കിയയുടെ ആദ്യ ഹൈബ്രിഡ് കാർ ഇന്ത്യയിലേക്ക്
ഓട്ടോമൊബൈൽസ്
- 1 month, 8 days ago
ഇന്ത്യന്‍ പ്രീമിയം എസ്‌യുവി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായി ഒരു പുതിയ പോരാളിയെ കളത്തിലിറക്കാന്‍ പോകുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കിയയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ 'സോറൻ്റോ'യുടെ അനൗദ്യോഗിക ബുക്കിംഗ് ഇന്ത്യയിലെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സോറൻ്റോ കിയയുടെ രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് വാഹനമായിരിക്കും.