രണ്ടാമത്തെ ഥാറും സ്വന്തമാക്കി നടന്‍മാരിലെ 'വണ്ടിപ്രാന്തന്‍'!

ബോളിവുഡിലെ ഏറ്റവും പേരുകേട്ട വണ്ടിപ്രാന്തന്‍മാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. ബൈക്കുകളോടും കാറുകളാടും പ്രത്യേക അഭിനിവേശം കാത്തുസൂക്ഷിക്കുന്ന പാതി മലയാളി കൂടിയായ ജോണിന് തന്റെ ലുക്കിന് യോജിക്കുന്ന എസ്‌യുവികളോട് പ്രത്യേക താല്‍പര്യമുണ്ട്. മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ കസ്റ്റം ബില്‍ഡ് പതിപ്പ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ സ്വന്തമായുള്ള താരം ഒരു വര്‍ഷത്തിലേറെയായി ഥാര്‍ ബ്രാന്‍ഡിനെ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2024-ല്‍ റോക്‌സിന്റെ ലോഞ്ച് ഇവന്റില്‍ പങ്കെടുത്ത താരം പിന്നീട് ഥാര്‍ എസ്‌യുവിയുമായി ബന്ധപ്പെട്ട നിരവധി ക്യാമ്പയിനുകളുടെ ഭാഗമായി. ഈ വര്‍ഷം മാര്‍ച്ചിലാണ് കറുപ്പ് നിറത്തിലുള്ള കസ്റ്റം ഥാര്‍ റോക്‌സ് ജോണിന്റെ കൈയ്യിലെത്തിയത്.
Advertisement