2025-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്‌ട്രിക് കാർ
ഓട്ടോമൊബൈൽസ്
- 4 month, 13 days ago
ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള മോഡലാണ് എംജിയുടെ വിൻഡ്‌സർ ഇവി (MG Windsor EV). വിമാനത്തിലേത് പോലെ യാത്രാസുഖം തരുന്ന ബാറ്ററി വാഹനം ആളുകൾ നെഞ്ചിലേറ്റിയത് വളരെ വേഗത്തിലായിരുന്നു. ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയെന്ന പദവി അലങ്കരിക്കാനും വിൻഡ്‌സറിന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. ഇപ്പോഴിതാ 2025 കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്‌ട്രിക് കാറായി വിൻഡ്‌സർ ഇവി മാറിയിരിക്കുകയാണ്. എംജി മോട്ടോർസാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.