വില കുറഞ്ഞിട്ടും പോയമാസം എർട്ടിഗയുടെ കച്ചോടം നഷ്‌ടത്തിൽ
ഓട്ടോമൊബൈൽസ്
- 11 month, 5 days ago
പലമാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറാറുള്ള മോഡലാണ് മാരുതി സുസുക്കി എർട്ടിഗ. ടാക്‌സി ആവശ്യങ്ങൾക്കും പ്രൈവറ്റായും ധാരാളം ആളുകളാണ് ഈ മിടുക്കനെ സ്വന്തമാക്കാനായി ഓരോ മാസവും എത്താറുള്ളത്. സെവൻ സീറ്റർ വാഹനങ്ങൾ വാങ്ങാനിരിക്കുന്നവരിൽ പലരും മനസിൽ കണ്ടിരിക്കുന്നൊരു മോഡലായിരിക്കും എർട്ടിഗ. താരതമ്യേന കുറഞ്ഞ വിലയും ഇന്റീരിയറിലെ സൌകര്യങ്ങളും 7 പേർക്ക് പോവാനാവുന്ന പ്രായോഗികതയുമാണ് ഈ എംപിവിയെ വേറിട്ട് നിർത്തുന്ന കാര്യങ്ങൾ. അടുത്തിടെ പുതിയ ജിഎസ്‌ടി നടപ്പിലാക്കിയതോടെ എർട്ടിഗയുടെ വിലയും കാര്യമായ രീതിയിൽ കുറഞ്ഞത് വിൽപ്പനയിൽ മൈലേജാവുമെന്നാണ് പലരും കരുതിയിരുന്നത്.