34 km സാധാരണക്കാരുടെ വിശ്വസ്തനും കാലിടറുന്നു!

ഇന്ത്യന്‍ നിരത്തുകളില്‍ പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന മാരുതി സുസുക്കി വാഗണ്‍ ആറിന് 2026 ഫെബ്രുവരി മാസം വില്‍പ്പനയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. റഷ്‌ലേന്‍ (RushLane) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാഗണ്‍ ആറിന്റെ വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 25.12 ശതമാനത്തിന്റെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹാച്ച്ബാക്ക് പ്രേമികള്‍ക്കിടയില്‍ ഈ വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. 2025 ഫെബ്രുവരിയില്‍ ഏകദേശം 19,879 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വില്‍പ്പന 14,885 യൂണിറ്റായി കുറഞ്ഞു.
Advertisement