ചൂടിനെ പ്രതിരോധിക്കാൻ സർവീസ് ക്യാമ്പയിനുമായി കമ്പനി
ഓട്ടോമൊബൈൽസ്
- 4 month, 26 days ago
നല്ല എഞ്ചിനും നല്ല ബിൽഡ് ക്വാളിറ്റിയും എല്ലാമുള്ള വിശ്വസിച്ച് വാങ്ങാൻ പറ്റിയ ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് ഹോണ്ട. കമ്മ്യൂട്ടർ ബൈക്കുകളും സാധാരണക്കാർക്ക് പറ്റിയ സ്‌കൂട്ടറുകളും മാത്രമല്ല അങ്ങേയറ്റത്തെ പ്രീമിയമായ സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. അതുമാത്രമല്ല, സർവീസിന്റെ കാര്യത്തിലായാലും ആരും അങ്ങനെ കുറ്റം പറഞ്ഞുകേൾക്കാറില്ല. വെറുതെയല്ലല്ലോ ആക്‌ടിവ വരെ ഇത്രയധികം ലക്ഷം യൂണിറ്റുകൾ ഓരോ മാസവും പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ഹോണ്ടയുടെ ബൈക്കുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ.