'എന്റെ നാത്തൂനെ പറ്റി ആരും ഒന്നും പറയേണ്ട'; വീഡിയോയുമായി മല്ലുഫാമിലി സുജിന്റെ ഭാര്യ


മലിനജലത്തില്‍ 'ഓടുന്ന' കാര്‍ കണ്ടുപിടിച്ചു

ആധുനിക ലോകത്ത് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി പെട്രോളും ഡീസലും മാത്രമല്ല ഉപയോഗിക്കുന്നത്. വൈദ്യുതി, സിഎന്‍ജി തുടങ്ങിയ ബദല്‍ ഇന്ധനങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതമായിരിക്കും. ഇലക്ട്രിക്, സിഎന്‍ജി, എല്‍എന്‍ജി തുടങ്ങിയ പവര്‍ട്രെയിനുകളില്‍ ഓടുന്ന വാഹനങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുമുണ്ടാകും. എന്നാല്‍ മലിനജലം ഉപയോഗിച്ച് ഓടുന്ന ഒരു സൂപ്പര്‍ കാര്‍ നിര്‍മിച്ച് ശ്രദ്ധ നേടുകയാണ് ഇംഗ്ലണ്ടിലെ വാര്‍വിക്ക് സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥികള്‍. ഓട്ടോമോട്ടീവ് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ കണ്ടുപിടിത്തം. ഇത്തരം ആശയങ്ങള്‍ നടപ്പില്‍ വന്നാല്‍ ഭാവിയില്‍ നമുക്ക് പെട്രോളിനെയും ഡീസലിനെയും മാത്രം ആശ്രയിക്കേണ്ടി വരില്ല.

ആഡംബര കാറിൽ കയറിപ്പോവുന്ന വീഡിയോ കണ്ടോ

ഇന്ത്യൻ സിനിമയിലെ മഹാനടനായ കമൽ ഹാസന്റെ മകളെന്ന മേൽവിലാസത്തിൽ സിനിമയിലെത്തിയ താരമാണ് ശ്രുതി ഹാസൻ. അച്ഛനെ പോലെ തന്നെ അഭിനയത്തിലും സംഗീതത്തിലും വേറിട്ടുനിൽക്കാൻ താരത്തിന് ഇതുവരെയായിട്ടുണ്ട്. ബോളിവുഡിലായിരുന്നു അരങ്ങേറ്റമെങ്കിലും ശ്രുതിയുടെ ഭാഗ്യം ഇങ്ങ് തെന്നിന്ത്യൻ സിനിമകളിലായിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് ശ്രുതി ഹാസന്‍. ചിത്രങ്ങളിലെ ഗ്ലാമർ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും ആരാധകരെ നേടിയെടുത്ത വ്യക്തിത്വമാണ് കമൽ ഹാസന്റെ മകൾ. ഉലകനായകൻ കമൽ ഹാസന്റെ മകളാണെങ്കിലും നെപ്പോ കിഡിന്റെ പ്രിവിലേജിൽ നടക്കാൻ ഒരുകാലത്തും ആഗ്രഹിക്കാത്തയാളാണ് ശ്രുതിയെന്ന് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.
Advertisement

മാരുതിയുടെ ഇലക്ട്രിക് കാറിനെക്കുറിച്ച് ആര്‍ക്കുമറിയില്ല!

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കി ഇ-വിറ്റാര ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ നിര്‍മാതാക്കളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ എന്നത് തന്നെയാണ് ഇ-വിറ്റാരയ്ക്ക് ഇത്രയധികം ഹൈപ്പ് ലഭിക്കാനുള്ള കാരണം. 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഇലക്ട്രിക് എസ്‌യുവി ഇതിനോടകം രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള നെക്‌സ ഷോറൂമുകളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ചില ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി കാറിന്റെ ബുക്കിംഗും ആരംഭിച്ചു. ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം പുറത്തിറങ്ങുക. ഓരോന്നും വ്യത്യസ്ത സവിശേഷതകള്‍ പായ്ക്ക് ചെയ്താണ് എത്തുക. ലോഞ്ചിന് മുന്നോടിയായി ഇ-വിറ്റാരയുടെ ഫീച്ചര്‍ ലിസ്റ്റ് പുറത്തായിട്ടുണ്ട്.

പ്രൊമോഷനും ശമ്പളവര്‍ധനയും ഉറപ്പ്, ഈ രാശിക്കാരുടെ സമയം തെളിഞ്ഞു; നിങ്ങളുടെ രാശിയുണ്ടോ?


ഡസ്റ്ററിന് കിടിലൻ അപ്ഡേറ്റുമായി ബ്രാൻഡ്

ഇന്ത്യൻ വാഹന പ്രേമികൾ കാത്തിരിക്കുന്ന മോഡലാണ് റെനോ ഡസ്റ്റർ. എന്നാൽ നിർത്തലാക്കിയതിന് ശേഷം ഉടൻ വരുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇപ്പോൾ അപ്ഡേറ്റ് ലഭിച്ചിരിക്കുന്നത് വിദേശത്തുളള മോഡലിനാണ്. 2020 ൽ ലഭ്യമായിരുന്ന മോഡലാണ് ബ്രസീലിൽ ഉളളത്.2024 ൽ ആണ് ഇതിന് മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചത്. ബ്രസീലിലെ രണ്ടാം തലമുറ ഡസ്റ്ററിന് ഒരു അപ്‌ഡേറ്റ് ലഭിച്ചുവെന്നത് അതിശയകരം തന്നെയാണ്. ഇപ്പോൾ ഒരു ഷാർക്ക് ഫിൻ ആന്റിന, എൽഇഡി ഹെഡ്‌ലൈറ്റുകൾ,17 ഇഞ്ച് ടെർഗൻ അലോയ് വീലുകൾ, മെഗാലിത്ത് ഗ്രേ സ്‌കിഡ് പ്ലേറ്റുകൾ, റൂഫ് ബാറുകൾ എന്നിവയൊക്കെയാണ് ലഭിക്കുന്നത്.

പുത്തൻ വാഹനങ്ങൾക്കായി 100 കോടി വകയിരുത്തി 2025 ബജറ്റ്

വാഹനമില്ലാതെ വലയുന്ന സർക്കാർ വകുപ്പുകൾക്ക് ആശ്വാസമായി പുതിയ കേളര ബജറ്റ്. പഴയതും കാലഹരണ്പ്പെട്ടതുമായ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 2025 -2026 സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ. എൻ. ബാല​ഗോപാൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് ഈ പ്രഖ്യാപനം. അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള MLA -മാർക്ക് വീതിയും സൗകര്യവുമേറിയതായ ആറ് വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് എത്താൻ കഴിയും എന്നും പ്രഖ്യാപനം വ്യക്തമാക്കുന്നു.

ഹോണ്ടയോട് കൂട്ടുകൂടാൻ ഞങ്ങളില്ലെന്ന് നിസാൻ

ഹോണ്ടയും നിസാനും കൂട്ടായി എന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത് , എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. എതിരാളിയായ ഹോണ്ടയുമായുള്ള ലയന ചർച്ചകളിൽ നിന്ന് നിസ്സാൻ പിന്മാറുകയാണെന്ന് തരത്തിലുളള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹോണ്ടയുമായുള്ള ലയന ചർച്ചകൾ തകർന്നതിനെത്തുടർന്ന് നിസ്സാൻ പുതിയ പങ്കാളികളുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നുളള സൂചനകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 2026 ഓഗസ്റ്റിൽ ഒരു ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതോടെ ഈ ലയനം ഔപചാരികമാക്കാൻ ആയിരുന്നു കമ്പനികളുടെ പദ്ധതി. ഈ ലയനവും അതിന്റെ ഭാഗമായ കമ്പനിയും പ്രവർത്തനക്ഷമമായാൽ, സംയോജിത വിൽപ്പന 191 ബില്യൺ ഡോളറിൽ (ഏകദേശം 1.62 ലക്ഷം കോടി രൂപ) എത്തും എന്നായിരുന്നു കമ്പനികളുടെ പ്രതീക്ഷ.

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണം അവസാനിക്കുമ്പോൾ വണ്ടിഭ്രാന്തൻമാരെ നിരാശപ്പെടുത്തുന്ന തീരുമാനങ്ങളാണ് പുറത്തുവരുന്നത്. വാഹനങ്ങളുടെ വില അനുസരിച്ച് ഇവികളുടെ നികുതിയിൽ മാറ്റം വരുത്തുന്നത് ഉൾപ്പടെ വാഹന മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിലുണ്ടായിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചാണ് ജനം കാത്തിരുന്നതെങ്കിലും വാഹന ഉടമകൾക്ക് സന്തോഷിക്കാനാവുന്ന കാര്യങ്ങളൊന്നും ഇത്തവണയുണ്ടായില്ല. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം.

എൻട്രി ലെവൽ കുഞ്ഞൻ ഇവി സെഗ്മെൻ്റിൽ ഫോക്സ‌വാഗണും

ഇലക്ട്രിക് വാഹന വിപണി ദിനം പ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വാഹന നിർമാതാക്കളും വിപണിയിൽ മത്സരത്തിന് വേണ്ടി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ നിർബന്ധിതരാകുന്നുണ്ട്. അത്തരത്തിൽ ജർമൻ വാഹന ഭീമൻമാരായ ഫോക്സ്‌വാഗൺ ഇലക്ട്രിക് വാഹന സെഗ്മെൻ്റിലേക്ക് ചുവടുവയ്ക്കാൻ പോകുകയാണ് എന്ന തരത്തിലുളള വാർത്തകൾ പുറ്ത് വരുന്നുണ്ട്. 2027 എത്തുമ്പോഴേക്കും പ്രൊഡക്ഷൻ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സ്കേലബിൾ സിസ്റ്റംസ് പ്ലാറ്റ്‌ഫോമിൽ (SSP) നിർമ്മിക്കുന്ന പുതിയ ഇലക്ട്രിക് വാഹനം 2025 മാർച്ചിൽ അതിന്റെ കൺസെപ്റ്റ് രൂപത്തിൽ വെളിപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ബൈക്കുകള്‍ വാങ്ങിയത് 1.50 ലക്ഷത്തിലധികം വിദേശികള്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. ആഭ്യന്തര ബ്രാന്‍ഡുകള്‍ മുതല്‍ ലോകോത്തര ബ്രാന്‍ഡുകള്‍ വരെ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നു. ഒരു ഇന്ത്യന്‍ കമ്പനിയാണ് ഇവിടെ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. അത് മറ്റാരുമല്ല ഹീറോ മോട്ടോകോര്‍പ്പാണ് (Hero MotoCorp). ഹീറോയും മുന്‍പങ്കാളിയായ ഹോണ്ടയും (Honda Motorcycles) തമ്മിലാണ് ആഭ്യന്തര വിപണിയില്‍ ഒന്നാം സ്ഥാനത്തിനായി കടുത്ത യുദ്ധം നടക്കുന്നത്. എന്നാല്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഹീറോ, ഹോണ്ട എന്നീ കമ്പനികളെ പിന്നിലാക്കി മറ്റൊരു കമ്പനിയാണ് ഒന്നാമത്. അത് ഏതാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
Advertisement

656 കിലോമീറ്റർ റേഞ്ചുള്ള എസ്‌യുവി എന്ന് കൈയിൽ കിട്ടും?

ലോകത്തിന് മുമ്പിലേക്ക് അഭിമാന പുരസ്ക്കരം സമർപ്പിക്കാനാവുന്ന മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്‌ട്രിക് എസ്‌യുവികളാണ് (Electric SUV) മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ XEV 9e. ലോകോത്തര വാഹന നിർമാതാക്കളെ പോലും വിസ്മയിപ്പിച്ചുകൊണ്ട് മികവുറ്റ ഡിസൈനിൽ പണികഴിപ്പിച്ചിരിക്കുന്ന മോഡൽ ഇതിനോടകം പലരുടേയും ഡ്രീം കാറുകളിൽ ഒന്നായി മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. അടുത്തിടെ XEV 9e ഇവിയുടെ വില പ്രഖ്യാപനത്തിലൂടെ വിസ്‌മയിപ്പിക്കാനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കായി (Mahindra And Mahindra) എന്നുവേണം പറയാൻ. ഇതിനൊപ്പം BE 6 എന്ന കൊച്ചുസുന്ദരനേയും കമ്പനി അവതരിപ്പിച്ചിരുന്നു.

'ഹരികൃഷ്ണന്‍സിന്റെ മീര'യുടെ പുതിയ കാര്‍ കണ്ടോ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവര്‍ ബിസിനസുകാരും സിനിമാ താരങ്ങളുമാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിമാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നില്‍ നില്‍ക്കുന്ന നടി മലയാളികള്‍ക്ക് സുപരിചിതയാണ്. എന്നാല്‍ അവര്‍ ഒരു മലയാളിയല്ല കേട്ടോ. ഫാസില്‍ സംവിധാനം ചെയ്ത് മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച് ഹരികൃഷ്ണന്‍സിലെ നായികയായ മീരയെ ആരും മറന്ന് കാണില്ല. മീരയുടെ വേഷം അഭിനയിക്കാന ഫാസില്‍ ബോളിവുഡിലെ അക്കാലത്തെ വിലപിടിപ്പുള്ള താരമായ ജൂഹി ചൗളയെയാണ് കൊണ്ടുവന്നത്. ആ ഒറ്റ സിനിമ കൊണ്ട് ജൂഹി ചൗള മലയാള നാടിന്റെയും ഇഷ്ടം നേടി.

എക്സ്പോയിൽ കണ്ടതേ ഉളളു ദേ ഇങ്ങ് കേരളത്തിലും എത്തി

രാജ്യത്ത് ഏത് വാഹനം അവതരിപ്പിച്ചാലും വലിയ താമസമില്ലാതെ തന്നെ അത് കേരളത്തിലെ വഴികളിൽ കാണാന സാധിക്കും. കാരണം കേരളത്തിലെ വാഹനപ്രേമികളുടെ എണ്ണം വളരെ കൂടുതലാണ് എന്നത് കൊണ്ടാണ്. അത്തരത്തിലൊരു വാഹനത്തിൻ്റെ ആദ്യ ഡെലിവറി വീഡിയോ ആണ് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ഓട്ടോ എക്സ്പോയിൽ ആഡംബര ബ്രാൻഡായ ബിഎംഡബ്ല്യു തങ്ങളുടെ 49 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രഖ്യാപിച്ച് BMW iX1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് പുറത്തിറക്കിയിരുന്നു. ബിഎംഡബ്ല്യു എക്സ്1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് ഒരു മികച്ചതും ആധുനികവുമായ ഡിസൈൻ തന്നെയാണ് പ്രദർശിപ്പിക്കുന്നത്.

യാത്രകൾ പുതിയ റേഞ്ച് റോവർ എസ്‌യുവിയിലാക്കി ടിവി താരം

കോമഡി പറഞ്ഞ് തുടങ്ങി ഉയരങ്ങളിലെത്തിയ രമേശ് പിഷാരഡിയെ മലയാളികൾക്ക് എത്രമേൽ പ്രിയങ്കരമാണോ അതുപോലെയാണ് ഹിന്ദി ഭാഷ സംസാരിക്കുന്നവർക്ക് കപിൽ ശർമ്മ. കൊമേഴ്‌സ്യൽ ആർട്‌സും കമ്പ്യൂട്ടറും ഒക്കെ പഠിച്ചശേഷം ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നാടകം പഠിപ്പിക്കാൻ തുടങ്ങിയ കക്ഷി ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടിവി താരമാണ്. ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നടന്ന് കയറിയ കലാകാരനെ അറിയാത്ത ഇന്ത്യക്കാർ തന്നെ കുറവാണ്. അവതാരകനും കൊമേഡിയൻ എന്ന നിലയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന കപിൽ ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് എന്ന ടിവി ഷോയിലൂടെയാണ് ശ്രദ്ധനേടുന്നത്.

ബിവൈഡിയുടെ ഹൈബ്രിഡ് കാര്‍ ഇന്ത്യന്‍ നിരത്തില്‍

ലോകോത്തര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). എസ്‌യുവി, സെഡാന്‍, എംപിവി ബോഡിടൈപ്പുകളിലായി ഇതുവരെ മൂന്ന് ഇവികളാണ് ചൈനീസ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. തങ്ങളുടെ ചില ഗ്ലോബല്‍ മോഡലുകള്‍ അവര്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്ന് കരുതുന്ന സീലയണ്‍ 6 കാര്‍ മോഡലാണ് നിലവില്‍ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ അധികം വൈകാതെ തന്നെ സീലയണ്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഈ കാറിനെ കുറിച്ച് വിശദമായി അറിയാം.

മാരുതിയുടെ 8 സീറ്റർ ഹൈബ്രിഡ് എംപിവിക്ക് വില കൂടി

ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യയിൽ കാര്യമായ വിറ്റുവരാണ് നേടുന്നത്. ബലേനോ ഗ്ലാൻസ ആയപ്പോഴും ബ്രെസ അർബൻ ക്രൂയിസറായപ്പോഴും എർട്ടിഗ റൂമിയോൺ ആയപ്പോഴും ടൊയോട്ട കാശുവാരുകയായിരുന്നു. റീബാഡ്‌ജിംഗ് ആണെന്നറിഞ്ഞിട്ടും ടൊയോട്ടയുടെ എംബ്ലമുള്ള വണ്ടികൾ വാങ്ങാൻ ഇന്ത്യക്കാർ മത്സരിക്കുകയായിരുന്നു. എന്നാൽ ടൊയോട്ടയുടെ ഒരു വണ്ടി എപ്പോഴാണ് മാരുതിയുടെ കുപ്പായമിട്ട് വരുന്നതെന്നായിരുന്നു പലരുടേയും ചോദ്യം. ഇന്നോവയുടെ ഏറ്റവും പുതിയ പതിപ്പായ ഹൈക്രോസ് അവതരിപ്പിച്ചപ്പോൾ ഫാൻസിന് അതിനുള്ള ഉത്തരവും കിട്ടി. അങ്ങനെ മാരുതിയുടെ പ്രീമിയം കാർ എന്ന ബഹുമതിയോടെ ഇൻവിക്റ്റോ പ്രതിഷ്ഠിക്കപ്പെട്ടു.

പ്രണയദിനം കാറിലോ ബൈക്കിലോ ആഘോഷിക്കാനാണോ പ്ലാൻ

യുവാക്കളിൽ പ്രത്യേകിച്ച് കമിതാക്കൾ ഏറെ കാത്തിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 14 വാലൻ്റൈൻസ് ഡേ. ഇഷ്ടം തുറന്ന് പറയാൻ ഒരു വെറൈറ്റിക്ക് ട്രിപ്പ് അടിച്ചാലോ. എപ്പോൾ യാത്ര പോകുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. അത് കാറിലാണെങ്കിലും ബൈക്കിലാണെങ്കിലും അങ്ങനെ തന്നെ. ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയോടൊപ്പം യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് വളരെ നയനമനോഹരമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മഞ്ഞുമൂടിയ കാടുകൾ, തീരദേശ റോഡുകൾ, അല്ലെങ്കിൽ തടാകക്കരയിലെ പാതകൾ എന്നിങ്ങനെ പ്രണയത്തെ ഉണർത്തുന്ന പ്രകൃതി മനോഹരമായ റൂട്ടുകൾ തെരഞ്ഞെടുക്കുക.

2​K കിഡ്സ് റോഡിൽ തുള്ളി... വഴിയേ പോയ ആനവണ്ടി നിർത്തി തുളളി

ടൂർ പോകാനും ട്രിപ്പടിക്കാനും താൽപ്പര്യമില്ലാത്തവരായി ആരും തന്നെ കാണില്ല. ചിലർക്ക് ഒറ്റയ്ക്ക് പോകാനായിരിക്കും താൽപ്പര്യമെങ്കിൽ കൂടുതൽ പേർക്കും എല്ലാവരേയും കൂടെ കൂട്ടി യാത്ര ചെയ്യാനായിരിക്കും ഇഷ്ടം. ജീവിതത്തിലെ ആദ്യത്തെ വിനോദയാത്ര പലപ്പോഴും സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ ആയിരിക്കും. പക്ഷേ ഇന്നത്തെ കാലത്ത് 2k കിഡ്സ് ഒക്കെ പിറന്ന വീഴുമ്പോൾ തന്നെ മാതാപിതാക്കളുടെ കൂടെ വിദേശയാത്രകളും റോഡ് ട്രിപ്പുകളും പോകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണുന്നതാണല്ലോ. ഇപ്പോൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് ഒരു തുളളൽ വീഡിയോ ആണ്. ആരാണെന്നും എന്താണെന്നും അറിയാൻ വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാര്യത്തിൽ ഉറപ്പാണ്.
Advertisement

പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ബിഎംഡബ്ല്യു ഡ്രൈവർ ചെയ്തത് കണ്ടോ

ആഡംബര വാഹനങ്ങൾ സ്വന്തമാക്കി ചെറിയ അഹങ്കാരത്തോടെ യാത്ര ചെയ്യുന്ന പലരേയും കാണാൻ സാധിക്കും, ചിലപ്പോഴൊക്കെ ഒരു സഹായത്തിന് വേണ്ടി ആവശ്യപ്പെട്ടാൽ വാഹനം ഒന്ന് നിർത്താനുളള മനസ് പോലും കാണിക്കാറില്ല. എല്ലാവരുടേയും കാര്യമല്ല കേട്ടോ. ഓരോ തിരക്കുകളിൽ പെട്ട് ലോകം ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണ് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്. തിരക്കിട്ട ട്രാഫിക്കിൽ ഒരു സെക്കൻഡ് പോലും പാഴാക്കാൻ താൽപ്പര്യപ്പെടുന്നില്ല. അപ്പോഴാണ് ബിഎംഡബ്ല്യുവിൽ വന്നിറങ്ങിയ മനുഷ്യൻ റോഡിൽ ഉപേക്ഷിക്കപെട്ട ഒരു പൂച്ചക്കുഞ്ഞിനെ രക്ഷിക്കുന്നത്.

ഗ്രാൻഡ് വിറ്റാരയേക്കാൾ പവറുമായി എംജിയുടെ പുതിയ എസ്‌യുവി

എസ്‌യുവികളെ ഇന്ത്യക്കാർക്കിടയിൽ ഫെയ്‌മസാക്കാൻ കാരണക്കാരയവരിൽ പ്രധാനിയാണ് എംജി മോട്ടോർസ് (MG Motor). ഹെക്‌ടറും ആസ്റ്ററും ഗ്ലോസ്റ്ററുമെല്ലാം വന്ന മനംമയക്കിയപ്പോൾ ഷോറൂമിലെത്തിയവരാണ് നമ്മളിൽ പലരും. ഇപ്പോൾ എംജി ഇലക്ട്രിക് കാറുകളിലൂടെയാണ് പണംവാരുന്നതെങ്കിലും ICE എഞ്ചിൻ മോഡലുകൾ വാങ്ങാനും ആളുകളെത്തുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് തുടങ്ങിയ വാഹനങ്ങൾക്കിടയിൽ പെട്ടുപോയ നല്ലൊരു മിഡ്-സൈസ് എസ്‌യുവിയാണ് ആസ്റ്റർ. AI ഫീച്ചറുകൾ മുതൽ ADAS വരെ താങ്ങാനാവുന്ന വിലയിൽ നമുക്ക് സമ്മാനിച്ച ആസ്റ്ററിനെ പലരും വേണ്ടവിധത്തിൽ പരിഗണിക്കാത്തത് നിരാശാജനകമാണ്.

കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി സിനിമാ നടി!

പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സിനിമാ താരങ്ങള്‍ക്കിടയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. സിനിമാ താരങ്ങളല്ലേ അവര്‍ ഇലക്ട്രിക് കാറുകള്‍ ആയിരിക്കും വാങ്ങുന്നതെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റി. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രചാരമേറുകയാണ്. ഇത് തെളിയിച്ച് കൊണ്ട് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഒരു സിനിമാ നടി ടിവിഎസിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ടിവി സീരിയല്‍ നടി, സിനിമാ നടി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയയായ സുനേത്ര പണ്ഡിറ്റ് ആണ് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങിയത്. ടിവിഎസിന്റെ ജനപ്രിയ ഇവിയായ ഐക്യൂബ് സെലിബ്രിറ്റികള്‍ക്കിടയിലും ജനപ്രിയമാകുന്നുവെന്നതിന്റെ തെളിവാണിത്.

ഇത് ഘോഷയാത്ര അല്ല ജസ്റ്റ് റിച്ച്മാൻ തിങ്സ്

ലോകത്തിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം എന്നത് നമുക്ക് ഏവർക്കും അറിയാം. മുഴുവൻ അംബാനി കുടുംബവും തങ്ങളുടെ വലുതും ചെറുതുമായ യാത്രകളിൽ ഉയർന്ന സുരക്ഷ ആസ്വദിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗാരേജുകളിൽ ഒന്ന് അംബാനിമാരുടെ ഉടമസ്ഥതയിലാണ് എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സുരക്ഷാ (സേഫ്റ്റി) വാഹനവ്യൂഹത്തിൽ പോലും വിലകൂടിയ കാറുകളും എസ്‌യുവികളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ, മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി തന്റെ റോൾസ് റോയ്‌സ് കലിനനിൽ സഞ്ചരിക്കുന്നതായി കാണപ്പെട്ടു, അതോടൊപ്പം നിരവധി ആഡംബര കാറുകളും എസ്‌യുവികളും അടങ്ങുന്ന സുരക്ഷാ വാഹനവ്യൂഹവും തനിക്ക് ചുറ്റും കാണപ്പെട്ടു.

കാര്‍ കമ്പനികളിലെ പഠിപ്പിസ്റ്റായി ഹോണ്ട!

പള്ളിക്കൂടത്തില്‍ പോയവര്‍ എല്ലാവരും തങ്ങളുടെ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും 'പഠിപ്പിസ്റ്റ്' ആയ വിദ്യാര്‍ത്ഥിയെ കണ്ടിട്ടുണ്ടാകും. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഇവര്‍ നല്‍കുന്ന വര്‍ക്കുകള്‍ എല്ലാം പറയുന്ന സമയത്തിന് മുമ്പേ തീര്‍ക്കുന്നവര്‍ ആയിരിക്കും. ടീച്ചര്‍ സെമിനാര്‍ ചെയ്യാന്‍ പറഞ്ഞാല്‍ മറ്റ് കുട്ടികള്‍ക്ക് മുമ്പേ തീര്‍ക്കുന്നവര്‍ ആയിരിക്കും ഇവര്‍. ഈ കാര്യങ്ങള്‍ ഇവിടെ പറയുന്നത് എന്തിനാണെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ഇത് പറയാന്‍ കാരണമുണ്ട്. ഇന്ത്യയിലെ വണ്ടിക്കമ്പനികള്‍ക്കിടയിലെ പഠിപ്പിസ്റ്റായി മാറിയിരിക്കുകയാണ് ഹോണ്ട. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാര്‍ മോഡലുകളെയും E20 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്താണ് ഹോണ്ട എതിരാളികളെ പിന്നിലാക്കി സ്‌കോര്‍ ചെയ്തത്.