5 സ്വര്‍ണത്തിനിരിക്കട്ടെ 5 സ്‌കൂട്ടര്‍ സമ്മാനമെന്ന് കമ്പനി
ഓട്ടോമൊബൈൽസ്
- 1 year, 7 month, 26 days ago
ഇന്ത്യക്ക് ഒളിമ്പിക്‌സിലടക്കം മെഡല്‍ നേടിത്തന്ന കായിക ഇനമാണ് ഭാരോദ്വഹനം. നിരവധി താരങ്ങള്‍ ഇതില്‍ ശ്രദ്ധകേരന്ദീകരിച്ച് പരിശീലനം നടത്തുന്നുണ്ട്. അടുത്തിടെ ഹര്‍ഷ് വ്യാസ് എന്ന താരം പോര്‍ച്ചുഗലില്‍ നടന്ന പവര്‍ലിഫ്റ്റിംഗ് പ്രോ ലീഗ് വേള്‍ഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ഇന്ത്യയ്ക്കായി അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുകയും ചെയ്തു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു ഇന്ത്യന്‍ കമ്പനി അവരുടെ അഞ്ച് ഇ-സ്‌കൂട്ടറുകള്‍ സമ്മാനമായി നല്‍കി. ലോകവേദിയില്‍ രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരത്തിന് പ്രശസ്ത ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഗൗസാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനിച്ചത്.