1.50 കോടിയുടെ എസ്‌യുവി സ്വന്തമാക്കി പ്രൊഡ്യൂസർ 'നായിക'!
ഓട്ടോമൊബൈൽസ്
- 8 month, 19 days ago
ഏതൊരു സെലിബ്രിറ്റിയുടേയും മനം മയക്കുന്ന അഴകാണ് ജർമൻ ബ്രാൻഡായ ബിഎംഡബ്ല്യുവിന്. ബ്രാൻഡിൻ്റെ ലൈനപ്പിലുളള എസ്‌യുവികളിലെ ഫ്ലാഗ്ഷിപ്പ് മോഡലായ X7-ന് ബിസിനസുകാരുടേയും സിനിമാക്കാരുടേയും ഇടയിൽ വലിയ ഡിമാൻ്റാണുളളത്. മോളിവുഡിലെ പ്രശസ്ത നായികയും നിർമാതാവുമായ ഷീലു എബ്രഹാം തൻ്റെ ഗാരേജിലേക്ക് പുത്തൻ എസ്‌യുവി എത്തിച്ചിരിക്കുകയാണ്. ബിഎഡബ്ല്യു X7 xDrive40i M സ്പോര്‍ട്ട് പെട്രോൾ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബസമേതം ഷോറൂമിൽ എത്തിയായിരുന്നു താരം വാഹനത്തിൻ്റെ ഡെലിവറിയെടുത്തത്. 2013 -ൽ വീപ്പിങ്ങ് ബോയ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം വിവാഹം കഴിച്ചിരിക്കുന്നത് നിർമാതാവും പ്രശസ്ത ബിസിനസ് പ്രമുഖനുമായ എബ്രഹാമിനെയാണ്.