27 കി.മീ മൈലേജുള്ള ഈ കാറില്‍ 7 പേര്‍ക്ക് കയറാം, എംപിവിയല്ല

വലിയ കുടുംബങ്ങള്‍ക്ക് സുഖമായി പോകാന്‍ പറ്റിയ നല്ല മൈലേജുള്ള എസ്‌യുവികളും എംപിവികളും ഇന്ന് നിലവിലുണ്ട്. ഇത്തരത്തിലുള്ള മാരുതി സുസുക്കിയും മഹീന്ദ്രയുമടക്കമുള്ള ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ക്ക് മികച്ച വില്‍പ്പനയും നേടാന്‍ സാധിക്കുന്നുണ്ട്. അപ്പോള്‍ തലക്കെട്ടില്‍ വായിച്ച പോലെ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനും ഒപ്പം 27 കിലോമീറ്ററിന് അടുത്ത് മൈലേജും തരുന്ന ആ കാര്‍ ഏതാണപ്പാ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അധികം ബില്‍ഡ് അപ്പ് ഇട്ട് ബോര്‍ ആക്കുന്നില്ല. വിഖ്യാത മോഡലായ ഒംനിയുടെ പകരക്കാരനായി കണക്കാക്കാവുന്ന മാരുതി സുസുക്കി മോഡലായ ഈക്കോയെ (Maruti Suzuki Eeco) കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്.

എൻടോർഖ് വാങ്ങാനിരിക്കുന്നവരെ ചാക്കിലാക്കാൻ ഹോണ്ട

സ്ത്രീകളെന്നോ പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോയില്ലാതെ സ്‌കൂട്ടറുകൾ ഇഷ്‌ടപ്പെടുന്നവരും ഉപയോഗിക്കുന്നവരുമാണ് നാം ഇന്ത്യക്കാർ. എല്ലാത്തരം വിഭാഗങ്ങളേയും കൈയിലെടുക്കാൻ പറ്റിയ മോഡലുകളും സ്‌കൂട്ടർ നിരയിലുണ്ട്. യൂത്തൻമാർക്കിടയിൽ പണ്ട് ഹോണ്ട ഡിയോയായിരുന്നു തരംഗം എങ്കിൽ ഇപ്പോൾ ഈ സ്ഥാനം ടിവിഎസ് എൻടോഖിനാണുള്ളത്. നഷ്‌ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ പുത്തനൊരു സ്പോർട്ടി സ്‌കൂട്ടറുമായി അരങ്ങത്തേക്ക് വരാൻ തയാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ NPF 125 എന്നൊരു പുത്തൻ മോഡലിനെയാണ് ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്നത്.

ഇലക്ട്രിക് കാറിനും സ്‌കൂട്ടറിനും ഒരു ചാര്‍ജര്‍ മതി!

മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സഹ-ഉടമയായ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആണ് അള്‍ട്രാവയലറ്റ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി നിര്‍മാതാക്കള്‍ F77 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കുമായി ഇതിനോടകം പേരെടുത്ത് കഴിഞ്ഞു. വിദേശ രാജ്യങ്ങളിലടക്കം സാന്നിധ്യമറിയിക്കുന്ന കമ്പനി തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ്. ഇതിനിടെ ഇലക്ട്രിക് ടൂവീലര്‍ ഉടമകള്‍ക്ക് ഉപകാരപ്രദമാക്കുന്ന ഒരു ചാര്‍ജിംഗ് ഉപകരണം പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. അള്‍ട്രാവയലറ്റ് മോഡലുകളില്‍ മാത്രമല്ല, ഏത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലും ഈ ചാര്‍ജിംഗ് ഗാഡ്ജറ്റ് ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

കുഞ്ഞൻ ഇവി വേണേൽ കാശ് കൂടുതൽ കൊടുക്കണം

ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ ഡിമാൻ്റാണ് ഉള്ളതെങ്കിലും കുഞ്ഞൻ ഇവികൾക്ക് ഒരുപാട് ആവശ്യക്കാരുണ്ട് എന്നതാണ് സത്യം. അതിൽ വിജയിച്ചത് എംജിയാണ്. കുഞ്ഞൻ ഇവി സെഗ്മെൻ്റിലേക്ക് കോമെറ്റ് എത്തിയതോടെ ഇവി ആരാധകർക്ക് എത്തിപിടിക്കാൻ കഴിയുന്ന മോഡലായി മാറി. എംജി കോമെറ്റിന്റെ കുറഞ്ഞ വിലയും ഒതുക്കമുള്ള വലിപ്പവും കാരണം സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ വരെ അതിവേഗം ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ വാഹനത്തിന് 6.99 ലക്ഷമായിരുന്നു ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.ഇപ്പോഴിതാ കളം അറിഞ്ഞ് കളിക്കുകയാണ് ബ്രാൻഡ്. ഡിമാൻ്റ് വർധിച്ചതോടെ വാഹനത്തിൻ്റെ വിലയും വർധിപ്പിച്ചിരിക്കുകയാണ്. വർധിപ്പിച്ച വില എത്രയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

റോഡിൽ ഇരുന്ന് പൊട്ടിക്കരഞ്ഞ് കാർ ഉടമ; വൈറൽ വീഡിയോ

പുതിയൊരു കാർ വാങ്ങുന്ന നിമിഷം സ്വപ്‌നം കാണുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ. ആഡംബര വസ്‌തുവിൽ നിന്നും ആവശ്യ വസ്‌തുവായി കാറുകൾ മാറിയതോടെ ഇന്ന് കാർ സ്വന്തമായില്ലാത്ത വീടുകളിലെന്ന് വേണം പറയാൻ. എങ്കിലും കഠിനമായ പരിശ്രമത്തിലൂടെ ഈ സ്വപ്‌നം നേടിയെടുക്കാൻ കാത്തിരിക്കുന്നവരും അനേകമാണ്. കാർ ഡെലിവറിയെടുക്കാൻ ഷോറൂമിൽ പോവുമ്പോഴുള്ള ആനന്ദം ചെറുതൊന്നുമല്ല. പുതിയ വാഹനത്തിന്റെ താക്കോൽ വാങ്ങി സ്റ്റാർട്ട് ചെയ്‌ത് വീട്ടിലേക്ക് ഓടിച്ചുകൊണ്ട് പോവുമ്പോൾ കിട്ടുന്ന സംതൃപ്‌തി വേറെ ലെവലാണ്. പക്ഷേ ഡെലിവറിയെടുത്ത അന്ന് തന്നെ പുതിയ കാർ അപകടത്തിൽ പെടുന്ന ചില സംഭവങ്ങളും നാം കേട്ടിട്ടുണ്ടാവുമല്ലോ.

X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് ടിവിഎസ്

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ടിവിഎസ് മോട്ടോര്‍. ബജാജ് ചേതക്കിനൊപ്പം ഓലയില്‍ നിന്ന് സെഗ്‌മെന്റ് ലീഡര്‍ സ്ഥാനം കൈയ്യടക്കാന്‍ കനത്ത പോരാട്ടത്തിലാണ് ടിവിഎസ്. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ നമ്മള്‍ ഐക്യൂബ് എന്ന് കണ്ണുംപൂട്ടി പറയും. എന്നാല്‍ 2023 ഓഗസ്റ്റില്‍ ടിവിഎസ് X എന്ന പേരില്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. അതേ വര്‍ഷം നവംബറില്‍ ആരംഭിക്കാനിരുന്ന കസ്റ്റമര്‍ ഡെലിവറി പല കാരണങ്ങള്‍ കൊണ്ട് നീണ്ട് പോകുകയായിരുന്നു. 2.50 ലക്ഷം രൂപയായിരുന്നു ഈ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

റോൾസ് റോയ്‌സിൽ സൂര്യാസ്തമയം കണ്ടിരിക്കുന്നത് ആരെന്ന് കണ്ടോ

മലയാളികൾക്ക് പോലും ഏറെ പ്രിയപ്പെട്ട ഹിന്ദി ചിത്രങ്ങളിൽ ഒന്നാണ് റോക്ക്സ്റ്റാർ. ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറിന്റെ എക്കാലത്തേയും മികച്ച സിനിമയായി പേരെടുത്തിട്ടുള്ള ചിത്രം സംവിധാനം ചെയ്‌തത് ഇംത്യാസ് അലിയായിരുന്നു. എആര്‍ റഹ്‌മാന്റെ സംഗീതം ചെയ്‌ത സിനിമയിലെ പാട്ടുകളും എല്ലാവർക്കും അതുപോലെ പ്രിയങ്കരമാണ്. റോക്ക്‌സ്റ്റാറിലൂടെ സ്വപ്‌ന തുല്യമായി ബി-ടൗണിൽ അരങ്ങേറാൻ സാധിച്ച മറ്റൊരു വ്യക്തി കൂടിയുണ്ട് കേട്ടോ. മറ്റാരുമല്ല ആ സിനിമയിലെ നായികയായ നര്‍ഗിസ് ഫഖ്രിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. ഇന്ത്യക്കാരിയല്ലെങ്കിലും സിനിമപ്രേമികളുടെ മനസില്‍ ഇടം നേടാൻ സുന്ദരിക്ക് ഈയൊരു കഥാപാത്രം മാത്രം മതിയായിരുന്നു.

ആഗ്രഹിച്ചതെന്തും നടക്കും... ആസ്തിയില്‍ ഇരട്ടി വര്‍ധന; ഈ രാശിക്കാര്‍ക്കിനി രാജയോഗം


യുവാക്കളുടെ ചങ്കിടിപ്പ് കൂട്ടി ഹോട്ട് ലുക്കിൽ കങ്കണ

ബോളിവുഡ് സുന്ദരികളുടെ ഇഷ്ടവാഹനമാണ് മഹീന്ദ്രയുടെ കരുത്തനായ XUV 7OO. നടീനടൻമാരെല്ലാം വലിയ പ്രതിഫലം വാങ്ങുന്നവരാണെങ്കിലും ചിലർ ലളിത ജീവിതം നയിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ ബ്രാൻഡുകളാണ് ഉപയോഗിക്കുന്നത്, അതിൽ പ്രധാനമാണ് ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ മഹീന്ദ്രയുടെ XUV 7OO. XUV700 രണ്ട് കരുത്തുറ്റ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നു. 200 bhp പവറും 380 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 155 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനുമാണ് ഓഫറിലുള്ളത്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

കാലിത്തീറ്റ കൊണ്ടുപോകാൻ വരെ ഔഡിയുടെ ആഡംബര സെഡാൻ

നോർത്ത് ഇന്ത്യയിൽ നിന്ന് പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഒരു ആഡംബര സെഡാനിൽ കാലിത്തീറ്റ കയറ്റി കൊണ്ട് പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. assmohamd86 എന്നയാളാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് പോലെ ഔഡി A4-ൽ ഗ്രാമ പാതയിലൂടെ റൂഫിൽ നിറയെ കാലിത്തീറ്റ കയറ്റികൊണ്ട് പോകുന്നത് കാണാം. തീറ്റ റോഡിലേക്ക് വീഴാതിരിക്കാൻ ഒരു കയർ കൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്. വീഡിയോയിൽ കാണുന്ന ഔഡി എ4 സെഡാൻ ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഡീസൽ വേരിയന്റുമാണ്.

2024 -ൽ ബ്രാൻഡ് വാരിക്കൂട്ടിയത് കോടികളുടെ ലാഭം

2024 അവസാനിച്ചതോടെ പല വാഹന നിർമാതാക്കളും തങ്ങളുടെ 2024-25 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ വിൽപ്പന കണക്കുകളും അത് പോലെ തന്നെ ലാഭ കണക്കുകളും പുറത്ത് വിട്ടിരിക്കുകയാണ്. അതിൽ കൊറിയൻ വാഹന ഭീമനമായ ഹ്യുണ്ടായി ഇന്ത്യ നേടിയ ലാഭത്തിൻ്റെ കണക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് വാഹന വിപണി. ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാംപാദത്തില്‍ ഹ്യുണ്ടായി മോട്ടോർസിന് 1,160.7 കോടി രൂപയുടെ അറ്റാദായം ഉണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.എന്നാൽ 2023 വർഷത്തെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ കുറവ് ഉണ്ട് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇവികള്‍ക്ക് മാത്രമായി ഹോണ്ട പ്ലാന്റ്

ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ് എന്നീ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വൈകിയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ പ്രവേശിച്ചത്. വരവ് വൈകിയെങ്കിലും രണ്ട് കിടിലന്‍ മോഡലുകളുമായി എന്‍ട്രി ഗ്രാന്‍ഡ് ആയിട്ടാണ് ഹോണ്ട നടത്തിയിരിക്കുന്നത്. ആക്ടിവ e:, QC1 എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ നേതൃസ്ഥാനം ലക്ഷ്യമിട്ട് ഇവികള്‍ക്ക് മാത്രമായി സമര്‍പ്പിത ഫാക്ടറി സ്ഥാപിക്കാന്‍ പോകുകയാണ് കമ്പനി. 2028-ല്‍ ഈ വാഹന നിര്‍മാണശാല പ്രവര്‍ത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Advertisement

ക്ലച്ച് പേടിയുള്ളവരുടെ പോക്കറ്റ് കീറുന്ന തീരുമാനവുമായി ഹോണ്ട

ഇന്ത്യൻ വിപണിയിൽ സെഡാനുകളുടെ കാലം കഴിഞ്ഞുവെന്ന് ഏറ്റവും ഒടുവിൽ മനസിലാക്കിയവരാണ് ഹോണ്ട (Honda). ഇനിയും സ്വന്തമായി ഒരു എസ്‌യുവിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് മനസിലാക്കിയ ജാപ്പനീസ് വാഹന നിർമാതാക്കൾ എലിവേറ്റ് (Elevate) എന്ന മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് രൂപംകൊടുക്കുകയുണ്ടായി. ഹ്യുണ്ടായി ക്രെറ്റയും മാരുതി ഗ്രാൻഡ് വിറ്റാരയും കിയ സെൽറ്റോസുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തിയ ഹോണ്ട എലിവേറ്റ് (Honda Elevate) ആളുകൾക്കങ്ങ് പെരുത്തിഷ്‌ടായി. കോലാഹലങ്ങളില്ലാത്ത ഡിസൈനും നല്ല പെട്രോൾ എഞ്ചിനും മാന്യമായ വിലയും കാലത്തിനൊത്ത ഫീച്ചറുകളുമെല്ലാമായി വണ്ടി അങ്ങ് ക്ലിക്കായി.

വീറോടെ മഹീന്ദ്ര വീറോ സിഎന്‍ജി വിപണിയില്‍

ഇന്ത്യയിലെ യൂടിലിറ്റി വാഹന വിഭാഗത്തിലെ മുന്‍നിരക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra & Mahindra) നിരവധി വാണിജ്യ വാഹനങ്ങളും വില്‍പ്പനക്കെത്തിക്കുന്നുണ്ട്. സബ് 3.5 ടണ്‍ ലൈറ്റ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തിലെ പ്രധാനിയാണ് മഹീന്ദ്ര. പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളും മഹീന്ദ്ര പുറത്തിറക്കുന്നു. ഈ സാഹചര്യത്തില്‍, മഹീന്ദ്ര ഇപ്പോള്‍ പുതിയ വീറോ സിഎന്‍ജി (Mahindra Veero CNG) വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. പുതിയ വാഹനത്തെ കുറുച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.

ഇന്ത്യന്‍ സംരംഭകന്റെ യാത്രകൾ ഇപ്പോൾ കോടികളുടെ കാറുകളിൽ

കോടീശ്വരനാവാൻ ആഗ്രഹിക്കാത്ത സാധാരണക്കാരുണ്ടാവില്ല അല്ലേ. ഇതിനായി രാപ്പകൽ കഷ്‌ടപ്പെടുന്നവരുമുണ്ട്. ഒറ്റ രാത്രികൊണ്ട് ധനികനാവാൻ ലോട്ടറിയെടുക്കുന്നവരുടെ എണ്ണവും എത്രയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നർക്കെല്ലാം ഒരിക്കലും മറക്കാനാവാത്ത ഒരു പഴയ കാലം ഉണ്ടായിരുന്നിരിക്കുമല്ലോ. അശ്രാന്തമായ പരിശ്രമത്തിന് ജീവിതത്തില്‍ ഫലമുണ്ടാകുമെന്നതിന് സംശയമൊന്നും വേണ്ട. അതിന് ഉത്തമ ഉദാഹരണമാണ് ഒഡീഷ സ്വദേശിയായ സംരംഭകനും കണ്ടന്റ് ക്രിയേറ്ററുമായ സൗമേന്ദ്ര ജെനയുടെ ജീവിതം. ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ ഇദ്ദേഹം പങ്കുവെച്ച രണ്ട് ചിത്രങ്ങളും അതിനൊപ്പം എഴുതിയ കുറിപ്പുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇതാണ് ശരിക്കുമുള്ള 'ഓട്ടോകാര്‍'

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കൂടിക്കൊണ്ടിരിക്കുകയാണ്. പ്രീമിയം മോഡലുകളേക്കാള്‍ കുറഞ്ഞ വിലയുള്ള കാറുകളാണ് ഉപഭോക്താക്കള്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. എന്നാല്‍ നിലവില്‍ ബജറ്റ് ഇവി ഓപ്ഷനുകള്‍ ഇന്ത്യയില്‍ കുറവാണ്. ടാറ്റ ടിയാഗോ ഇവി, എംജി കോമെറ്റ് ഇവി എന്നിവയാണ് അതില്‍ ചിലത്. അടുത്തിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയില്‍ ചില കമ്പനികള്‍ കുറഞ്ഞ വിലയില്‍ ചില ഇവികള്‍ കൊണ്ടുവന്നിരുന്നു. ജെന്‍സോള്‍ ഇവി രണ്ട് സീറ്റുകള്‍ മാത്രമുള്ള ഒരു ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. സവിശേഷമായ ഡിസൈനില്‍ വരുന്ന ഈ ഇവി ടാക്‌സി സര്‍വീസുകള്‍ക്ക് യോജിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

സ്പോർട്ടി ലുക്കും പവറും വേണേൽ കാശ് കൂടുതൽ കൊടുക്കണം

പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കുമ്പോൾ പലരുടേയും തീരുമാനം വ്യത്യ്സ്തമായിരിക്കും, ചിലർ മൈലേജിനാണ് ആണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ മറ്റ് ചിലർ പെർഫോമൻസിനും പവറിനുമായിരിക്കും. അത് വളരെ നന്നായി അറിയാവുന്നത് കൊണ്ടാണ് പല വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകൾക്ക് പലപ്പോഴും ഒരു പെർഫോമൻസ് വേരിയൻ്റ് നൽകുന്നത്. അത്തരത്തിൽ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മിക്ക മോഡലുകൾക്കും ഒരു സ്പോർടി വേരിയൻ്റ് നൽകാറുണ്ട്. അത് ഏതാണ് എന്ന് എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. N ലൈനാണ് ഹ്യുണ്ടായിയുടെ പെർഫോമൻ് വേരിയൻ്റുകൾ. എന്നാൽ ഇപ്പോൾ പഴയ വിലയ്ക്ക് ഈ മോഡലുകൾ ലഭിക്കില്ല. ജനുവരി മുതൽ ഹ്യുണ്ടായി തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിച്ചിരുന്നു.

ബെൻസിൽ വൈറൽ ഡ്രിഫ്റ്റിംഗ് വീഡോയുമായി ബോളിവുഡ് സുന്ദരി

ബോളിവുഡിലെ ജനപ്രിയ നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ദിഷ പടാനി. ഒരു ഫിറ്റ്നസ് ഫ്രീക്ക് കൂടായാണ് ദിഷ, പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്റ്റണ്ട് വീഡിയോകളും വർക്കൗട്ടുകളും മറ്റും താരം പോസ്റ്റ് ചെയ്യാറുണ്ട്. മിക്കവാറും തന്റെ ജിം വർക്കൗട്ട് വീഡിയോകളാണ് ദിഷ പങ്കിടാറുള്ളത്, എന്നാൽ ഇത്തവണ ഒരു ലെവൽ മുകളിലേക്ക് പോയിരിക്കുകയാണ് എന്ന് പറയാം, ദിഷ പടാനി ഒരു മെർസിഡീസ് ബെൻസ് C -ക്ലാസ് സെഡാനിൽ ഡോനട്ടുകളും ഡ്രിഫ്റ്റുകളും ചെയ്യുന്ന ഒരു പുതിയ വീഡിയോയാണ് ഓൺലൈനിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് സ്പോര്‍ട്‌ബൈക്കുമായി ഓല!

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. വൈദ്യുത സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ ഇത്രകണ്ട് പ്രചാരത്തിലാകാനുള്ള പ്രധാന കാരണക്കാരില്‍ ഒന്നാണ് ഓല എന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന ഇവന്റില്‍ ഓല ഇലക്ട്രിക് തങ്ങളുടെ വരാന്‍ പോകുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റേഞ്ച് പ്രദര്‍ശിപ്പിച്ചിരുന്നു. കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആയി ഓല റോഡ്‌സ്റ്ററിനൊപ്പം ഭാവി മോഡലുകളുടെ കണ്‍സെപ്റ്റ് പതിപ്പുകളും അന്ന് മറനീക്കി പുറത്തുവന്നു. അടുത്തിടെ ഓല തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്.

പുതിയ ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ച് കമ്പനി

സൂപ്പർബൈക്കുകളിലെ താരരാജാവാണ് ഡ്യുക്കാട്ടി (Ducati). പലരുടേയും ഡ്രീം മോട്ടോർസൈക്കിളുകളിൽ ഒന്ന് ഈ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും മോഡലുകളിൽ ഒന്നായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. വലിയ എസ്‌യുവികൾ സ്വന്തമാക്കുന്ന വിലയിലാണ് വരുന്നതെങ്കിലും ഏതൊരു മോട്ടോർസൈക്കിൾ പ്രേമിയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഡ്യുക്കാട്ടി ബൈക്കുകൾ ഇന്ത്യൻ വിപണിയിലും സജീവമാണ്. ഇപ്പോഴിതാ പുതിയൊരു മോഡലിനെ കൂടി കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. ഡെസേർട്ട് X ഡിസ്‌കവറി അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ കൂടിയാണ് വരാനിരിക്കുന്നത് എന്നത് അറിയുമ്പോൾ ഇന്ത്യക്കാരുടെ സന്തോഷം ഇരട്ടിയാവും.
Advertisement

പെട്രോൾ,ഡീസൽ വാഹനങ്ങൾ വേണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ

രാജ്യത്തെ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു പദ്ധതിയാണ് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നത്. അത് എന്താണെന്ന് തലക്കെട്ട് വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് മനസിലായി കാണുമല്ലോ. എന്നാലും അതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ടെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹം കാണും. പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിച്ചാൽ പിന്നെ എങ്ങനെ ഗതാഗതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയും ഉയരും. എന്നാൽ ഫ്യുവൽ എഞ്ചിൻ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളും അത് പോലെ തന്നെ സിഎൻജി വാഹനങ്ങൾ നിരത്തിലിറക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ധൃതി പിടിച്ച് എന്തിനാണ് ഇങ്ങനെ ഒരു നിയമം ഇറക്കുന്നതെന്ന് എല്ലാവരും ചിന്തിച്ചു കാണുമല്ലോ.

മാരുതിയുടെ ഇലക്‌ട്രിക് എസ്‌യുവിയിൽ ഇല്ലാത്തതായി ഒന്നുമില്ല

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയെ ഉയരങ്ങളിലെത്തിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki). ഇവി എവിടെയെന്ന് ചോദിച്ചവർക്കുള്ള ഉത്തരവുമായി 2025 ഓട്ടോ എക്സ്പോയിൽ എത്തിയ കമ്പനി അധികം വൈകാതെ ഇ-വിറ്റാര (eVitara) ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യക്കായി സമർപ്പിക്കും. ഇനി വില കൂടി അറിയാൻ ബാക്കി നിൽക്കുമ്പോൾ വണ്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹൈപ്പ് ഉയർത്തുകയാണ് മാരുതി. മാർച്ചിൽ പുറത്തിറങ്ങാനിരിക്കെ ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ...

മഹീന്ദ്ര കുടുംബത്തിലെ പുത്തൻ ഇവിയോ ഓഫ്റോഡറോ മികച്ചത്

മഹീന്ദ്ര കുടുംബത്തിൽ ഇപ്പോൾ ഇവികളുടെ മേധാവിത്വം ആണ് കാണുന്നതെങ്കിലും ഐസിഇ എഞ്ചിൻ മോഡലുകൾക്ക് ഇപ്പോഴും ഡിമാൻ്റ് കുറഞ്ഞിട്ടില്ല. ഥാർ റോക്സ് പെട്രോൾ, ഡീസൽ വേരിയൻ്റുകളിലുളള ഒരു ഓഫ്-റോഡിംഗ് എസ്‌യുവിയാണ്. BE 6 ഒരു പുതിയ കാലത്തെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയാണ്. അത് കൊണ്ട് തന്നെ ഈ രണ്ട് വാഹനങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്നാൽ രണ്ട് വാഹനങ്ങളും ഫീച്ചറുകൾ നിരവധി നൽകുന്നുണ്ട്. ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക.

1.50 കോടിയുടെ ലക്ഷ്വറി കാര്‍ വാങ്ങിയ സുന്ദരി

സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയില്‍ പ്രീമിയം എംപിവികള്‍ക്ക് (Premium MPV) ഇപ്പോള്‍ പ്രചാരമേറുകയാണ്. ടൊയോട്ടയും അതിന്റെ ആഡംബര ബ്രാന്‍ഡായ ലെക്സസിന്റെയും ആഡംബര എംപിവികള്‍ സെലിബ്രിറ്റികള്‍ മത്സരിച്ച് വാങ്ങുകയാണ്. ടൊയോട്ട പുറത്തിറക്കുന്ന ആഡംബര എംപിവിയായ വെല്‍ഫെയര്‍ ഉടമകളായ ഒത്തിരി സെലിബ്രിറ്റികള്‍ ഉണ്ട്. മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഫഹദ് ഫാസില്‍, ആലിയ ഭട്ട്, അനില്‍ കപൂര്‍, ജാന്‍വി കപൂര്‍ തുടങ്ങിയവരാണ് ടൊയോട്ട ഓണേഴ്സ് ക്ലബിലുള്ള പ്രമുഖ സിനിമാ താരങ്ങള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, സിനിമാ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എന്നീ രാഷ്ട്രീയക്കാരും ടൊയോട്ട വെല്‍ഫെയര്‍ വാങ്ങിയിട്ടുണ്ട്.

കൊച്ചിയിൽ അപകടത്തിൽ പെട്ടത് ജ്വല്ലറി മുതലാളിയുടെ സൂപ്പർകാർ

കോടികൾ വരുന്ന ഫെറാറി സൂപ്പർകാർ ഇന്നലെ കൊച്ചിയിൽ അപകടത്തിൽ പെട്ട വാർത്തകളും വീഡിയോകളുമെല്ലാം പലരും കണ്ടുകാണുമല്ലോ. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ മിഡ് എഞ്ചിൻ 488 GTB മിഡ് എഞ്ചിൻ മോഡലാണ് കളമശേരി മെഡിക്കൽ കോളജ് റോഡിൽ അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആർക്കും പരുക്കുകളില്ലെങ്കിലും കാറിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ ഏറ്റവും വലിയ സ്വർണ, വജ്ര റീട്ടെയിലർമാരിൽ ഒന്നാണ് ജോസ്കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫെറാറിയുടെ ഈ വാഹനം.