ടൊയോട്ടയെന്ന ബ്രാൻഡിനോട് ഏവർക്കും വല്ലാത്തൊരു സ്നേഹമാണ്. എത്ര ലക്ഷം കിലോമീറ്റർ വേണമെങ്കിലും തകരാർ ഒന്നുമില്ലാതെ ഓടുന്ന എഞ്ചിനും കുറഞ്ഞ മെയിൻ്റനെൻസും നല്ല സർവീസും എല്ലാം കൂടിയാവുമ്പോൾ ആളുകൾക്ക് എങ്ങനെ ഈ ജാപ്പനീസ് വാഹന നിർമാതാക്കളെ സ്നേഹിക്കാതിരിക്കും അല്ലേ. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായി കൂട്ടുകൂടിയതിൽ പലർക്കും നിരാശയുണ്ടായിരുന്നു. എന്നാൽ ഈ ബന്ധത്തിലൂടെ പണംവാരുകയാണ് ടൊയോട്ട. ബലേനോ ഗ്ലാൻസയാക്കിയും എർട്ടിഗ റൂമിയോണാക്കിയും ബ്രാൻഡ് സാധാരണക്കാരിലേക്ക് അടുത്തു. വലിയ ചിലവൊന്നുമില്ലാതെ ഇങ്ങനെ ശോഭിക്കാൻ ടൊയോട്ടക്കായതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.
1.76 കോടിക്ക് പോര്‍ഷ കയെന്‍ ഇലക്ട്രിക് എത്തിയിട്ടുണ്ടേ
മികച്ച പെര്‍ഫോമന്‍സിന്റെയും എഞ്ചിനീയറിംഗ് മേന്‍മയുടെയും സമ്പൂര്‍ണ സംഗമം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബ്രാന്‍ഡാണ് പോര്‍ഷ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോകത്തിലെ മികച്ച സ്‌പോര്‍ട്‌സ് കാറുകളില്‍ ഒന്നായ 911 എന്ന മോഡല്‍. തുടര്‍ന്ന് കയെന്‍, പനമേര, മകാന്‍ തുടങ്ങിയ മോഡലുകളിലൂടെ പോര്‍ഷ എസ്‌യുവി, സെഡാന്‍ സെഗ്മെന്റുകളിലേക്ക് കടന്ന് അവിടെയും മികവ് തെളിയിച്ചു. ഇപ്പോള്‍ കയെന്‍ ഇലക്ട്രിക് എന്ന പുതിയ മോഡലിലൂടെ തങ്ങളുടെ ഇവി സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് കമ്പനി. 2026-ന്റെ പകുതിയില്‍ ഡെലിവറികള്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കയെനിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ശ്രീലങ്കയിലും കരുത്ത് തെളിയിച്ച് ജനപ്രിയ ഇവി ബ്രാൻഡ്
രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ്, കൊളംബോ മോട്ടോർ ഷോ 2025 ൽ ശ്രീലങ്കയിൽ റിസ്ത പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ ഏഥറിന്റെ അംഗീകൃത വിതരണക്കാരായ ഇവല്യൂഷൻ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചുള്ള ഈ ലോഞ്ച്, ബ്രാൻഡിൻ്റെ പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും അത് പോലെ തന്നെ പ്രധാന അന്താരാഷ്ട്ര വിപണികളിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലുമുളള പ്രധാന ചുവടുവയ്പ്പായി കരുതാം. ഏഥർ 450X ഉപയോഗിച്ച് 2024 ഡിസംബറിൽ ശ്രീലങ്കയിൽ പ്രവേശിച്ച ഏഥർ, ഇന്നുവരെ ഇവല്യൂഷൻ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന 40 എക്സ്പീരിയൻസ് സെന്ററുകളുമുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ മഹീന്ദ്ര BE6 ഇപ്പോള്‍ ഇന്ത്യയില്‍ ഹോട്ട് സെല്ലിംഗ് ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ്. വെറും ഏഴ് മാസത്തിനുള്ളില്‍ കമ്പനി BE 6, XEV 9e ഇലക്ട്രിക് എസ്യുവികളുടെ 30000 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് ആഡംബര കാറിന്റെ ഫീല്‍ സമ്മാനിക്കുന്ന ഈ കാര്‍ സാധാരണക്കാര്‍ക്കൊപ്പം നിരവധി സെലിബ്രിറ്റികളും പ്രമുഖരും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ തങ്ങളുടെ പത്താം വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് ഈ കാര്‍ സമ്മാനിച്ചിരിക്കുകയാണ് മലയാളികള്‍ക്ക് സുപരിചിതനായ ഒരു തമിഴ് നടന്‍. അത് ആരാണെന്ന് തുടര്‍ന്ന് വായിക്കാം.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി i10. മാരുതി വേണ്ടെന്ന് പറഞ്ഞ് വാശിപിടിച്ചിരുന്നവരെല്ലാം നേരെ ഓടിപ്പോയി വാങ്ങുന്നത് കൊറിയൻ ബ്രാൻഡിൻ്റെ ഈ പ്രിയങ്കരനെയായിരുന്നു. എസ്‌യുവികളുടെ കടന്നുകയറ്റത്തോടെയാണ് കാറിൻ്റെ വിൽപ്പനയിൽ വലിയ കുറവ് വന്നത്. ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനും താങ്ങാനാവുന്ന വിലയും നല്ല ഇൻ്റീരിയറും എല്ലാമായി മിഡിൽ ക്ലാസുകാരെ ആകർഷിക്കാൻ i10 മോഡൽ വലിയ വിജയമായിരുന്നു. മാരുതി സ്വിഫ്റ്റ്, വാഗൺആർ പോലുള്ള വമ്പൻമാരോട് പോരാടിയാണ് ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് അഡ്രസുണ്ടാക്കിയെടുത്തത്. ഇന്ന് പല പെട്രോൾ കാറിൽ നിന്നും അന്യം നിന്ന് പോവുന്ന ഫോർ സിലിണ്ടർ എഞ്ചിൻ വരെ ഇപ്പോഴും i10-ലുണ്ട്.
റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ ബുള്ളറ്റ് 650 മോട്ടോവേർസ് 2025-ൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2025-ന് ശേഷം ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഈ 650 സിസി ബൈക്ക് ഇന്ത്യയിലെത്തിയിരിക്കുന്നത്. പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 650-ൽ ഉപയോഗിച്ചിരിക്കുന്നത് 648 സിസി എയർ ഓയിൽ-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ്. റോയൽ എൻഫീൽഡിന്റെ മറ്റ് ട്വിൻ മോഡലുകളിലും ഇതേ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിൻ 47 PS കരുത്തും 52.3 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സും സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് സിസ്റ്റവുമാണ് ഇതിലുള്ളത്.
റോയല്‍ എന്‍ഫീല്‍ഡ് ആരാധകരുടെ വാര്‍ഷിക സംഗമമായ മോട്ടോവേഴ്സിന് ഗോവയില്‍ തിരശ്ശീല ഉയര്‍ന്നിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മിലാനില്‍ നടന്ന 2025 EICMA ഷോയില്‍ വെച്ച് കമ്പനി അവതരിപ്പിച്ച പല മോഡലുകളുടെയും വില പ്രഖ്യാപനം ഗോവയില്‍ നടക്കും. ആദ്യ ദിവസമായ വെള്ളിയാഴ്ച (21 നവംബര്‍ 2025) റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഹിമാലയന്‍ ശ്രേണിയില്‍ പുതിയ മനാ ബ്ലാക്ക് എഡിഷന്‍ (Royal Enfield Himalayan Mana Black Edition) അവതരിപ്പിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള മനാ പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മോട്ടോര്‍സൈക്കിളിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
Tejas ഫൈറ്റർ ജെറ്റ് അപകടം; എയർഫോഴ്സ് നടപടികൾ എന്തൊക്കെ
ദുബായിൽ വ്യോമാഭ്യാസപ്രകടനത്തിനിടെ ഇന്ന് ഇന്ത്യൻ എയർഫോഴ്സിൻ്റെ ഫൈറ്റർ ജെറ്റായ തേജസ് തകർന്നുവീണതും പൈലറ്റ് വീരമൃത്യു വരിച്ചതും എല്ലാവരേയും നടുക്കിയ സംഭവമായിരുന്നു. നവംബർ 17-ന് ആരംഭിച്ച എയർഷോയിൽ ഒറ്റയ്ക്കുള്ള പ്രകടനം നടത്തുകയായിരുന്നു ഇന്ത്യയുടെ അഭിമാന യുദ്ധവിമാനമായ തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്(HAL) നിർമിച്ച തേജസ് ജെറ്റ്, ദുബായ് എയർ ഷോയിൽ സ്ഥിരമായി പങ്കെടുക്കാറുള്ളതാണ്. ഒരു രാജ്യത്തിൻ്റെ ഫൈറ്റർ ജെറ്റ് മറ്റൊരു രാജ്യത്ത് വച്ചോ അല്ലാതെയോ തകർന്നു വീണാലുള്ള അനന്തരനടപടികൾ എന്തൊക്കെയാണ് എന്നാണ് ഈ ലേഖനത്തിലൂടെ വിശദമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെൻ്റിൽ ഫീച്ചറുകൾക്കൊണ്ടും ലുക്ക് കൊണ്ടും തരംഗമായി മാറിയ മോഡലാണ് കിയ സോനെറ്റ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലെത്തി ഹിറ്റടിക്കാൻ ചെറിയ റേഞ്ച് ഒന്നും മതിയാവില്ലെന്ന് അറിയാമല്ലോ. മിക്കവർക്കും കൊറിയൻ ബ്രാൻഡിന്റെ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിനെ ഭയങ്കര കാര്യമാണ്. ഒതുക്കമുള്ള രൂപവും കുറഞ്ഞ വിലയുമെല്ലാമാണ് മോഡലിലേക്ക് പ്രധാനമായും ആകർഷിക്കുന്നത്. അടുത്തിടെ ജിഎസ്‌ടി കുറച്ചതോടെ 69,700 രൂപ മുതൽ 1.64 ലക്ഷം രൂപ വരെ വില കുറയുകയും ചെയ്‌തിരുന്നു. കൂട്ടിന് ഉത്സവ സീസൺ കൂടിയെത്തിയതോടെ സംഗതി ഉഷാറായി.
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണി വലിയ മാറ്റങ്ങള്‍ക്കാണ് സമീപകാലത്ത് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡുകളെ പിന്തള്ളി ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ എന്നീ പരമ്പരാഗത ബ്രാന്‍ഡുകള്‍ സെഗ്‌മെന്റ് കൈയ്യടക്കി. ഇവരെ കൂടാതെ മറ്റ് പല വമ്പന്‍മാരും ഇവി വിപണിയിലേക്ക് കായെടുത്ത് വെക്കുകയോ അല്ലെങ്കില്‍ എന്‍ട്രിക്കായി കാത്തിരിക്കുകയോ ആണ്. ചില കമ്പനികള്‍ മികച്ച വില്‍പ്പനയുമായി മുന്നേറുമ്പോള്‍ ചില പ്രമുഖര്‍ക്ക് തിരിച്ചടിക നേരിടേണ്ടി വന്നു. അത്തരത്തിലൊരു തിരിച്ചടിയാണ് ഹോണ്ടയ്ക്കും ഉണ്ടായത്. അതിനെ തുടര്‍ന്ന് വലിയ ചലനങ്ങള്‍ മാര്‍ക്കറ്റില്‍ സംഭവിച്ചിരിക്കുകയാണ്.
നിലവിലെ ഇന്ത്യൻ വാഹന വിപണിയിൽ ഓരോ മാസവും ഫീച്ചറുകളും അപ്‌ഡേറ്റുകളുമായി പുതിയ മോഡലുകൾ പ്രത്യക്ഷപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് ബുദ്ധിപൂർവ്വം ഒരു കാർ തിരെഞ്ഞെടുക്കുക എന്നത് പഴയകാലത്തേതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ഒരു എസ്‌യുവി വാങ്ങുന്നത് ഒരു വാഹനം വാങ്ങുക എന്നതിലുപരി അത് ഫാമിലിക്ക് യോജിക്കുമോ, പരിപാലിക്കാൻ എളുപ്പമാണോ, ഒപ്പം മോഡേൺ ടെക്നോളജിയും സേഫ്റ്റിയും കരുത്തുറ്റതാണോ എന്നതെല്ലാം ആളുകൾ ഗൗരവമായി നോക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെയുള്ള വിഷമഘട്ടത്തിൽ രണ്ട് പേരുകളാണ് മനസിലേക്ക് വരിക.മാരുതി സുസുക്കി വിക്ടോറിസും ടാറ്റ സിയറയും.
ഇന്ന് വരും നാളെ വരുമെന്ന് കരുതി ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ടാറ്റ സിയറയുടെ പ്രൊഡക്ഷൻ പതിപ് ഈ മാസം 15-ന് അവതരിപ്പിച്ചപ്പോൾ എല്ലാ വണ്ടിപ്രാന്തൻമാർക്കും സന്തോഷം അടക്കാൻ സാധിച്ചില്ല. ഓരോ ദിവസവും പുതിയ പുതിയ ടീസറുകൾ പുറത്ത് വിട്ട് കൊതിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ഇൻ്റീരിയറിൻ്റെ ഭംഗി വിളിച്ചോതുന്ന കിടിലൻ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ഇൻ്റീരിയറിലെ ഫീച്ചറുകളിൽ എല്ലാവരുടേയും ശ്രദ്ധ പോയത് ഹെഡ് അപ്പ് ഡിസ്പ്ലേയിലേക്കാണ്. മൂന്ന് സ്ക്രീൻ എന്ന് കേട്ടപ്പോൾ തന്നെ എതിരാളികളുടെ കണ്ണുത്തളളിയതാണ്. വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
53 കിലോമീറ്റർ റേഞ്ചുള്ള ക്യൂട്ട് ഇലക്‌ട്രിക് സ്‌കൂട്ടറുമായി
ഒരിടവേളയ്ക്ക് ശേഷം പുത്തൻ മോഡലുകളിലുടെ വിപണിയിൽ സജീവമാവുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ഇന്ത്യയിൽ XSR155 പുറത്തിറക്കിക്കൊണ്ട് യുവാക്കളുടെ ഇടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ബ്രാൻഡ് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്കുള്ള തങ്ങളുടെ വരവിനും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഓല, ഏഥർ, ടിവിഎസ്, ഹീറോ, ബജാജ് എന്നീ വമ്പൻമാർ ആധിപത്യം സ്ഥാപിച്ച വിപണിയിലേക്ക് അധികം വൈകാതെ കമ്പനിയും എത്തും. അതിനായി ec-06, എയ്റോക്‌സ് ഇവി തുടങ്ങിയ മോഡലുകളെ ഇന്ത്യയിൽ പ്രദർശിപ്പിക്കുകയും ചെയ്‌തു. വൈദ്യുത വാഹനങ്ങൾക്കായുള്ള വില പ്രഖ്യാപനവും ഡെലിവറിയും അടുത്ത വർഷത്തോടെ ഉണ്ടാവുമെന്നാണ് ബ്രാൻഡിൽ നിന്നും ലഭിക്കുന്ന വിവരം.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലുണ്ട്. കോന ഇലക്ട്രിക്കുമായാണ് രംഗപ്രവേശനം ചെയ്തതെങ്കിലും ആ മോഡല്‍ ഇപ്പോള്‍ വില്‍പ്പനക്കില്ല. നിലവില്‍ ഹ്യുണ്ടായി ഇന്ത്യയില്‍ രണ്ട് ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, അയോണിക് 5 എന്നിവയാണവ. ഇതില്‍ ക്രെറ്റ ഇലക്ട്രിക് മാസ്മാര്‍ക്കറ്റ് ഇലക്ട്രിക് എസ്‌യുവിയാണെങ്കില്‍ അയോണിക് 5 ഉയര്‍ന്ന നിലവാരമുള്ള സുഖസൗകര്യങ്ങളും ഫ്യൂചറിസ്റ്റിക് ടെക്‌നോളജിയും അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് കഴിവുകളും ഉള്‍ക്കൊള്ളുന്ന പ്രീമിയം ഇലക്ട്രിക് എസ്‌യുവിയാണ്. നവംബറില്‍ ഹ്യുണ്ടായി അയോണിക് 5 വാങ്ങുന്നവര്‍ക്ക് വമ്പന്‍ കിഴിവുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അത് വിശദമായി നോക്കാം.
രണ്ടിരട്ടി വിൽപ്പനയുമായി എംജിയുടെ ആരും കുറ്റം പറയാത്ത ഇവി
2020 മുതൽ ഇന്ത്യൻ വിപണിണിയിലേക്ക് എത്തിയ എംജിയുടെ ഭാഗ്യമോഡലാണ് ZS ഇവി. ഇത് വരെ ആരും അങ്ങനെ കുറ്റം പറഞ്ഞ് കേട്ടിട്ടില്ലാത്ത മോഡലിന് എല്ലാ മാസവും വളരെ മാന്യമായ വിൽപ്പനയുണ്ട് എന്നതാണ് സത്യം. ഒക്ടോബർ മാസത്തെ വിൽപ്പന നോക്കിയാൽ 609 യൂണിറ്റിൻ്റെ വിൽപ്പനുമായി 143 ശതമാനത്തിൻ്റെ വളർച്ചയാണ് നേടിയിരിക്കുന്നത്. ഇത്രയും കേൾക്കുമ്പോൾ നിങ്ങൾ വിചാരിച്ചേക്കാം അത് എന്തൊരും വർധനവാണ് എന്ന്. സെപ്റ്റംബർ മാസത്തിൽ അപ്പോൾ എംജിയുടെ ഈ എസ്‌യുവി 250 യൂണിറ്റുകൾ മാത്രമാണ് വിറ്റിരുന്നത്. 2024 ഒക്ടോബറിൽ 609 യൂണിറ്റുകളായിരുന്നു വിറ്റിരുന്നത്.
ഹോണ്ടയെന്നാൽ ആദ്യം എല്ലാവർക്കും ഓർമ വരിക സിവിക്, സിറ്റി, അമേസ് പോലുള്ള സെഡാനുകളായിരിക്കും അല്ലേ. എന്നാൽ വമ്പൻ എസ്‌യുവികൾ നിർമിക്കുന്നതിൽ അഗ്രകണ്യൻമാരാണ് ഈ ജാപ്പനീസ് വാഹന നിർമാതാക്കൾ. ഇന്ത്യയിൽ നിലവിൽ എലിവേറ്റ് മാത്രമാണ് സ്പോർട് യൂട്ടിലിറ്റി വാഹനമായി ഹോണ്ടയുടെ നിരയിലുള്ളതെങ്കിലും ആഗോള നിര കണ്ടാൽ ഇന്ത്യക്കാർ ഹോണ്ടയോട് ഈ വണ്ടികൾ കൂടി ഇങ്ങ് തരാത്തതെന്തേയെന്ന് ചോദിച്ച് പോവും. ഇക്കൂട്ടത്തിലെ കൊമ്പനാണ് പൈലറ്റ് (Honda Pilot) എന്ന വലിയ എസ്‌യുവി. ഇപ്പോഴിതാ മോഡലിന് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം സമ്മാനിച്ചിരിക്കുകയാണ് ബ്രാൻഡ്.
കലണ്ടര്‍ വര്‍ഷം അവസാനിക്കാറായെങ്കിലും ഇന്ത്യയില്‍ പുത്തന്‍ കാറുകളുടെ ലോഞ്ച് മേളം അവസാനിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഈ മാസം അവസാനവും അടുത്ത മാസം തുടക്കത്തിലുമായി ഒത്തിരി പുത്തന്‍ ലോഞ്ചുകള്‍ക്കാണ് ഇന്ത്യന്‍ കാര്‍ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് 7-സീറ്റര്‍ കാറായ XEV 9S നവംബര്‍ 27 ന് പുറത്തിറക്കാന്‍ പോകുകയാണ്. നിലവില്‍ XUV400, BE 6, XEV 9e എന്നീ കാറുകള്‍ ഉള്‍പ്പെടുന്ന ബ്രാന്‍ഡിന്റെ ഇലക്ട്രിക് ലൈനപ്പ് വിപുലീകരിക്കാന്‍ പോകുന്ന കാര്‍ ബെംഗളൂരുവില്‍ നടക്കുന്ന സ്‌ക്രം ഇലക്ട്രിക് ഇവന്റില്‍ വെച്ചാണ് അവതരിപ്പിക്കുന്നത്.
വലിയ മോഹങ്ങളുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). എന്നാൽ ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം വമ്പൻ പരാജയമായപ്പോൾ രാജ്യത്ത് നിന്നും കെട്ടുംകിടക്കയും എടുത്ത് സ്ഥലം കാലിയാക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സാക്ഷാൽ എംഎസ് ധോണിയെ (MS Dhoni) ബ്രാൻഡ് അംബാസിഡറായി നിയമിച്ച് കമ്പനി പോരാടാൻ ഉറപ്പിച്ചു. ഒപ്പം ബസാൾട്ട് (Basalt) എന്ന കൂപ്പെ എസ്‌യുവിയും പുറത്തിറക്കി ചീത്തപ്പേരുകളെല്ലാം മായിക്കാൻ ശ്രമിച്ചു. കൂടാതെ നിലവിലുണ്ടായിരുന്ന മോഡലുകളിലെ കുറവുകളെല്ലാം നികത്തി പുറത്തിറക്കാനും തുടങ്ങിയതോടെ ആളുകൾ ഷോറൂമിലെത്തി തുടങ്ങി.
ടാറ്റ മോട്ടോർസിനെ സംബന്ധിച്ച് തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളിൽ സിഎൻജി അവതരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടുള കാര്യമല്ല, എന്നാൽ സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിൻ ടാറ്റയുടെ കാറുകളിൽ പുതിയതാണ്. ഇതോടെ എല്ലാ പവർട്രെയിനുകളിലും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന ബ്രാൻഡിന് സാധിക്കും. എസ്‌യുവി നിരകളിലേക്ക് സിഎൻജി എത്തിച്ചാൽ പിന്നെ സെഗ്മെൻ്റിലെ തന്നെ രാജാക്കൻമാരായി മാറാൻ അധികം സമയം വേണ്ട.കർവ്വ്, ഹാരിയർ,സഫാരി ഉൾപ്പടെ വരാനിരിക്കുന്ന സിയറയിലും സിഎൻഡി അവതരിപ്പിക്കാനുളള പദ്ധതി ടാറ്റയ്ക്കുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.സബ് 4 മീറ്ററിന് മുകളിലുളള മോഡലുകളിൽ ഇത് വരെ ടാറ്റ സിഎൻജി അവതരിപ്പിച്ചിട്ടില്ല.
ആരംഭം മുതല്‍ തന്നെ ആഗോള നിലവാരമുള്ള ഡിസൈന്‍, പുതുമ നിറഞ്ഞ ടെക്നോളജി, പ്രീമിയം ഇന്റീരിയര്‍ ഗുണനിലവാരം, സേഫ്റ്റി സവിശേഷതകള്‍ എന്നിവകൊണ്ട് ഉപഭോക്താക്കളുടെ മനസ്സില്‍ അതിവേഗം ഇടംപിടിച്ച ഒരു ബ്രാന്‍ഡാണ് കിയ. സെല്‍റ്റോസിലൂടെ സ്‌റ്റൈലിനും പ്രകടനത്തിനും പുതിയ അടയാളം സ്ഥാപിച്ചപ്പോള്‍, സോനെറ്റ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് പൂര്‍ണമായി മാറ്റിമറിച്ചു. ഉപഭോക്തൃ അഭിരുചിക്ക് അനുസൃതമായ ലോഞ്ചുകളിലൂടെ ഇന്ന് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ വാഹന ബ്രാന്‍ഡുകളിലൊന്നുമായി മാറിയിരിക്കുകയാണ് കിയ. ഇന്ത്യയില്‍ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയ കിയയുടെ പുതിയ 7-സീറ്റര്‍ ഹൈബ്രിഡ് എസ്‌യുവിയാണ് ഇപ്പോള്‍ വാഹനലോകത്ത് ചര്‍ച്ചാവിഷയമാകുന്നത്.
കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്‍ ഭാഗങ്ങളാണ് ക്ലച്ചും, ബ്രേക്കും, ഗിയറും ആക്‌സിലേറ്ററുമെല്ലാം. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയിലെ പ്രധാനപ്പെട്ട വാഹന നിര്‍മ്മാതാക്കള്‍ എല്ലാം മാനുവല്‍ ഗിയര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മാനുവല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. ഇത് മാത്രമല്ല ഗതാഗതക്കുരുക്കകളിലും മറ്റും ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാനാണ് സുഖം. ഇന്ന് കുറഞ്ഞ വിലയുള്ള കാറുകളില്‍ വരെ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുന്നതിനാല്‍ സ്വാഭാവികമായും അത്തരം മോഡലുകളുടെ വില്‍പ്പന മുമ്പുള്ളതിനേക്കാള്‍ കൂടിയതായി കാണാം.
ഏത് മുക്കിലും മൂലയിലും മാരുതിയുടെ സ്പെയർ പാർട്സ് റെഡി
മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ എസ്‌യുവി ഏതെന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ബ്രെസയെന്നായിരിക്കും. ലുക്കും ഡിസൈൻ കൊണ്ടും ഏതൊരാളേയും ആകർഷിക്കും. അത് കൊണ്ട് തന്നെ രണ്ടാം തലമുറയിൽ എത്തി നിൽക്കുന്ന മോഡലിന് 2026-ൽ ഒരു മുഖം മിനുക്കി അൽപ്പം മൈലേജ് കൂട്ടാനുളള പദ്ധതിയിലാണ് മാരുതി. അതിൻ്റെ ഭാഗമായി സിഎൻജി കരുത്തോടെയായിരിക്കും പുത്തൻ ബ്രെസ എത്താൻ പോകുന്നത്. റോഡിൽ ടെസ്റ്റ് റൺ നടത്തുന്ന മോഡലിൻ്റെ സ്പൈ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. സ്പൈ ചിത്രങ്ങളിൽ വാഹനത്തിൻ്റെ ഡിസൈൻ മാറ്റങ്ങൾ അധികം കാണാൻ സാധിക്കുന്നില്ല എങ്കിലും പ്രധാന മാറ്റം പവർട്രെയിനിൽ തന്നെയാണ് എന്നാണ് അവകാശപ്പെടുന്നത്.
ജനതാദള്‍ (യു) അധ്യക്ഷന്‍ നിതീഷ് കുമാര്‍ (Nitish Kumar ) ബീഹാര്‍ മുഖ്യമന്ത്രിയായി 10-ാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. പട്‌നയിലെ ഗാന്ധിമൈതാനില്‍ വെച്ച് നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം 26 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, എന്ന് തുടങ്ങി എന്‍ഡിഎയുടെ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന 10 പേരില്‍ ഒരാളായ അദ്ദേഹം 19 വര്‍ഷമായി അധികാരത്തിലിരിക്കുന്നു.