ടാറ്റയുടെ പ്രതികാരമോ വരാനിരിക്കുന്ന പുത്തൻ സിയറ
ഓട്ടോമൊബൈൽസ്
- 10 month, 1 day ago
ഇന്ത്യൻ കാർ പ്രേമികളുടെ ഹൃദയത്തിൽ ഇന്നുവരെ പ്രത്യേക സ്ഥാനം നേടിയ ഒരു പേരാണ് ടാറ്റ സിയറ എന്നത്. 90-കളിൽ ഇന്ത്യയിലെ എസ്‌യുവിയെ ജനങ്ങളുടെ ഇടയിലേക്ക് തുറന്നുകാട്ടിയ ഈ മോഡൽ, ഇപ്പോൾ വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയാണ്. പഴയ സിയറയുടെ പാരമ്പര്യവും പുത്തൻ ടെക്നോളജിയും കൂടെ ഒത്തുചേരുമ്പോൾ ഈ മാസം നടക്കാൻ പോകുന്ന ലോഞ്ച് ഒരു ചരിത്ര സംഭവം തന്നെയായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇന്ത്യയിലെ ആദ്യ 3 ഡോർ എസ്‌യുവിയായിരുന്നു സിയറ. ബോൾഡ്,മസ്കുലർ ലുക്കും ടർബോ ഡീസൽ പവറും കൂടി ഒരുമിച്ചപ്പോൾ കിട്ടിയത് ടാറ്റ പോലും അന്തിച്ചു പോയ സ്വീകാര്യത.