വില സ്വർണത്തോട് മുട്ടി നിൽക്കും!
ഓട്ടോമൊബൈൽസ്
- 1 year, 7 month, 13 days ago
കേരളത്തിൽ ഇപ്പോൾ റേഞ്ച് റോവറിൻ്റെ മോഡലുകൾക്ക് നല്ല കാലമാണ് എന്നാണ് തോന്നുന്നത്. സെലിബ്രിറ്റികളും പ്രമുഖ വ്യവസായികളും ഇപ്പോൾ പുതിയ വാഹനം വാങ്ങുന്ന തിരക്കിലാണല്ലോ. റേഞ്ച് റോവറിൻ്റെ ഏറ്റവും മികച്ചതും ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലമുമാണ് ഓട്ടോബയോഗ്രഫി. അടുത്തിടെയാണ് നടൻ ടൊവിനോ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയത്. ഇപ്പോഴിതാ ഭീമ ജ്വല്ലറിയുടെ മാനേജിങ്ങ് ഡയറക്ടറായ സുഹാസ് പുത്തൻ റേഞ്ച് റോവർ ഭീമനെ വീട്ടിലെത്തിച്ചിരിക്കുകയാണ്. ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം.