കുഞ്ഞൻ എസ്‌യുവിയുമായി വിപണി പിടിക്കാൻ സ്കോഡ
ഓട്ടോമൊബൈൽസ്
- 1 year, 8 month, 13 days ago
ഇന്ത്യയിലെ സ്കോഡയുടെ യാത്ര എന്ന പച്ചപരവതാനി വിരിച്ച വഴികളിലൂടെ ആയരുന്നില്ല, ഒരുപാട് ഉയർച്ചകളും താഴ്ചകളും ഇതോടൊപ്പം ഉണ്ടായിരുന്നു, എന്നാൽ ചെക്ക് റിപബ്ലിക്കൻ കമ്പനി ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, യാത്ര വീണ്ടും ഉയർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തി എന്നു വേണം പറയാൻ. കുഷാഖ് എസ്‌യുവിയും സ്ലാവിയ സെഡാനും ഉപയോഗിച്ച്, ഇന്ത്യയിലെ സ്കോഡയുടെ വാർഷിക വിൽപ്പന കണക്കുകൾ 50,000 യൂണിറ്റുകൾ കവിഞ്ഞു. ഇപ്പോൾ, കൈലാക്ക് സബ് -ഫോർ മീറ്റർ എസ്‌യുവി ഉപയോഗിച്ച് ഈ വിൽപ്പന കണക്കുകൾ ഇരട്ടിയാക്കാനാണ് നിർമ്മാതാക്കളുടെം ശ്രമം.