ഈ ബൈക്കിന്റെ വിൽപ്പന എന്നന്നേക്കുമായി നിർത്തിയതായി ബജാജ്
ഓട്ടോമൊബൈൽസ്
- 1 year, 10 month, 13 days ago
ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളിൽ പൾസറുകൾ തീർത്ത ഓളം സമാനതകളില്ലാത്തതായിരുന്നുവെന്ന് വേണം പറയാൻ. 150 സിസി മുതൽ 220 സിസി വരെയുള്ള വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ബൈക്കുകളായിരുന്നു ഇവ. പക്ഷേ കാലത്തിനൊത്ത് കോലവും ഭാവവും മാറാതിരുന്നതോടെ പൾസർ ശ്രേണിയുടെ പ്രതാപം പതിയെ ഇല്ലാണ്ടായി. പക്ഷേ ന്യൂ ജനറേഷനെ കൈയിലെടുക്കാൻ പണികഴിപ്പിച്ച NS200 പോലുള്ള മോഡലുകൾ അപ്പോഴും ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞുകൊണ്ടിരുന്നത്. ഇതിലൊന്നും തൃപ്തിയടയാതിരുന്ന ബജാജ് പിന്നീട് 2021-ൽ 250 സിസി എഞ്ചിനുമായി രണ്ട് പൾസർ ബൈക്കുകളെ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി.