1.23 കോടിയുടെ എസ്‌യുവി സ്വന്തമാക്കി ചെമ്പനും ഭാര്യയും
ഓട്ടോമൊബൈൽസ്
- 11 month, 10 days ago
മോളിവുഡിലെ താരങ്ങളെല്ലാം സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് കാറുകളേയാണ്. എണ്ണംപറഞ്ഞ വണ്ടിഭ്രാന്തൻമാരുള്ള ഇൻഡട്രി കൂടിയാണ് മലയാളം. മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് അങ്ങനെ മുൻനിര താരങ്ങളുടെ ഒരു നിര തന്നെ വാഹനപ്രേമികളാണ്. ഇവരോടൊപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന വണ്ടിഭ്രാന്തൻമാരാണ് ജോജു ജോർജും ചെമ്പൻ വിനോദും. മറിയം പൊറിഞ്ചു ജോസിലെ കോമ്പിനേഷൻ സീനുകളിലെ മാസ് പോലെ ഇവരുടെ ഗരാജുകളും ആഡംബര കാറുകളാൽ മരണമാസാണ്. ഇപ്പോഴിതാ ചെമ്പന്റെ വീട്ടിലേക്ക് പുത്തനൊരു എസ്‌യുവി കൂടി വന്നെത്തിയിരിക്കുകയാണ്.