മഹീന്ദ്ര BE 6 ബാറ്റ്മാന് എഡിഷന് ബുക്കിംഗ് തുടങ്ങി
ഓട്ടോമൊബൈൽസ്
- 1 year, 24 days ago
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ടുമായി സഹകരിച്ച് മഹീന്ദ്ര BE 6 ബാറ്റ്മാന് എഡിഷന് ഇവി വിപണിയില്‍ എത്തിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ വരുന്ന ഇവിക്ക് 27.79 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വിലയിട്ടത്. തുടക്കത്തില്‍, ഇവിയുടെ 300 യൂണിറ്റുകള്‍ മാത്രം വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ആയിരുന്ന പ്ലാന്‍. എന്നാല്‍ കാറിനുള്ള വമ്പന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് ഉത്പാദനം 999 യൂണിറ്റാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനിലും ഇവിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്കി ഇവി പ്രീ-ബുക്ക് ചെയ്യാം.