കാവ്യയും ദിലീപും ആഘോഷത്തിലാണ്! കുഞ്ഞതിഥിയുടെ സന്തോഷത്തിനൊപ്പം പിറന്നാളും!

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാവ്യ മാധവന്‍. മലയാളത്തനിമ നിറഞ്ഞ ശാലീന സുന്ദരിയായി തിളങ്ങി നില്‍ക്കുന്നതിനിടയിലും മോഡേണ്‍ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു. അഭിനയ ജീവിതത്തില്‍ ഇന്നും സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്ന ഒട്ടേറെ സിനിമകളുമുണ്ട്. ഏറ്റെടുത്ത കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം അവതരിപ്പിക്കാറുള്ളത്.

ഭിന്ന ശേഷിക്കാരനോട് 'കാല് തല്ലിയൊടിക്കു'മെന്ന് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ

ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതായിരുന്നു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാള്‍ എഴുന്നേറ്റു നടന്നത് സുപ്രിയോയെ ചൊടിപ്പിച്ചു. ഇനി അയാള്‍ അനങ്ങിയാല്‍ കാലു തല്ലിയൊടിച്ച് ഊന്നുവടി നല്‍കാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിര്‍ദേശിച്ചു. പിന്നണി ഗായകനായ സുപ്രിയോ മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയാണ്.

ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

സെന്‍സെക്‌സ് 78 പോയന്റ് നേട്ടത്തില്‍ 37368ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 11303ലും എത്തി. സിപ്ല, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളുടെ വിപണനം നേട്ടത്തിലാണ് പുരോഗമിക്കുന്നത്. പവര്‍ ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

ഇന്ത്യയില്‍ രണ്ടു മിനിറ്റിൽ മൂന്ന്​ കുഞ്ഞുങ്ങൾ മരിക്കുന്നു

കു​ടി​വെ​ള്ളം, ശു​ചി​ത്വം, പോ​ഷ​കാ​ഹാ​രം, ആ​രോ​ഗ്യ​സേ​വ​നം എ​ന്നി​വ​യു​ടെ അ​ഭാ​വ​മാ​ണ് മരണകാരണമെന്നും ‌ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട് ചൂണ്ടിക്കാട്ടുന്നു. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ മ​രി​ക്കു​ന്ന​ത്​ ഇ​ന്ത്യ​യി​ലാ​ണ്. ഇ​ന്ത്യ​യി​ൽ ഒ​രു വ​ർ​ഷ​ത്തെ ജ​ന​ന നി​ര​ക്ക്​ ര​ണ്ട​ര കോ​ടി​യാ​ണെ​ന്ന​തും ക​ണ​ക്കി​ലെ​ടു​​ക്കേ​ണ്ടതുണ്ട്.
Advertisement

യു.എസ്.-ചൈന വ്യാപാരയുദ്ധത്തില്‍ ലോകം ആശങ്കയില്‍

14 ലക്ഷം കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾക്കാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവയേർപ്പെടുത്തിയിരിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലേക്ക് വ്യാപാരയുദ്ധം എത്തിയിരിക്കുകയാണ്. ചൈനയിൽ നിന്ന് യു.എസ്. ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരി, തുണിത്തരങ്ങൾ, ഹാൻഡ്ബാഗ് എന്നിവയുൾപ്പെടെ ആറായിരത്തോളം ഉത്പന്നങ്ങൾ ഇവയില്‍ പെടും.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ഇടനിലക്കാരനെ ഇന്ത്യക്ക് കൈമാറും

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യൻ മൈക്കല്‍ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ അറസ്റ്റിലായിരുന്നു. വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് മൈക്കല്‍ നേരിടുന്നത്.മൈക്കലിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ദുബായ് കോടതിയാണ് ഉത്തരവിട്ടത്.

ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി കേന്ദ്രമന്ത്രി ഗഡ്കരി

ഇന്ധനവില വളരെക്കൂടുതലാണ്. ജനങ്ങള്‍ തീര്‍ച്ചയായും വലിയ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതിനിരക്ക് കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ലെന്നും ധനമന്ത്രിയാണെന്നുമാണ് ഗഡ്കരി മറുപടി നല്‍കിയത്.

ബിഷപ്പിന്‍റെ അറസ്​റ്റ്:​ നിയമ തടസമില്ലെന്ന്​ അന്വേഷണ സംഘത്തലവൻ

ഫ്രാ​ങ്കോ മുളക്കലിനെ അറസ്​റ്റ്​ ചെയ്യുന്നതിന്​ നിയമ തടസങ്ങളില്ലെന്ന്​ ബിഷപ്പിനെതിരായ പീഡനക്കേസ്​ അന്വേഷിക്കുന്ന സംഘത്തി​​ന്‍റെ തലവൻ ​വൈക്കം ഡി.വൈ.എസ്​.പി കെ. സുഭാഷ് വ്യക്തമാക്കി. ജലന്ധറിൽ വെച്ച്​ ബിഷപ്പിനെ ചോദ്യം ചെയ്​തതും കെ. സുഭാഷ്​ തന്നെയാണ്. ചോദ്യം ചെയ്യലിന്​ മുമ്പായി ​ഐ.ജി വിജയ്​ സാഖറെയെ കാണമെന്നും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി പുറപ്പെടുന്നതിന്​ മുമ്പ് അറിയിച്ചു.

ബിഷപ്പിനെ തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യും

ക്രൈംബ്രാഞ്ച് ഓഫീസിനോടനുബന്ധിച്ചുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രമാണ് കൊച്ചി തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യാനായി സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലേക്ക് മാറ്റിയിരിക്കുന്നത്. രാവിലെ 10നുമുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബിഷപ്പിന് നോട്ടീസ് കൊടുത്തിട്ടുളളത്.

ഇന്നത്തെ നിങ്ങളുടെ രാശി ഫലം അറിയൂ

ജനിച്ച രാശി പ്രകാരം ഗ്രഹ സ്വാധീനങ്ങള്‍ക്കു വിധേയരാണ് നാമെന്നു വേണമെങ്കില്‍ പറയാം. രാശി നല്ല രീതിയിലും മോശം രീതിയിലുമെല്ലാം നമ്മെ സ്വാധീനിയ്ക്കുന്നതിന്റെ കാരണവും ഇതാണ്.രാശിപ്രകാരം ഇന്നത്തെ ദിവസം, അതായത് സെപ്റ്റംബര്‍ 19 ബുധനാഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്നറിയൂ, ഇത് ഭാഗ്യമോ നിര്‍ഭാഗ്യമോ കൊണ്ടു വരിക എന്നറിയൂ,

ഏഷ്യാ കപ്പ്: ഹാവൂ... രക്ഷപ്പെട്ടു!! ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി

നിലവിലെ ജേതാക്കളായ ഇന്ത്യ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനോട് ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ 26 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 285 റണ്‍സാണ് നേടിയത്. മറുപടിയില്‍ 259 റണ്‍സെടുക്കാനേ ഹോങ്കോങിനായുള്ളൂ.

"പവനായി 99.99" ക്യാപ്റ്റന്‍ രാജുവിന്‍റെ തിരശ്ശീല കാണാതെ പോയ സ്വപ്നം

1987ല്‍ ​നാ​ടോ​ടി​ക്കാ​റ്റ് എ​ന്ന ചി​ത്ര​ത്തി​ൽ പ​വ​നാ​യി എ​ന്ന പ്ര​ഫ​ഷ​ന​ൽ കി​ല്ല​ർ ക​ഥാ​പാത്രം ആരാധകര്‍ക്ക് ചിരുമരുന്നാണ് ഒരുക്കിയത്. ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്രീ​ക​രി​ച്ച്​ ഒ​രു സി​നി​മ ചെ​യ്യു​ക എ​ന്ന​ത്​ ക്യാ​പ്​​റ്റ​ൻ രാജുവിന്‍റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. 2012ൽ ‘​മി​സ്​​റ്റ​ര്‍ പ​വ​നാ​യി 99.99' എ​ന്ന പേ​രി​ൽ ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും റി​ലീ​സ് ചെയ്യാന്‍ സാധിച്ചില്ല.

ഡാര്‍ക് മോഡ് ഉള്‍പ്പെടെ പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്; ആന്‍ഡ്രോയ്

ആന്‍ഡ്രോയ്ഡ്-iOS പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് തയ്യാറെടുക്കുന്നു. ആന്‍ഡ്രോയ്ഡിലും സൈ്വപിലൂടെ മറുപടി നല്‍കാന്‍ അവസരം നല്‍കുന്നതാണ് ആദ്യത്തെ മാറ്റം. ഇപ്പോള്‍ iOS-ല്‍ ഈ സൗകര്യം ലഭ്യമാണ്. ഡാര്‍ക് മോഡാണ് മറ്റൊരു പുതിയ ഫീച്ചര്‍.

'ഒരു കുപ്രസിദ്ധ പയ്യൻ' നംവംബർ 9ന് പ്രദര്‍ശനത്തിന്

ടൊവീനോ തോമസ് നായകനാകുന്ന മധുപാൽ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യൻ' നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ് കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയവരുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായിരിക്കും. ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡൻറിൻറെ ബിരുദം വ്യാജം

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡൻറും എബിവിപി നേതാവുമായ അങ്കിത് ബസോയ സർവകലാശാലയിൽ പ്രവേശനത്തിനായി സമർപ്പിച്ച ബിരുദ രേഖകള്‍ വ്യാജമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ എന്‍എസ് യുഐ അങ്കിത് ബസോയയുടെ മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.  

താരസംഘടനയായ എ.എം.എം.എയ്ക്ക് നടിമാർ വീണ്ടും കത്തയച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. എ.എം.എം.എ അംഗങ്ങള്‍ എന്ന നിലയില്‍ നടിമാർ ചില നിർദേശങ്ങളും വെച്ചിട്ടുണ്ടായിരുന്നു. ഇതിന് ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 
Advertisement

റാഫേൽ കരാറിൽ നിന്നും എച്ച്എഎൽ ഒഴിവാക്കപ്പെട്ടത് യുപിഎ കാലത്തെന്ന് നിർമല സീതാരാമൻ

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡിനെ റാഫേൽ ഇടപാടിൽ നിന്ന് ഒഴിവാക്കിയത് യുപിഎ ഗവൺമെൻറെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റാഫേല്‍ കരാര്‍ യു.പി.എ കാലത്ത് യാഥാര്‍ഥ്യമായിന്നെന്നും എച്ച്.എ.എല്ലും ദസൗള്‍ട്ട് ഏവിയേഷനും തമ്മില്‍ ധാരണയിലെത്താനും കഴിഞ്ഞിരുന്നില്ലെന്നും അപ്പോൾ മറ്റൊരു സർക്കാരിൻറെ കാലത്ത് അതെങ്ങിനെയാണ് സാധ്യമാവുകയെന്നും മന്ത്രി ചോദിച്ചു

റഫാൽ വിമാനത്തിൻറെ എണ്ണം മോദി എന്തിനാണ് കുറച്ചതെന്ന് എ കെ ആൻറണി

126 റഫാൽ യുദ്ധ വിമാനങ്ങൾക്ക് പകരം 36 എണ്ണം വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്നും  എകെ ആൻറണി വ്യക്തമാക്കി. എണ്ണം കുറക്കാന്‍ മോദിയെ അധികാരപ്പെടുത്തിയത് ആരാണെന്നും പ്രതിരോധ ഇടപാടുകളിൽ ഇത്തരത്തിൽ സ്വന്തം നിലയിൽ പ്രധാനമന്ത്രിയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ആൻറണി കുറ്റപ്പെടുത്തി 

‘തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്‍റെ’ കിടിലൻ മോഷൻ പിക്ചറിറങ്ങി

കടൽ പോരാളികളുടെ കഥ പറയുന്ന 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് മോഷൻ പുറത്തുവിട്ടു. മുഖ്യ കഥാപാത്രങ്ങളിലൊന്നായ 'ഖുദാബക്ഷി'നെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന്‍റെ ഫസ്റ്റ് ലുക് പിക്ചറാണ് പുറത്തുവന്നത്.‌ കടൽ പോരാളികളുടെ ലോഹ വസ്ത്രവും തലപ്പാവും ധരിച്ച് ഇടതു കൈയിൽ വാളുമേന്തി പായ് കപ്പലിന്‍റെ ഘടിപ്പിച്ച പീരങ്കിയുടെ പിന്നിൽ നിൽക്കുന്ന കമാണ്ടറുടെ വേഷത്തിലാണ് ബച്ചന്‍.

മുൻ വിജിലൻസ് ഡയറക്ടർമാർക്കെതിരെ അന്വേഷണം വേണമെന്ന് ജേക്കബ് തോമസ്

ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് അനുകൂലമായ വിജിലൻസ് റിപോർട്ട് കോടതി തള്ളിയതിനെ തുടർന്നാണ് മുൻ വിജിസൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിൻറെ പ്രസ്താവന. കുറ്റം നടന്നതായി അന്വേഷണത്തിൽ ബോധ്യമായിരുന്നെന്നും തെളിവ് കിട്ടിയിരുന്നതായും എന്നാൽ മൂന്ന് ഘട്ടങ്ങളിലായി കേസ് അട്ടിമറിക്കപ്പെടുകയായിരുന്നെന്നും ജേക്കബ് തോമസ് വ്യക്തമാക്കി

സാമി 2 വിലെ ഗാനമെത്തി

ചിയാന്‍ വിക്രം ചിത്രം സാമി2വിലെ പുതു മെട്രോ റയില്‍ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഈ ഗാനം എഴുതിയതും ഈണമിട്ടതും ദേവിശ്രീ പ്രസാദാണ്. വിക്രമും കീർത്തിയും തകർപ്പൻ ഡാൻസുമായി എത്തുന്ന ഗാനം റിലീസ് ചെയ്ത് കുറച്ച് സമയത്തിനുള്ളിൽ തന്നെ ട്രെൻഡിങിൽ ഇടം നേടിയിരിക്കുകയാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഇതിൻറെയും സംവിധായകൻ

രാഷ്ട്രീയം പേടിയാണെന്ന് ആമിർഖാൻ

താന്‍ ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിനിമയാണ് തൻറെ മേഖലയെന്നും ഒരു പരിപാടിയിലാണ് ആമിർഖാൻ വ്യക്തമാക്കിയത്. രാഷ്ട്രീയത്തോടു താത്പര്യമില്ലെന്നു മാത്രമല്ല ആ ആശയത്തോടു തന്നെ തനിക്ക് പേടിയാണെന്നും രാഷ്ട്രീയത്തിൽ നിന്നും പരാമാവധി ഒഴിഞ്ഞു നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആമിർഖാൻ വ്യക്തമാക്കി. ആളുകളെ എൻറർടെയ്ൻ ചെയ്യാനാണ് തനിക്കിഷ്ടമെന്നും ആമിർഖാൻ വ്യക്തമാക്കി 

മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെ പിടികൂടി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബാബുയ ഘോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മമതാ ബാനര്‍ജിയുടെ ചിത്രവും ഒഡീഷ മുഖ്യമന്ത്രി പട്നയിക്കിൻറെ ചിത്രവും ചേർത്ത് വെച്ചാണ് ഇയാൾ മോർഫ് ചെയ്തത്. വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ അതിൻറെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും ഇയാൾ പോസ്റ്റിൽ പറഞ്ഞിരുന്നു

ഇന്ത്യക്കാർ ലജ്ജകൊണ്ട് തലകുനിക്കണമെന്ന് രാഹുൽ ഗാന്ധി

ഹരിയാനയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയത്. ഇന്ത്യയുടെ ഒരു മകള്‍ കൂടി കൂട്ടബലാത്സംഗത്തിനിരയായിരിക്കുകയാണെന്നും ഇന്ത്യക്കാര്‍ ലജ്ജ കൊണ്ട് തലകുനിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി,ഇനിയും നിങ്ങളുടെ മൌനം അനുവദിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി 

കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 7,8,9 തിയതികളിലായാണ് നടത്തുക.ആലപ്പുഴയിൽ വെച്ചാണ് കലോത്സവം നടത്തുക. രചന മത്സരങ്ങൾ ജില്ലാതലത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ചെ​ല​വ്​ ചു​രു​ക്കുന്നതിൻറെ ഭാഗമായി ക​ലോ​ത്സ​വ​ത്തി​നും ശാ​സ്​​ത്രോ​ത്സ​വ​ത്തിനും ഉ​ദ്​​ഘാ​ട​ന, സ​മാ​പ​ന​സ​മ്മേ​ള​ന​ങ്ങളും ഒഴിവാക്കിയിട്ടുണ്ട്.