ഇലക്‌ട്രിക് എസ്‌യുവി ബുക്ക് ചെയ്‌ത് ഈ ശതകോടീശ്വരൻ
ഓട്ടോമൊബൈൽസ്
- 1 year, 7 month, 22 days ago
ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ഒരുകാലത്ത് ഗൂഗിൾ പേയേക്കാളും ജനപിന്തുണയുണ്ടായിരുന്നവരായിരുന്നു പേടിഎം. സാക്ഷാൽ നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാനളള പ്രഖ്യാപനം നടത്തിയപ്പോൾ ഇരുകൈയും നീട്ടി സ്വാഗതം ചെയ്‌ത ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു പേടിഎം മേധാവി വിജയ് ശേഖർ ശർമ്മ. പേടിഎം കരോ എന്ന പരസ്യ വീഡിയോ ഇന്നും നമ്മുടെയെല്ലാം മനസിൽ മായാതെ കിടപ്പുണ്ടാവും. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്റ്റാർട്ടപ്പ് കമ്പനിയുടെ പിന്നിൽ പ്രവർത്തിച്ച തല ഇന്ന് ഇന്ത്യയിലെ തന്നെ ബില്യണർമാരിൽ ഒരാളാണ്.