₹6.85 ലക്ഷത്തിന്റെ മാരുതി SUV വാങ്ങിയത് 18829 പേര്
ഓട്ടോമൊബൈൽസ്
- 4 month, 13 days ago
എസ്യുവികളുടെ ഗാംഭീര്യവും ഹാച്ച്ബാക്കുകളുടെ ലാളിത്യവും സമന്വയിപ്പിച്ച് മാരുതി സുസുക്കി അവതരിപ്പിച്ച ഫ്രോങ്ക്സ് (Maruti Suzuki Fronx) വില്‍പ്പനയില്‍ പുത്തന്‍ ചരിത്രമെഴുതുന്നു. 2026 ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഈ ക്രോസ്ഓവര്‍ എസ്യുവി വമ്പന്‍ വില്‍പ്പന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. വിപണിയിലെ അതികായന്മാരായ എസ്യുവികളെ പിന്നിലാക്കിക്കൊണ്ടുള്ള ഫ്രോങ്ക്സിന്റെ ഈ തേരോട്ടം വാഹന ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിക്കുന്നതാണ്. കഴിഞ്ഞ മാസം മാരുതി സുസുക്കി 18,829 യൂണിറ്റ് ഫ്രോങ്ക്സുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. 2025 ഏപ്രില്‍ മാസത്തില്‍ ഫ്രോങ്ക്സിന്റെ വില്‍പ്പന 14,345 യൂണിറ്റുകള്‍ മാത്രമായിരുന്നു.