ബൈക്കുകളിലെ പില്യൺ സീറ്റ് ഉയർന്നിരിക്കാൻ കാരണം ഇതാണ്
ഓട്ടോമൊബൈൽസ്
- 9 month, 23 days ago
ജീവിതത്തിൽ ഒരുതവണയെങ്കിലും ബൈക്കിൻ്റെ (Bike) പിന്നിലിരുന്ന് യാത്ര ചെയ്യാത്ത മനുഷ്യരുണ്ടാവില്ല അല്ലേ. മിക്കവർക്കും ഓടിക്കാൻ തന്നെയാവും ഇഷ്‌ടമെങ്കിലും കൂട്ടുകാർക്കൊപ്പമോ അല്ലെങ്കിൽ അച്ഛൻ്റേയോ സഹോദരൻ്റെയോ ഒപ്പമാവം നാം പിന്നിലിരുന്ന് യാത്ര ചെയ്‌തിട്ടുണ്ടാവുക അല്ലേ. ശരിക്കും പറഞ്ഞാൽ മനുഷ്യ ജീവിതത്തിൽ മോട്ടോർസൈക്കിളുകൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഇന്ന് എല്ലാ വീടുകളിലും ഒരു ബൈക്കോ (Motorcycle) സ്‌കൂട്ടറോ (Scooter) ഉണ്ടാവും. എന്നാൽ ഇവയിലെ ചില കാര്യങ്ങൾ ഒരിക്കലും നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. മിക്ക ബൈക്കുകളുടേയും ഡിസൈൻ ഒരുപോലെയായിരിക്കും. പ്രത്യേകിച്ച് പില്യൺ സീറ്റിൻ്റെ കാര്യത്തിൽ.