ഡിസയർ എന്നാൽ പപ്പടമല്ല പടച്ചട്ട
ഓട്ടോമൊബൈൽസ്
- 1 year, 9 month, 4 hr, 29 min ago
നാലാം തലമുറ ഡിസയറിന്റെ ഗ്ലോബൽ NCAP 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഇന്ത്യൻ വിപണിയിൽ ഒരു കോളിളക്കം തന്നെയാണ് സൃഷ്ടിച്ചത്. "എടാ കോശി ഇത് നീയാ" എന്ന മട്ടിലാണ് ഈ വാർത്ത കേട്ടയുടൻ പലരും മാരുതി സുസുക്കി നോക്കി പറഞ്ഞത്. എല്ലാവർക്കും പെട്ടെന്ന് ഇത് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല, പപ്പടം എന്ന് വിളിച്ച് കളിയാക്കിയവർക്ക് എല്ലാവർക്കും ഇതൊരു വൻ അടിയായിരുന്നു, രാജ്യത്തെ എല്ലാവരേയും ഇത് അത്ഭുതപ്പെടുത്തി എന്ന് നിസംശയം പറയാം. ഈ മികവുറ്റ നേട്ടം നേടിയെങ്കിലും, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളെ പലരും ഇപ്പോഴും സംശയിക്കുന്നു.