ആദ്യ ദിനം 30179 ബുക്കിംഗ് നേടി മഹീന്ദ്ര ഇവികൾ
ഓട്ടോമൊബൈൽസ്
- 1 year, 7 month, 6 days ago
മഹീന്ദ്ര ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രാജ്യത്ത് വില്‍പ്പനക്കെത്തിച്ച രണ്ട് ഇലക്ട്രിക് കാര്‍ മോഡലുകളാണ് XEV 9e, BE 6 എന്നിവ. ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ബോണ്‍ ഇലക്ട്രിക് കാറുകളാണ് ഇത്. അതായത് ഐസിഇ കാറുകള്‍ വൈദ്യുതീകരിക്കുന്നതിന് പകരം ഇവ പിറന്നതേ ഇലക്ട്രിക് കാറുകളായിട്ടാണ്. അതുകൊണ്ട് തന്നെ ഈ കാറുകളില്‍ വലിയ പ്രതീക്ഷകളാണ് കമ്പനിക്കുള്ളത്. വില പ്രഖ്യാപനത്തിന് ശേഷം ഇന്നലെ വാലന്‍ൈറന്‍സ് ദിനത്തില്‍ മഹീന്ദ്ര ഇരു എസ്‌യുവികളുടെയും ബുക്കിംഗ് ആരംഭിച്ചിരുന്നു. കമ്പനിയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന സ്വീകരണമാണ് ഇന്ത്യക്കാര്‍ നല്‍കിയത്.