ഡസ്റ്ററിൽ നിന്നും റേഞ്ച് റോവറിലേക്ക് മാറി 'നാഷണൽ ക്രഷ്'

ഏറെക്കാലം കൂടി ബോളിവുഡിന് ഒരു സൂപ്പർഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു രൺബീർ കപൂറിന്റെ ആനിമൽ. ബോക്‌സ്ഓഫീസിൽ വലിയ തരംഗമായെങ്കിലും സിനിമയെ കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളും ഉയർന്നിരുന്നു. എന്നാൽ അതിലെ ഒരു കഥാപാത്രം മാത്രം ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സെൻസേഷനായി നാഷണൽ ക്രഷായ ത്രിപ്തി ദിമ്രിയുടെ കാര്യമാണീ പറയുന്നത്.

ജിംനിയെ വെല്ലാൻ പുത്തൻ 5-ഡോർ ഇവി എസ്‌യുവിയുമായി എംജി

ഇക്കാലത്ത് കച്ചവടം മെച്ചപ്പെടണം എങ്കിൽ മികച്ച ബിൽഡ് ക്വാളിറ്റിയും സർവ്വീസിനുമൊപ്പം കാര്യമായ മോഡൽ നിരയും ആവശ്യമാണ് എന്ന് തിരിച്ചറിവ് പല വാഹന നിർമ്മാതാക്കൾക്കും വന്നു തുടങ്ങിയിട്ടുണ്ട്. പ്രധാന സെഗ്മെന്റുകളിൽ എല്ലാം കുറഞ്ഞത് ഒരു മോഡൽ എങ്കിലും ഉണ്ടെങ്കിലെ രാജ്യത്ത് ക്ലച്ച് പിടിക്കാനാവൂ എന്ന ബോധ്യം ഇപ്പോൾ എല്ലാവർക്കുമുണ്ട്.

പിഴ അടയ്ക്കുന്ന കാശിന് നിങ്ങൾക്ക് ഫുൾ ടാങ്ക് ഡീസൽ അടിക്കാം

അടുത്ത കാലത്താണ് പുതിയ വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റുകള്‍ (HSRP) അധികാരികള്‍ കര്‍ശനമാക്കിയത്. വാഹനത്തിന്റെയും ഉടമയുടേയും സകല വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ നമ്പര്‍ പ്ലേറ്റുകള്‍. 2019-മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ ആയിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. പുതിയ വാഹനങ്ങളില്‍ മാത്രമല്ല പഴയ വാഹനങ്ങളിലും ഹൈസെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.

ഓട്ടോമാറ്റിക്കിന്റെ സുഖവും സൗകര്യവും 10 ലക്ഷത്തിന്!

പോക്കറ്റ് കീറാത്ത വിലയില്‍ ഒരു ഓട്ടോമാറ്റിക് സ്‌പോര്‍ട് യൂടിലിറ്റി വാഹനം തിരയുന്നവരാണോ നിങ്ങള്‍?. എങ്കില്‍ നിങ്ങള്‍ക്കായി ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ വക ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ എസ്‌യുവികളില്‍ ഒന്നായ നെക്സോണ്‍ അഞ്ച് പുതിയ എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) വേരിയന്റുകള്‍ കൂടി ചേര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാക്കിയിരിക്കുകയാണ് ടാറ്റ ഇപ്പോള്‍.
Advertisement

7 സീറ്റർ ആയി വരെ ഉപയോഗിക്കാവുന്ന ഓഫ്-റോഡർ എസ്‌യുവി

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെഗ്മെന്റാണ് ഓഫ്-റോഡ് എസ്‌യുവികളുടേത്. മഹീന്ദ്ര ഥാർ അരങ്ങുവാഴുന്നിടത്ത് പണ്ടേ മഹീന്ദ്രയ്ക്ക് വെല്ലുവിളിയായി നിലകൊള്ളുന്നൊരു മോഡലാണ് ഫോഴ്‌സ് ഗൂർഖ. രണ്ടാംതലമുറ ആവർത്തനത്തിൽ പൊലീസ് സേനയിൽ വരെ കയറിക്കൂടിയ വാഹനം ശരിക്കും മുൻഗാമിയേക്കാൾ മിടുക്കനായാണ് എത്തിയത്. എന്നിരുന്നാലും ആളുകളെല്ലാം ഥാറിന് പിന്നാലെയാണ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ കളികള്‍ അങ്ങ് ജപ്പാനില്‍

കാറായാലും ശരി ബൈക്കായാലും ശരി ഇപ്പോള്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്ത് നല്ല ഡിമാന്‍ഡാണ്. പല കമ്പനികളും അവരുടെ എക്‌സ്‌പോര്‍ട് ഹബ് ആക്കി മാറ്റുന്നതിനായി ഇന്ത്യയെ പരിഗണിച്ച് വരികയാണ്. ഹോണ്ട കാര്‍സ് കഴിഞ്ഞ ദിവസമാണ് മെയിഡ് ഇന്‍ ഇന്ത്യ എലിവേറ്റ് എസ്‌യുവി സ്വന്തം രാജ്യമായ ജപ്പാനില്‍ ലോഞ്ച് ചെയ്തത്.

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ പാലം തകർന്നു

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്നർ കപ്പിലിടിച്ച് തകർന്നു എന്ന വാർത്ത് കേട്ടുകൊണ്ടാണ് ചൊവാഴ്ച്ച വെളുപ്പിനെ 1.30 ന് നഗരം ഞെട്ടിയുണരുന്നത്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കണ്ടെയ്‌നര്‍ കപ്പലാണ് പാലത്തിന്റെ വലിയ തൂണിലേക്ക് ഇടിച്ച് കയറിയത്. കപ്പലിലുളള 22 ജീവനക്കാരും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. എന്നാൽ പാലം തകർന്നു വീണപ്പോൾ ഏഴോളം വാഹനങ്ങൾ വെള്ളത്തിലേക്ക് വീണിരുന്നു.

ഹൈബ്രിഡ് എഞ്ചിനുമായി G-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ്

ആഡംബരത്തിനൊപ്പം ഓഫ്റോഡ് മികവുകളുടെ രാജാവ് കൂടെയാണ് മെർസിഡീസ് ബെൻസ് G -ക്ലാസ് അല്ലെങ്കിൽ G -വാഗൺ എന്ന് നമുക്ക് ഏവർക്കും അറിയാം. ഇപ്പോൾ മെർസിഡീസ് G -ക്ലാസ് ലൈനപ്പിന് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് കൂടെ നൽകിയിരിക്കുകയാണ്. എസ്‌യുവിയുടെ ഈ തലമുറയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ മുഖം മിനുക്കലാണിത്.

ഹ്യുണ്ടായിയുടെ ഇവി ഇതുവരെ വാങ്ങിയത് 2.62 ലക്ഷം പേർ

ഇലക്ട്രിക് വാഹനങ്ങൾ എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ഓടിയെത്തുന്നത് ടാറ്റ മോട്ടോർസ്, അല്ലെങ്കിൽ മഹീന്ദ്ര പോലുള്ള ബ്രാൻഡുകളാവും അല്ലേ. എന്നാൽ ഇന്ത്യയിൽ ആദ്യത്തെ ഇവി അവതരിപ്പിച്ചത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ആണെന്നതാണ് സത്യം. കോന ഇവി കാര്യമായി ക്ലിക്കായില്ലെങ്കിലും ഈ രംഗത്തെ തങ്ങളുടെ വൈധഗ്ദ്യം തെളിക്കാൻ ബ്രാൻഡിനായി എന്നതാണ് സത്യം.

മണ്ണിൽ താഴ്ന്ന ലോറി വലിച്ചു കയറ്റി ലാൻഡ് ക്രൂയിസർ

വാഹനപ്രേമികളുടെ പ്രത്യേകിച്ച് ഓഫ്റോഡ് ഭ്രാന്തൻമാർക്കും ഭ്രാന്തികൾക്കും ഒരു പടി സ്നേഹം കൂടുതലുളള ഐറ്റമാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ. ഏതൊരു പ്രതിസന്ധി നിറഞ്ഞ റോഡിലൂടേയും കയറി പോകാൻ മിടുക്കനാണിവൻ. കേരളത്തിലെ ഓഫ്റോഡ് പ്രേമികൾക്കിടയിലെ രാജാവാണ് ലാൻഡ് ക്രൂയിസർ. കേരളത്തിലെ എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ വച്ച് മണ്ണിൽ താഴ്ന്ന പോയ ഒരു ലോറി വലിച്ചു കയറ്റുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ.

സമയം ലാഭിച്ച് കൂടുതൽ ട്രിപ്പടിക്കാം കാശുണ്ടാക്കാം

രാജ്യത്ത് ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചത് മുതൽ വിജയകരമായിരുന്നു, എന്നാൽ എപ്പോഴും ഇവികൾ നേരിടുന്ന ഒരു പ്രശ്നം മതിയായ ചാർജിങ്ങ് സ്റ്റേഷനുകൾ ഇല്ല എന്നത് തന്നെയാണ്. എന്നാൽ ചാർജ് ചെയ്ത് സമയം കളയാതെ അതിനൊരു പോംവഴി നടപ്പാക്കാനുളള തീരുമാനം കേന്ദ്രം എടുക്കുകയാണ്. വൈദ്യുത ബസുകള്‍ റീച്ചാര്‍ജ് ചെയ്യുന്ന സമയ നഷ്ടം ലാഭിക്കുന്നതിന് സ്റ്റേഷനുകളില്‍നിന്ന് വേഗത്തില്‍ ബാറ്ററി മാറ്റി യാത്ര തുടരാനായാല്‍ സേവനം കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓടുന്ന സ്കൂട്ടറിൽ ഒരു കട്ട റൊമാൻസ്

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാനും, സൈബർ വേൾഡിൽ ലൈക്കുകളും കമന്റുകളും ഷെയറുകളും വാരിക്കൂട്ടനാവുമായി ആളുകൾ പല കാര്യങ്ങളിലും അതിരു കടക്കുന്നു. ഏതുവിധേനയും വൈറലാവുക എന്നത് മാത്രമാണ് പലരുടേയും ലക്ഷ്യം എന്ന് നമുക്ക് തോന്നിപ്പോവും. അത്തരത്തിൽ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിനിടെ നടന്ന ഒരു സംഭവമാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.
Advertisement

ഇന്ത്യയിലെ ഒട്ടും 'സേഫല്ലാത്ത' 5 കാറുകള്‍

എയര്‍ബാഗുകളുടെ എണ്ണമനുസരിച്ച് സേഫ്റ്റി വിലയിരുത്തിയിരുന്ന കാലമെല്ലാം കഴിഞ്ഞുപോയെന്ന് നമുക്ക് അറിയാം. വിവിധ ഏജന്‍സികള്‍ നടത്തി വരുന്ന ക്രാഷ് ടെസ്റ്റുകളുടെ സ്‌കോറുകള്‍ കൂടി ജനങ്ങള്‍ കാര്‍ വാങ്ങുമ്പോള്‍ പരിഗണിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സേഫ്റ്റി കൂട്ടുന്ന തിരക്കിലാണ് പല ബ്രാന്‍ഡുകളും. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍ വരെ കാറുകളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

79,738 രൂപയ്ക്ക് പുതിയ പ്ലെഷർ പ്ലസ് വിപണിയിൽ

ഇന്ത്യയിൽ ഗിയർലെസ് സ്‌കൂട്ടറുകളെ ജനകീയരാക്കിയവരാണ് ഹോണ്ട. ആക്‌ടിവയിലൂടെ വിപ്ലവം തന്നെ തീർത്ത കമ്പനി ഇന്നും അതേമോടിയോയെ വിപണിയിൽ കുതിക്കുകയാണ് ഇപ്പോഴും. ആക്‌ടിവക്ക് എതിരാളിയായി ഹീറോ മോട്ടോകോർപ് (Hero Motocorp) വിപണിയിലെത്തിച്ച വാഹനമായിരുന്നു പ്ലഷർ. 2006-ലാണ് ഹീറോ ഹോണ്ടയുടെ സന്തോഷമായി പ്ലെഷർ (Pleasure) അരങ്ങേറ്റം കുറിച്ചത്.

പോളോ തിരിച്ചു വരും മുന്നേ കളം പിടിക്കാൻ ആൾട്രോസ് റേസർ

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച, ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആൾട്രോസ് റേസർ അവതരിപ്പിക്കാൻ ടാറ്റ മോട്ടോർസ് അവസാനഘട്ട തയ്യാറെടുപ്പിലാണ്. ഈ സ്പോർട്ടി പതിപ്പ് അടുത്ത മാസം വിപണിയിലെത്തും എന്നാണ് റിപ്പോർട്ട്. പെർഫോമെൻസ് പ്രേമികൾക്ക് ആവേശകരമായ ഒരു ചോയിസ് ഇത് വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന ഈ ഹോട്ട് ഹാച്ചിൻ്റെ വിശദാംശങ്ങൾ നമുക്ക് ഒന്നു നോക്കാം.

C3 ഓട്ടോമാറ്റിക്കിന്റെ അവതരണത്തിന് തീയതിയായി

ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം കുറിച്ച വാഹന നിർമാതാക്കളാണ് സിട്രൺ. C5 എയർക്രോസ് എന്ന പ്രീമിയം എസ്‌യുവി മോഡലുമായാണ് ഫ്രഞ്ച് ബ്രാൻഡ് വരവ് അറിയിച്ചതെങ്കിലും ഉയർന്ന വിലയായതിനാൽ പലരും വാങ്ങാൻ മടികാണിച്ചു. എന്നാൽ ഒന്നാമനേക്കാൾ കൂടുതൽ ജനകീയനാവുമെന്ന് പ്രതീക്ഷിച്ച് കമ്പനി വൻ ഹൈപ്പിൽ സാധാരണക്കാർക്കായി പുതിയൊരു വണ്ടിയെ ഇന്ത്യയിൽ തന്നെ പ്രാദേശികമായി പണികഴിപ്പിച്ചു.

12 ലക്ഷത്തിന്റെ മാരുതി 2.45 കോടിയുടെ ജി-വാഗണായ കാഴ്ച

ഏതൊരു വണ്ടിപ്രാന്തന്റെയും സ്വപ്‌നമായിരിക്കും ഒരു ആഡംബര കാര്‍ സ്വന്തമാക്കുകയെന്നത്. ചിലര്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ലക്ഷ്വറി കാര്‍ വാങ്ങി ആഗ്രഹം പൂവണിയിക്കും. എന്നാല്‍ മറ്റ് ചിലര്‍ അല്‍പ്പം കൂടി കടന്ന് ചിന്തിച്ച് കൈയ്യിലുള്ള കാര്‍ ലക്ഷ്വറി കാറുകളെ തോല്‍പ്പിക്കുന്ന വിധത്തില്‍ മോഡിഫൈ ചെയ്യും. സമാനമായ രീതിയില്‍ ഒരു കാർ രൂപമാറ്റം വരുത്തിയ കഥയാണ് നിങ്ങളോട് ഇനി പറയാന്‍ പോകുന്നത്.

ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങൾ അപകടകരമാണോ

ഇപ്പോഴത്തെ കാലത്ത് എല്ലാവരും എളുപ്പത്തിന് വേണ്ടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നത്, എന്നാൽ ചില സന്ദർഭങ്ങളിൽ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങൾ ഓടിക്കുന്നവരാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മാനുവലാണോ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണോ സുരക്ഷിതം എന്നാണ് നമ്മൾ ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുത്.

അടിപൊളി വിലയിൽ കാരെൻസ് ഡീസൽ മാനുവൽ മോഡൽ

ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എംപിവി സെഗ്മെന്റിൽ എർട്ടിഗയുടെ വിൽപ്പന പിടിക്കാനെത്തി വിജയിച്ചവരാണ് കിയ. കാരെൻസ് എന്ന തട്ടുപൊളിപ്പൻ മൾട്ടി പർപ്പസ് വാഹനത്തിലൂടെയാണ് എർട്ടിഗയോട് മത്സരിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തീരുമാനിച്ചത്. എന്തായാലും സംഗതി ക്ലിക്കായതോടെ കിയ ഷോറൂമുകളിൽ വമ്പൻ ആൾത്തിരക്കായി. ഇപ്പോൾ നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന കാറുകളിൽ ഒന്നായി ഇത് മാറിയിട്ടുമുണ്ട്.

സെല്‍റ്റോസ് ഇനി കുറഞ്ഞ വിലയുള്ള രണ്ട് വേരിയന്റില്‍ കൂടി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ തുറുപ്പുഗുലാനാണ് സെല്‍റ്റോസ്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാറ്റുരയ്ക്കുന്ന സെല്‍റ്റോസാണ് കിയ ഇന്ത്യയുടെ വില്‍പ്പനയുടെ സിഹംഭാഗവും സംഭാവന ചെയ്യുന്നത്. 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത സെല്‍റ്റാസിന്റെ 6 ലക്ഷം യൂണിറ്റുകളാണ് കിയ ഇന്ത്യയില്‍ നിര്‍മിച്ചത്. ഇതിന്റെ 70 ശതമാനവും ആഭ്യന്തര വിപണിയില്‍ വിറ്റുപോയി.
Advertisement

ഇ -ലൂണയ്ക്കിട്ട് മുട്ടാൻ ഹീറോ

ഇന്ത്യൻ വാഹന വിപണിയുടെ വളർച്ചയ്ക്കും പരിവർത്തനത്തിനും ഇടയിൽ എങ്ങോ കൊഴിഞ്ഞു പോയതോ അല്ലെങ്കിൽ നിറം മങ്ങിയതോ ആയ ഒരു സെഗ്മെന്റാണ് മോപ്പഡുകൾ. പണ്ട് കൈനറ്റിക് ലൂണ പോലെയുള്ള ഐതിഹാസിക മോഡലുകൾ അരങ്ങു വാണിരുന്ന ഒരു തലമായിരുന്നു ഇത്. പിൽക്കാലത്ത് ടിവിഎസ് XL സീരീസ് മാത്രമായിരുന്നു ഈ സെഗ്മെന്റിന്റെ ഏക അടയാളം എന്ന് വേണം പറയാൻ.

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ ഏതാണെന്ന് അറിയാമോ

റോഡ് ട്രിപ്പ് ഇഷ്ടപ്പെടാത്ത് ആരും തന്നെ കാണില്ല. കാറിലോ ബൈക്കിലോ ഒക്കെ ഒരു ട്രിപ്പ് പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഒരു 47000 കിലോമീറ്ററുളള റോഡ് ട്രിപ്പ് പോകാൻ നിങ്ങൾ റെഡിയാണോ. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത യോഗ്യമായ ഹൈവേ ഏതാണെന്ന് അറിയാമോ. ഏകദേശം 200 ദിവസം നീളുന്ന യാത്ര എവിടെ നിന്ന് ആരംഭിക്കണം എവിടെ അവസാനിക്കും എന്നാൽ നമ്മൾ ഈ ലേഖനത്തിലൂടെ പങ്ക് വയ്ക്കാൻ പോകുന്നത്. കൂടുതലറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കാറുകളുടെ പാസ്പോർട്ടിൽ എത്തിയ 6.80 കോടി രൂപയുടെ സൂപ്പർകാർ

ആഡംബര കാറുകൾക്കും സൂപ്പർകാറുകൾക്കും (Super Cars) ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള രാജ്യമായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. സെലിബ്രിറ്റികളും വലിയ വ്യവസായി പ്രമുഖരുമാണ് ഇത്തരം വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതെങ്കിലും അടുത്തിടെ ഉയർന്നുവന്ന വിഭാഗമാണ് യൂട്യൂബേഴ്‌സ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഇവരിൽ പലരും ഇന്ന് കോടികളുടെ വരുമാനമുള്ളവരാണ്.

ബ്രെസ CNG -യെ വെല്ലുന്ന നെക്സോൺ CNG -യുടെ ഫീച്ചറുകൾ

ലോഞ്ച് ചെയ്ത കാലം മുതൽ ടാറ്റയുടെ സ്റ്റാർ മോഡലുകളിൽ ഒന്നാണ് നെക്സോൺ എന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടാറ്റ നെക്‌സോൺ കാര്യമായ മാറ്റത്തിനും അപ്പ്ഡേറ്റിനും വിധേയമായി, പുതുക്കിയ രൂപഭാവവും നിരവധി പുതിയ ഫീച്ചറുകളും മാത്രമല്ല, ടർബോ പെട്രോൾ എഞ്ചിനൊപ്പം ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ്റെ ഓപ്ഷനും വാഹനത്തിന് ലഭിച്ചു. എന്നിരുന്നാലും, നെക്‌സോണിന് ഒരു CNG പവർട്രെയിനിൻ്റെ രൂപത്തിൽ മറ്റൊരു പ്രധാന അപ്‌ഡേറ്റും കൂടെ ഉടൻ ലഭിക്കും.

BYD നിർമിച്ച ഇവികളുടെ എണ്ണം 70 ലക്ഷം യൂണിറ്റുകള്‍!

ലോകത്ത് ഇപ്പോള്‍ ഇലക്ട്രിക് വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ന്യൂ എനര്‍ജി വെഹിക്കിള്‍ (NEV) വിഭാഗത്തിലെ മുമ്പന്‍മാരാണ് ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്‌ലയെ താഴെ ഇറക്കി ഇവി വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം BYD ഒന്നാം സ്ഥാനക്കാരായിരുന്നു. ഓരോ വര്‍ഷവും വില്‍പ്പന ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന BYD ഇപ്പോള്‍ ഒരു പുതിയ വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.