BE6 -ൽ ബാറ്റ്മാനെ ആവാഹിച്ച് മഹീന്ദ്ര
ഓട്ടോമൊബൈൽസ്
- 9 month, 29 days ago
ബ്ലാക്ക് എഡീഷൻ മോഡലുകൾ പല ബ്രാൻഡുകളും അവതരിപ്പിക്കുന്നുണ്ടെങ്കിലും മഹീന്ദ്രയുടെ ചില മോഡലുകൾ നമ്മളുടെ കണ്ണുത്തളളിക്കും. ഇന്ത്യൻ ടെസ‌്ലകൾ എന്ന വിളിപ്പേരിൽ രണ്ട് വേരിയൻ്റുകൾ പുറത്തിറക്കിയതോടെ ഇവി വിപണി മൊത്തത്തിൽ ഒന്ന് കുലുങ്ങി. ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കാൻ മഹീന്ദ്ര തെരഞ്ഞെടുത്ത ദിവസം 70-ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേദിവസം തന്നെ. ഡിസി കോമിക്സിലെ കഥാപാത്രമായ ബാറ്റ്മാൻ ആരാധകർക്ക് വേണ്ടി തങ്ങളുടെ BE6 വാഹനത്തിൻ്റെ ബാറ്റ് മാൻ എഡീഷൻ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. മഹീന്ദ്ര ബിഇ 6 ഇലക്ട്രിക് എസ്‌യുവിയുടെ ഈ ലിമിറ്റഡ് എഡീഷൻ പതിപ്പ് വെറും 300 യൂണിറ്റുകളിൽ മാത്രമേ ലഭ്യമാകു എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.