ഈ ഫീച്ചർ കിട്ടുന്ന ഒരേയൊരു എസ്‌യുവിയായി നെക്സോൺ,
ഓട്ടോമൊബൈൽസ്
- 4 month, 13 days ago
ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ടോപ്പ് സെല്ലിംഗ് മോഡലാണ് ടാറ്റ നെക്സോൺ. അടിപൊളി സേഫ്റ്റി, കിടിലൻ ബിൽഡ് ക്വാളിറ്റി, സൂപ്പർ ഡിസൈനും ഫീച്ചറുകളും, പെട്രോൾ, ഡീസൽ, സിഎൻജി, ഇവി എന്നിങ്ങനെ ഒന്നിലധികം ഫ്യുവൽ ഓപ്ഷനുകൾ എന്നിവയെല്ലാം നൽകുന്ന അപൂർവ വാഹനം കൂടിയാണിത്. അതിനാൽ ഓരോ മാസവും വിൽപ്പന 15,000 യൂണിറ്റുകൾക്ക് മുകളിലാണ്. എങ്കിലും സെഗ്മെന്റിലെ മത്സരം കടക്കുന്നതിനാൽ അടിക്കടി നെക്സോണിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ടാറ്റ മോട്ടോർസ് ശ്രദ്ധിക്കാറുണ്ട്. അടുത്ത കാലത്തായി ഇന്ത്യക്കാർക്ക് സൺറൂഫിനോട് വർധിച്ചുവരുന്നതിനാൽ പുത്തനൊരു വേരിയന്റ് കൊണ്ടുവന്ന് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.