മൈജി എംഡി മകന് ഡിഫെൻഡർ സമ്മാനിച്ചു
ഓട്ടോമൊബൈൽസ്
- 1 year, 9 month, 12 days ago
കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയാണ് മൈജി ഡിജിറ്റല്‍ സിഎംഡിയായ എകെ ഷാജി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗൃഹോപകരണ ശൃംഖലയായ മൈജിയുടെ അമരക്കാരനായ ഷാജിയുടെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്താണ് ഷാജി 'മൈജി ഹദീഖ' എന്ന് പേരിട്ടിരിക്കുന്ന ഭവനം പണികഴിപ്പിച്ചിരിക്കുന്നത്. മൈജി ഉടമയുടെ ഗൃഹപ്രവേശന ചടങ്ങ് നാടിന് തന്നെ ഉത്സവമായിരുന്നു. ഒന്നിലേറെ ദിവസങ്ങളായി നീണ്ടു നിന്ന ചടങ്ങില്‍ കല, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. കോടികള്‍ മുടക്കി പണിത വീട്ടിലേക്ക് താമസം മാറുന്നതിന്റെ കൂടെ തന്നെ ഷാജി തന്റെ ഗരാജും വലുതാക്കിയിരുന്നു.