ചിട്ടുണ്ട്. 48V മൈൽഡ് ഹൈബ്രിഡ് (EQ ബൂസ്റ്റ്) സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഇൻലൈൻ-6 ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഓയിൽ ബർണറിന് 330 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.