വിന്‍ഫാസ്റ്റ് VF7 സ്വന്തമാക്കിയതാരെന്ന് കണ്ടോ?
ഓട്ടോമൊബൈൽസ്
- 1 month, 13 days ago
മലയാളികളുടെ പ്രിയ നടിയും ഫാഷന്‍ ഡിസൈനറും സംരംഭകയുമായ പൂര്‍ണിമ ഇന്ദ്രജിത്ത് പുത്തന്‍ വിന്‍ഫാസ്റ്റ് VF 7 (VinFast VF 7) ഇലക്ട്രിക് എസ്യുവി കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ ഗരാജ് വിപുലീകരിച്ചു. വിയറ്റ്നാമീസ് ഇവി ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റിന്റെ ഈ ക്രോസ്ഓവര്‍ എസ്യുവി കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം ഡെലിവറിയെടുത്തത്. വിന്‍ഫാസ്റ്റിന്റെ കൊച്ചിയിലെ കോസ്റ്റലൈന് വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പൂര്‍ണിമയും പുത്തന്‍ ഇവി ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വിന്‍ഫാസ്റ്റ് VF 7 സീരീസിലെ ഏറ്റവും ഉയര്‍ന്ന സ്കൈ ഇന്‍ഫിനിറ്റി (Sky Infinity) വേരിയന്റ് ആണ് താരം തിരഞ്ഞെടുത്തത്.