ആനവണ്ടിക്ക് മൈലേജ് കൂട്ടാൻ പദ്ധതി
ഓട്ടോമൊബൈൽസ്
- 1 year, 8 month, 18 days ago
കേരളത്തിലെ കെഎസ്ആർടിസി ബസുകൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പല വാർത്തകളും ട്രോളുകളും ഉയർന്ന് വന്നിരുന്നു. എന്നാൽ കെ ബി ഗണേഷ്കുമാർ ഭരണം ഏറ്റെടുത്തതോടെ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ പുതിയ ഒരു പദ്ധതിയാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. ബസുകളുടെ മൈലേജ് വർധിപ്പിക്കുന്നത് വഴി 77 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്നാണ് മന്ത്രി അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇപ്പോൾ ബസുകൾക്ക് ലഭിക്കുന്നത് ശരാശരി 4.03 കിലോമീറ്ററാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ലഭിക്കുന്ന ഇന്ധനക്ഷമത. ഇത് 4.30 കിലോമീറ്ററാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.