ഫോറിന് കാര്‍ വേണ്ടവരെ മാടിവിളിച്ച് സിട്രണ്‍
ഓട്ടോമൊബൈൽസ്
- 1 year, 6 month, 5 days ago
ഇന്ത്യന്‍ കാറുകള്‍ ഒന്നും വേണ്ട പുതിയ ഒരു ഫോറിന് കാര്‍ വാങ്ങാം എന്ന് പദ്ധതിയിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയ സാന്നിധ്യമായ ഫ്രഞ്ച് ബ്രാന്‍ഡ് ആണ് സിട്രണ്‍. കമ്പനി നിലവില്‍ അഞ്ച് കാറുകള്‍ പുറത്തിറക്കുന്നുണ്ട്. ഇതില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കമ്പനി 2025 മാര്‍ച്ചില്‍ ബമ്പര്‍ കിഴിവ് ഓഫര്‍ ചെയ്യുന്നുവെന്നാണ് വിവരം എച്ച്ടി ഓട്ടോയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ സിട്രണ്‍ കാര്‍ വാങ്ങുന്നവര്‍ക്ക് 1.75 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങള്‍ നേടാനാണ് അവസരം. ആനുകൂല്യങ്ങള്‍ 2025 മാര്‍ച്ച് 31 വരെ മാത്രമേ ലഭ്യമാകൂ.