8 സീറ്റർ എംപിവിക്ക് 1.40 ലക്ഷം വിലക്കുറച്ചു
ഓട്ടോമൊബൈൽസ്
- 1 year, 5 month, 9 days ago
ഏവരും സ്വന്തമാക്കാൻ കൊതിക്കുന്ന കാറുകളിൽ ഒന്നാണ് ടൊയോട്ട ഇന്നോവയുടെ മൂന്നാംതലമുറ ആവർത്തനമായ ഹൈക്രോസ്. ഹൈബ്രിഡ് പെട്രോൾ എഞ്ചിനുമായി വരുന്ന അഡാറ് എംപിവി യാത്രാസുഖത്തിന്റെ കാര്യത്തിലായാലും വിശ്വാസത്തിന്റെ കാര്യത്തിലായാലും പുലിയാണ്. പോരാത്തതിന് ഒന്താന്തരം മൈലേജും കുറഞ്ഞ മെയിന്റനെൻസും കൂടിയാവുമ്പോൾ സംഗതി കളറായി. ഇനി വലിപ്പത്തിന്റെ കാര്യമെടുത്താലും അന്യായ വലിപ്പമുള്ള ഹൈക്രോസിൽ 8 പേർക്ക് സുഖമായി യാത്ര ചെയ്യാനാവും. ഒരു ട്രാവലറിന്റെ വലിപ്പമുള്ള ഫാമിലി കാർ എന്ന് വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല. പക്ഷേ ബുക്ക് ചെയ്‌ത് ഡെലിവറി കിട്ടാൻ അൽപം സമയമെടുക്കുമെന്ന് മാത്രം.