3 കോടിയുടെ കാര്‍ കെട്ടിവലിച്ചത് കാളവണ്ടി!
ഓട്ടോമൊബൈൽസ്
- 1 year, 9 month, 3 days ago
ഇന്ത്യയുടെ പല സംസ്ഥാനങ്ങളും കടല്‍ത്തീരത്തോടടുത്താണ് കിടക്കുന്നത്. ബീച്ചുകളില്‍ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമായിരിക്കും. കടല്‍ക്കാറ്റ് കൊള്ളാനും കടലില്‍ ഇറങ്ങി കുളിക്കുകയും ചെയ്യുന്നവര്‍ ഉണ്ട്. അതുപേവലെ തന്നെ വാഹനപ്രേമികളില്‍ ചിലര്‍ക്കും ബീച്ചുകള്‍ ഇഷ്ടമാണ്. വാഹനങ്ങള്‍ ഇറക്കാന്‍ പറ്റുന്ന നിരവധി ഡ്രൈവ് ഇന്‍ ബീച്ചുകള്‍ ഇന്ത്യയിലുണ്ട്. കേരളത്തില്‍ കണ്ണൂരിലെ മുഴുപ്പിലങ്ങാട് ബീച്ച് അത്തരത്തില്‍ ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രത്യേക ബീച്ചുകളില്‍ അല്ലാത്തവയില്‍ വണ്ടിയിറക്കിയാല്‍ ബുദ്ധിമുട്ടാകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കാറുകള്‍ കടല്‍ത്തീരത്തെ മണലില്‍ കുടുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ മിക്ക ബീച്ചുകളിലും വാഹനം ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു.