എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാൻ

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ഐപിഎല്‍ ആവേശത്തിലാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ ചേരിതിരിഞ്ഞ് പോരാടുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ ആരാധകരാണ് ഒട്ടുമിക്ക ഇന്ത്യക്കാരും. ഇന്ത്യന്‍ ടീം കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഏറെ ഇഷ്ടമുള്ള മറ്റൊരു ടീമാണ് ദക്ഷിണാഫ്രിക്ക. ഇപ്പോഴത്തെ ജനറേഷന് ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഇഷ്ട കളിക്കാരന്‍ എബി ഡിവില്ലിയേഴ്‌സ് ആയിരിക്കും.

കെടിഎം വാങ്ങുന്ന പണമുണ്ടേൽ ഈ കിടിലൻ ബൈക്കുകൾ സ്വന്തമാക്കാം

ഇന്ത്യൻ യുവാക്കൾക്കിടയിൽ കെടിഎം ബൈക്കുകൾ വളരെ ജനപ്രിയമാണ്. എന്നാൽ മാതാപിതാക്കൾക്കിടയിൽ വലിയ താൽപ്പര്യമില്ലാത്ത ഒരു മോഡൽ കൂടിയാണ്. ലൈസൻസ് കിട്ടുന്ന ഏതൊരു 18 വയസുകാരനും വേണ്ടത് കെടിഎം ബൈക്കായിരിക്കും. കെടിഎം ഡ്യൂക്ക് സീരീസ് ബൈക്കുകൾ നമ്മുടെ യുവാക്കളുടെ ജീവവായു തന്നെയാണ്. 125, 200, 250, 390 സിസി സെഗ്‌മെൻ്റുകളിലാണ് കെടിഎം തങ്ങളുടെ ഡ്യൂക്ക് ബൈക്ക് ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തുന്നത്

ഇനിയീ ബൈക്ക് വാങ്ങാനാവും സുസുക്കി ഷോറൂമിൽ തിരക്ക്

അഡ്വഞ്ചർ ടൂറർ ബൈക്കുകൾക്ക് പറ്റിയ നാടായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇന്ന് മോട്ടോർസൈക്കിൾ വാങ്ങുന്നവരെല്ലാം അൽപം പ്രീമിയം മോഡൽ തന്നെ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഈ ട്രെൻഡിന് തുടക്കമിട്ടതും വേറെ തലത്തിൽ എത്തിച്ചതും റോയൽ എൻഫീൽഡ് ഹിമാലയനാണെന്ന് തന്നെ പറയാം. ഇന്ന് പുതിയൊരു ടൂവീലർ വാങ്ങണമെങ്കിൽ തന്നെ ബജറ്റ് 1 ലക്ഷത്തിന് മുകളിൽ പോവും.

ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം!

മികച്ച ബ്രാന്‍ഡ് ക്യാമ്പയിനുകള്‍ ഒരു വാഹന നിര്‍മാതാവിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഒരു ഉല്‍പ്പന്നവും അതിന്റെ തനതായ സവിശേഷതകളും ഉപഭോക്താക്കളുടെ മനസ്സിലെത്തിക്കാന്‍ ക്യാമ്പയിനുകള്‍ സഹായിക്കും. മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ എന്നീ മോഡലുകളിലൂടെ ജനപ്രിയമായി മാറിയ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ മേന്‍മകള്‍ ഉയര്‍ത്തിക്കാട്ടി മാരുതി സുസുക്കി ഇന്ത്യ ഇപ്പോള്‍ പുതിയ ബ്രാന്‍ഡ് ക്യാമ്പയിനിന് തുടക്കമിട്ടിരിക്കുകയാണ്.
Advertisement

അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് പൊലീസ്

ഇന്ത്യൻ നിരത്തിലൂടെയുളള ഡ്രൈവിങ്ങ് എല്ലാവർക്കും വലിയ താൽപ്പര്യമുളള കാര്യമല്ല, നമ്മൾ എത്ര മര്യാദയ്ക്ക് ഓടിച്ചാലും എതിരെ വരുന്നവർ വന്ന് ഇടിച്ചാൽ മതിയല്ലോ, അതിനൊപ്പം മദ്യപിച്ച് കൂടിയാണ് വാഹനമോടിക്കുന്നതെങ്കിൽ പറയുകേം വേണ്ട. ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മിക്കപ്പോഴും മദ്യപിച്ച് വാഹനമോടിക്കുന്ന കേസിൽ പെടുന്നുണ്ട്. എന്നാൽ എല്ലാവരും അങ്ങനെ അല്ല എങ്കിൽ പോലും കുറച്ച് പേര് മതിയല്ലോ ബാക്കിയുളളവരുടെ പേര് കളയാൻ.

ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ

ലോകത്ത് തന്നെ മനുഷ്യന്റെ ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് വാഹനങ്ങൾ. അതിപ്പോൾ കാറായാലും ഇരുചക്ര വാഹനങ്ങളായാലും സംഗതി ഒരുപോലെയാണ്. ഏതൊരു സാധാരണക്കാരന്റെ വീട്ടിലും ഒരു സ്‌കൂട്ടർ എങ്കിലും കാണുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സ്‌കൂട്ടറാണെങ്കിൽ അത് ആക്‌ടിവയല്ലേ എന്നുചോദിക്കുന്ന നാടാണ് നമ്മുടേത്.

2024 വേള്‍ഡ് കാര്‍ അവാര്‍ഡ്‌സ്; ഇരട്ട നേട്ടവുമായി കിയ EV9

ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ നടന്ന 2024 വേള്‍ഡ് കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഇരട്ട നേട്ടവുമായി കിയ EV9 മിന്നിത്തിളങ്ങി. 2024 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, 2024 വേള്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഓഫ് ദ ഇയര്‍ എന്നീ രണ്ട് അഭിമാനകരമായ പുരസ്‌കാരം നേടിയാണ് കിയ മോഡല്‍ ഡബിളടിച്ചത്. മൊത്തത്തില്‍ 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്‌സില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആധിപത്യം നേടി.

ഞാൻ അതിനകത്തിരുന്ന് കരയുകയായിരുന്നു, ഇതെല്ലാം കണ്ടോണ്ട്; സിനിമ കണ്ടശേഷം നജീബിന്റെ പ്രതികരണം


മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി

2024 -ൽ മാരുതി സുസുക്കി തങ്ങളുടെ തലപ്പത്ത് കുറച്ച് അഴിച്ചു പണികൾ നടത്തുകയാണ്. 2024 ഏപ്രിൽ 1 മുതൽ പുതിയ മാർക്കറ്റിംഗ് ആൻ്റ് സെയിൽസ് മേധാവിയായി പാർഥോ ബാനർജിയെ നിയമിക്കാനുള്ള ബോർഡിൻ്റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ സർവീസ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന ബാനർജി, ശശാങ്ക് ശ്രീവാസ്തവയിൽ നിന്ന് ചുമതലയേൽക്കും.

സോനെറ്റ് ബേസ് വേരിയന്റിൽ പോലും ഏറ്റവും ഡിമാന്റുള്ള ഈ ഫീച്ചർ

ഇന്ത്യയിലുള്ള എല്ലാ വണ്ടിഭ്രാന്തൻമാരും ഇപ്പോൾ ഒരുമിച്ച് സ്വപ്‌നം കാണുന്ന കാര്യമായിരിക്കും ഒരു എസ്‌യുവി സ്വന്തമാക്കുക എന്നത്. ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് വരെ ഇന്ന് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ കിട്ടുമെന്നതിനാൽ അക്കാര്യം വളരെ സിമ്പിളാണ്. പക്ഷേ കൂടുതൽ പേർക്കും പ്രിയം സബ് കോംപാക്‌ട് എസ്‌യുവികളോടാണ്. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മാരുതി ബ്രെസ പോലുള്ള കിടിലൻ മോഡലുകളാൽ സമ്പന്നമാണ് ഈ വിഭാഗം.

ബെൻസിൻ്റെ ഈ മോഡലിന് എന്താണ് പ്രത്യേകത

മെർസീഡിസ് ബെൻസ് എന്നാൽ എല്ലാവർക്കും താൽപ്പര്യമുളളതും ജനപ്രിയവുമായ ബ്രാൻഡാണ്. പുതിയ C63 AMG-യിൽ നിന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട 2.0-ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ കടമെടുത്ത്, മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ മുൻനിര സ്‌പോർട്‌സ് കൂപ്പെയിലേക്ക് ഇത് മാറ്റി സ്ഥാപിച്ചു. ഇതാണ് മെഴ്‌സിഡസ്-എഎംജി ജിടി 43, എഎംജി ജിടി ലൈനപ്പിലെ ഏറ്റവും ജനപ്രിയ തെരഞ്ഞെടുപ്പായി ഇപ്പോൾ മാറിയിരിക്കുകയാണ്.

കെഎസ്ആര്‍ടിസിയില്‍ ലൗബേര്‍ഡ്‌സിന് വാങ്ങിയ ടിക്കറ്റ് നിരക്ക്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരമൊരുങ്ങിയിരുന്നു. 'ശക്തി' പദ്ധതിക്ക് കീഴില്‍ സൗജന്യ യാത്രാ ആനുകൂല്യം നേടാന്‍ ആധാര്‍ കാര്‍ഡ് കണ്ടക്ടറെ കാണിച്ചാല്‍ മതി. ദിവസവും നൂറുകണക്കിന് സ്ത്രീകളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര സൗകര്യം ഉപയോഗപ്പെടുത്തുന്നത്.
Advertisement

എല്ലാ പണിക്കും ഡിസ്‌കൗണ്ടുമായി ഹ്യുണ്ടായി സർവീസ് ക്യാമ്പ്

സാൻട്രോ എന്ന ടോൾബോയ് ഹാച്ച്ബാക്കിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നവരാണ് ഹ്യുണ്ടായി. ഇന്ന് ക്രെറ്റ, വെന്യു, എക്സ്റ്റർ പോലുള്ള എസ്‌യുവി മോഡലുകളിലൂടെ കുതിച്ചുപായുന്ന ഈ ദക്ഷിണ കൊറിയൻ ബ്രാൻഡ് വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാണ്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ശ്രദ്ധ കൊടുത്തുവെങ്കിലും i10, ഓറ പോലുള്ള സാധാരണക്കാരുടെ വണ്ടികൾക്കും കമ്പനി പ്രാധാന്യം കൊടുക്കുന്നുണ്ട്.

വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റെനോ-നിസാൻ സഖ്യം

റെനോ, നിസാൻ എന്നീ ബ്രാൻഡുകൾ ഇന്ത്യയ്ക്ക് വെളിയിൽ എത്ര വമ്പന്മാരാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നാൽ ഈ വമ്പന്മാർക്ക് പല കാരണങ്ങളാൽ നമ്മുടെ വിപണിയിൽ ഒരു സ്വാധീനം ചെലുത്താനോ കാര്യമായ വിഹിതം കൈവശമാക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെ നയങ്ങളും കമ്പനിയുടെ നിലപാടുകളും എല്ലാം ഇതിന് കാരണങ്ങളാണ്.

വാഹനത്തിന് വേണ്ടി കാശ് കളയരുതെന്ന് പറയുന്നതാരെന്നറിയാമോ

പല വണ്ടി ഭ്രാന്തൻമാരും നേരിടുന്ന ഒരു ചോദ്യമാണ് നിനക്ക് എന്താടാ വട്ടുണ്ടോ ഇത്രയും കാശ് വണ്ടിക്ക് വേണ്ടി ചിലവാക്കാൻ, ആ കാശ് ഉണ്ടെങ്കിൽ നിനക്ക് പത്ത് സെൻ്റ് സ്ഥാലം മേടിക്കാൻ മേലേ എന്നൊക്കെ. എത്രയൊക്കെ തെറി വിളിയും വഴക്കും കേട്ടാലും വീണ്ടും വണ്ടിക്ക് വേണ്ടി കാശ് മുടക്കുന്നവനാണ് ഒരു വണ്ടി പ്രാന്തൻ. ബോളിവുഡിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ആൺപെൺ ഭേദമന്യെ വാഹനപ്രേമമുണ്ട്.

ടോള്‍ പ്ലാസകള്‍ ഇല്ലാതാകാന്‍ ദിവസങ്ങള്‍ മാത്രം

ദേശീയ പാതകളിലൂടെയും എക്‌സ്പ്രസ് ഹൈവേകളിലൂടെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ നിരവധി ടോള്‍ പ്ലാസകളിലൂടെ കയറി ഇറങ്ങുന്നുണ്ട്. എന്നാല്‍ നമ്മുടെ രാജ്യം പുതിയ ടോള്‍ പിരിവ് സംവിധാനത്തിലേക്ക് മാറാന്‍ പോകുന്ന വിവരം നിങ്ങള്‍ ഇതിനോടകം അറിഞ്ഞ് കാണും. പുതിയ സംവിധാനം വരുന്നതോടെ നമ്മുടെ നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ അപ്രത്യക്ഷമാകും. ഇതുസംബന്ധിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളാണ് ഇനി പറയാന്‍ പോകുന്നത്.

ഥാർ 5-ഡോർ എസ്‌യുവി സ്വാതന്ത്ര ദിനത്തിൽ ഇങ്ങെത്തും

ഒരു എസ്‌യുവി വാങ്ങിയാലോ എന്ന് പ്ലാനിട്ടു കഴിഞ്ഞാൽ പലരും സ്വന്തമാക്കാൻ മോഹിച്ച് നിൽക്കുന്നൊരു മോഡലായിരിക്കാം മഹീന്ദ്ര ഥാർ. കാഴ്ച്ചയിലെ ഗുമ്മും വന്നിറങ്ങുന്നവന് കിട്ടുന്ന നോട്ടവും തന്നെയാണ് ഇതിനു പിന്നിലെ കാരണം. നിരത്തുകളിൽ എന്നപോലെ തന്നെ ഓഫ്-റോഡിംഗിലും ഒരേപോലത്തെ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന ഥാർ പലരുടേയും ഡ്രീം കാറുകളിൽ ഒന്നുകൂടിയാണ്.

ഇന്ത്യയിൽ 5 ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് JCB

എടാ അപ്പുറത്ത് JCB വന്നിട്ടുണ്ടെന്ന് ഇന്നും അരേങ്കിലും പറഞ്ഞു കേട്ടാൽ അവിടെ വരെ പോയി അവനെ ഒന്നു കാണാൻ ഓടുന്നവരാണ് നമ്മിൽ പലരും. കുട്ടികളും മുതിർന്നവരും അടക്കം ഒരു വമ്പൻ ഫാൻ ബേസ് തന്നെ ഈ മണ്ണുമാന്തി യന്ത്രത്തിനുണ്ട്. ചെറുപ്പത്തിൽ തന്നെ നമ്മൾ അറിയാതെ തന്നെ നമ്മുടെ മനസിൽ പതിഞ്ഞ ഒരു ബ്രാൻഡ് നെയിമാണിത്.

റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയാൽ ചെയ്യേണ്ടത്

നമ്മളില്‍ അധികമാളുകളും ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണ്. എന്നാല്‍ ട്രെയിന്‍ യാത്രക്കിടെ നിങ്ങള്‍ റിസര്‍വ് ചെയ്ത സീറ്റ് ടിക്കറ്റ് ഇല്ലാത്തവര്‍ കൈയ്യേറുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കുമറിയില്ല. ഈ വിഷയം ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച യാത്രക്കാരന് റെയില്‍വേ ഇതുസംബന്ധിച്ച് മറുപടി നല്‍കിയിട്ടുണ്ട്. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ

വാഹനപ്രേമികളും മാരുതി സുസുക്കി ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് 2024 മാരുതി സുസുക്കി സ്വിഫ്റ്റ്. അധികം താമസിക്കാതെ ഇന്ത്യൻ വിപണിയിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ വീശുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ വിദേശ സ്പെക്കിൽ നിന്ന് അൽപ്പസ്വൽപ്പം ഫീച്ചറുകളിൽ മാറ്റമുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ മണ്ണിലെത്തുമ്പോൾ സ്വിഫ്റ്റിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുളള ചില ഫീച്ചറുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
Advertisement

ബൈക്കിന്റെ മൈലേജ് അല്ല സ്കൂട്ടറിന് കാരണമെന്ത്?

പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണനകുന്നതു പോലെ തന്നെ വാഹന ഉടമകുടെ പോക്കറ്റിനെ സ്വാധീനിക്കുന്നതും വലിയ രീതിയിൽ ബാധിക്കുന്നതുമായി ഒരു ഘടകമാണ് ഇന്ധനക്ഷമത/ മൈലേജ് എന്നത്. വാഹന പ്രേമികൾക്കിടയിൽ ഇത് എന്നും ഒരു ഹോട്ട് ചർച്ചാവിഷയമാണ്. പുത്തൻ വാഹനം എടുത്താൽ, ഇതിന് എത്ര കിട്ടും എന്ന ചോദ്യം ചോദിക്കുന്ന ഒരാൾ എങ്കിലും നമ്മുടെ കൂട്ടത്തിൽ കാണും എന്ന് തീർച്ച.

ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ ടാറ്റ പയറ്റിയ തന്ത്രം

ഇന്ത്യയില്‍ നിലവില്‍ പച്ച നമ്പര്‍പ്ലേറ്റുകളുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സജീവമാണ്. എന്നാല്‍ നമ്മള്‍ ഒരു കാര്‍ വാങ്ങുന്നത് ഹ്രസ്വദൂര യാത്രകളില്‍ നിന്ന് മാറി ദീര്‍ഘദൂര യാത്രകള്‍ കൂടി പരിഗണിച്ചാണ്. ഇന്ത്യയില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ ഇവികള്‍ ഇപ്പോള്‍ വാങ്ങുന്നത് പന്തിയല്ലെന്നാണ് വലിയൊരു വിഭാഗം ജനങ്ങളും ചിന്തിക്കുന്നത്. എന്നാല്‍ ആ അവസ്ഥക്ക് പരിഹാരമാകാന്‍ പോകുകയാണ്.

ഉറൂസിന്റെ സ്റ്റൈലും മാരുതിയുടെ വിലയുമായി ബസാൾട്ട് എസ്‌യുവി

ഇന്ത്യൻ വിപണയിൽ ക്ലച്ചുപിടിക്കാതെ പോയൊരു വണ്ടിക്കമ്പനിയാണ് സിട്രൺ എന്നുവേണമെങ്കിൽ പറയാം. ഇതുവരെ പുറത്തിറക്കിയ മോഡലുകളൊന്നും കാര്യമായ രീതിയിൽ ചലനങ്ങളൊന്നും ഉണ്ടാക്കാതെ മുന്നോട്ടു പോവുമ്പോൾ തളരാതെ പുതിയ തന്ത്രങ്ങൾ പ്രഖ്യാപിച്ച് കമ്പനി ജനമനസുകളെ കീഴടക്കാൻ ശ്രമിക്കുകയാണ്. അടുത്തിടെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ അവതരിപ്പിച്ച C3 എയർക്രോസ് കൂട്ടത്തിലെ മികച്ചവൻ എന്ന് പേരെടുത്തിട്ടുണ്ട്.

എംഎൽഎ മകൾക്ക് സമ്മാനിച്ചത് രണ്ടര കോടിയുടെ ബെൻസ്

ഇലക്ഷൻ അടുക്കുന്ന സമയമാകുമ്പോഴാണല്ലോ നമ്മൾ വികസനം എന്ന വാക്ക് കൂടുതലായി കേൾക്കുന്നത്. അത് പാർട്ടി ഭേദമന്യെ കേൾക്കാം. ഏത് പാർട്ടി വന്നാലും നാട്ടിൽ വികസനം വന്നാൽ മതിയല്ലോ. എന്നാൽ ഇവിടെ നാട്ടിലല്ല, വീട്ടിൽ കുറച്ച് വികസനം നടത്തിയ എംഎൽഎയുടെ കാര്യമാണ് പറയാൻ പോകുന്നത്. എംഎൽഎ മകൾക്ക് രണ്ടരകോടിയുടെ ബെൻസ് സമ്മാനമായി നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

'എയറിലായ' റോള്‍സ് റോയ്‌സ് മുതലാളി ചെയ്തത് കണ്ടോ...

ആഫ്റ്റര്‍ മാര്‍ക്കറ്റ് കാര്‍ മോഡിഫിക്കേഷന്‍ (Car Modification) വ്യവസായം ഇന്ത്യയില്‍ തഴച്ച് വളരുകയാണ്. വിപണിയില്‍ എത്തുന്ന ഏതൊരു കാറും രൂപമാറ്റം നടത്താന്‍ പ്രാപ്തരായ വിദഗ്ധരാണ് ഈ രംഗത്തുള്ളത്. ചില കാറുകളില്‍ നടത്തുന്ന മോഡിഫിക്കേഷനുകള്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഡിസൈനര്‍മാരെ വരെ അസൂയപ്പെടുത്തുന്ന വിധത്തിലാണ്.