ഇന്നോവയെ മലര്‍ത്തിയടിച്ച് ടൊയോട്ടയുടെ പുതിയ രാജാവ്!
ഓട്ടോമൊബൈൽസ്
- 1 day ago
ഇന്ത്യന്‍ വാഹന വിപണിയില്‍ ടൊയോട്ടയെന്ന ബ്രാന്‍ഡിന്റെ പര്യായമായി വര്‍ഷങ്ങളോളം വാണ ഇന്നോവയെ (Toyota Innova) വെല്ലുവിളിച്ചുകൊണ്ട് വില്‍പ്പന ചാര്‍ട്ടുകളില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ (Toyota Urban Cruiser Hyryder) മുന്നേറ്റം. 2026 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്ത് വന്നപ്പോള്‍, ടൊയോട്ടയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി ഹൈറൈഡര്‍ മാറി. നാല് മാസത്തിനിടെ രണ്ടാം തവണയാണ് ഹൈറൈഡര്‍ എസ്യുവി ഇന്നോവയെ മറികടന്നത് എന്നതാണ് ശ്രദ്ധേയം. ഓട്ടോപണ്ഡിറ്റ്സ് പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസം 9,359 യൂണിറ്റ് ഹൈറൈഡര്‍ എസ്യുവികളാണ് ജാപ്പനീസ് ബ്രാന്‍ഡ് വിറ്റഴിച്ചത്.