കാറുകളിലെ ജനകീയ ഫീച്ചർ ഇനി 390 ഡ്യൂക്കിലും കിട്ടും!
ഓട്ടോമൊബൈൽസ്
- 1 year, 6 month, 9 days ago
കെടിഎം ഡ്യൂക്ക് എന്ന് കേൾക്കുമ്പോഴേ യൂത്തൻമാരുടെ കണ്ണ് മഞ്ഞളിക്കുമെങ്കിലും വീട്ടിലിരിക്കുന്ന അച്ഛന്റേയും അമ്മയുടേയും നെഞ്ചിൽ തീയായിരിക്കും. റോഡുകളിൽ പണ്ടത്തെ അത്ര പ്രശ്‌നങ്ങൾ ഡ്യൂക്ക് റൈഡർമാർ സൃഷ്‌ടിക്കുന്നില്ലെന്നതും കെടിഎമ്മിന്റെ ഇമേജ് വർധിക്കാൻ കാരണമായിട്ടുണ്ട്. ഇത്രയും പവറുള്ള ബൈക്കുകൾ കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ യുവാക്കൾ പരിചിതരല്ലാത്തതായിരുന്നു അപകടങ്ങളുടെ പ്രധാന കാരണം. എന്തായാലും പുതുതലമുറ മോഡലുകളിലൂടെ തരക്കേടില്ലാത്ത വിൽപ്പനയുമായി ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ തകർക്കുകയാണ്. അടുത്തിടെ പുത്തൻ 250 അഡ്വഞ്ചർ, 390 അഡ്വഞ്ചർ മോഡലുകൾ പുറത്തിറക്കി കെടിഎം പുതുവർഷം കളറാക്കിയിരുന്നു.